
പാവപെട്ട ഒരു സ്ത്രിയും കുഞ്ഞിന്റെ ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന കുഞ്ഞിനെ അമ്മയോട് ഒരു ചങ്ങല ഉപയോഗിച്ചിട്ടാണ് കെട്ടിയിരിക്കുന്നത്. ചങ്ങലയിലുള്ള ഈ അമ്മയും മകനും പാകിസ്ഥാനിലെ ക്രിസ്ത്യാനികളാണ് എനിട്ട് മതനിന്ദയുടെ കൊലകുറ്റം ചേര്‍ത്തി ഇവരെ പാക്കിസ്ഥാന് ജയിലിലിട്ടതാണ്. തുടര്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ എടുത്ത ചിത്രമാണിത് എന്നും പോസ്റ്റുകളില്‍ വാദിക്കുന്ന. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ വാദിക്കുന്നത് പുര്നമായി തെറ്റാന്നെന്ന് കണ്ടെത്തി. ചിത്രത്തില്‍ കാണുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ്യം എന്താന്നെന്ന് നമുക്ക് നോക്കാം.
വിവരണം
Archived Link |
പോസ്റ്റില്‍ നല്കിയ വാചകം ഇപ്രകാരമാണ്: “മതഭ്രാന്ത് കാണുക
പാകിസ്ഥാനിൽ മതം മാറാത്തതിനു മതനിന്ദ കുറ്റം ആരോപിച്ചു ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ക്രിസ്തുമത വിശ്വാസി ആയ അമ്മയ്ക്കും കുഞ്ഞിനും 3 വർഷത്തിന് ശേഷം പരോൾ അനുവദിച്ചത് പരസ്പരം ചങ്ങല ബന്ധിച്ചു കൊണ്ടാണ്….”
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബംഗ്ലാദേശി വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രം ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.
Jagonews24 | Archived Link |
മുകളില്‍ നല്കിയ വാര്‍ത്ത പരിഭാഷ ചെയ്തു പരിശോധിച്ചപ്പോള്‍ ഈ ഫോട്ടോ ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയില്‍ എടുത്തതാണെന്ന് മനസിലായി. ഈ അമ്മയും മകനും പാകിസ്ഥാനികളല്ല പകരം ബംഗ്ലാദേശികളാണ്. ഇവര്‍ ആരാണ്, ഈ ചങ്ങലയില്‍ ഇവരെ കെട്ടിയത് ആരാണ് എന്ന് അറിയില്ല പക്ഷെ ഇവര്‍ അമ്മയും മകനുമാണെന്ന് ഇവരുടെ സംഭാഷണത്തില്‍ നിന്ന് മനസിലാകുന്നു എന്ന് വാര്‍ത്തയില്‍ പറയുന്നുണ്ട്. ഈ അമ്മയുടെയും മകന്റെയും മുകളില്‍ ധാക്ക ടൈംസ് എന്ന പ്രമുഖ വെബ്സൈറ്റും വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.
Dhaka Express | Archived Link |
മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന ചിത്രം ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകനായ ആര്ഫാത് സിദ്ദിക്കി ധാക്കയിലെ ഷഹീന് സ്കൂലിന്റെ മുന്നില്‍ വെച്ചിട്ടാണ് എടുത്തത്. അദേഹം കഴിഞ്ഞ കൊല്ലം ഏപ്രില്‍ 28നാണ് ഈ ചിത്രം അദേഹത്തിന്റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ പ്രസിദ്ധികരിച്ചത്. അദേഹത്തിന്റെ ഫെസ്ബൂക്ക് പോസ്റ്റ് താഴെ കാണാം.
നിഗമനം
ബംഗ്ലാദേശിലെ ഒരു പാവപെട്ട അമ്മയും മകന്റെയും ചിത്രം പാകിസ്ഥാനിലെ മതന്യുനപക്ഷങ്ങളുടെ മേലെ നടക്കുന്ന ക്രൂരതയെന്ന തരത്തില്‍ പ്രചരിക്കുകയാണ്. ചിത്രം ബംഗ്ലാദേശിലെ ഒരു അമ്മയും കുഞ്ഞിന്റെതുമാണ്. ഇവരെ കുറിച്ച് അധിക വിവരങ്ങള്‍ ലഭ്യമല്ല.

Title:FACT CHECK: ബംഗ്ലാദേശിലെ അമ്മയുടെയും മകന്റെയുംചിത്രം പാകിസ്ഥാനിലെ ന്യുനപക്ഷ പീഡനം എന്ന തരത്തില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
