
വിവരണം

Archived Link |
“ഒരൊറ്റ തന്തക്കുണ്ടായവരോട് മനുസ്മ്രിതിയുടെ വക്താക്കളായ #സംഘപുത്രന്മാർക്കു എന്നും ഈ മനോഭാവമാണ്” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ ഒരു ചിത്രം DIALOGUE – സംവാദം എന്ന ഗ്രൂപ്പില്‍ Abdul Raza എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ അര്‍ദ്ധന ഗ്നാവസ്ഥയില്‍ ഒരു സ്ത്രിയെ കെട്ടിയിട്ടതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: പലതന്തക്കുണ്ടായ സന്ഘപുത്രന്മാര്‍ ഒരൊറ്റ തന്തക്കുണ്ടായവരെ അടിച്ചു കൊല്ലുന്നു.
പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച ദളിത് സ്ത്രിയുടെ അവസ്ഥ.
ബ്രഹ്മാവിന്‍റെ വായില്‍ നിന്നും ബ്രാഹ്മണരും കൈകളില്‍ നിന്ന് ക്ഷത്രിയരും തുടകലില്‍ നിന്ന് വൈശ്യരും കാലടികളിൽ നിന്നും ശുദ്രരും പിറന്നുവത്രേ ഇതിലൊന്നും പെടാത്ത ഈ ലോകത്തെ ബാക്കി മനുഷ്യര്‍ എങ്ങനെ പിറന്നു…? അവനവന്‍റെ തന്തെക്ക് പിറന്നു…!! –പെരിയാര്‍ ഈ. വി. രാമസ്വാമി.
എന്നാല്‍ ജാതിപരമായി തിവ്ര ആക്ഷേപം നടത്തുന്ന ഈ പോസ്റ്റില്‍ ചിത്രത്തില്‍ കാണുന്ന സ്ത്രിയെ കുറിച്ച് ഉന്നയിച്ച അവകാശവാദം യഥാർത്ഥമാണോ? ഈ സ്ത്രി ദളിതരായതിനാല്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ചു എന്ന കുറ്റത്തിന്‍റെ മുകളില്‍ ഇത് പോലെയുള്ള ക്രൂര ശിക്ഷ ലഭിച്ചുവോ? സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി പോസ്റ്റില്‍ നല്‍കിയ സ്ത്രിയുടെ ചിത്രം ക്രോപ്പ് ചെയ്തെടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിനാമങ്ങളിൽ നിന്നും സംഭവത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചു. ദേശിയ മാധ്യമ വെബ്സൈറ്റ് ദൈനിക് ജാഗരന്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വാർത്ത പ്രകാരം സംഭവം നടന്നത് ജാര്ഖണ്ടിലാണ്.
ജാര്ഖണ്ടിലെ ഹജരിബാഗ് ജില്ലയിലെ ടാട്ടിജാരിയ എന്ന ഗ്രാമത്തില്‍ 6 ദിവസം മുംപേ നടന്ന സംഭവമാണ്. ചിത്രത്തില്‍ കാന്നുന്ന സ്ത്രിയുടെ പേര് കുന്ജിയ ദേവി എന്നാണ്. കുന്ജിയ ദേവിയും 6 വയസ്സു കാരനായ മകനെ അദേഹത്തിന്‍റെ മരിച്ച് പോയ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ മുന്‍ഭാര്യയുടെ പുത്രിയുടെ വിവാഹത്തില്‍ ക്ഷണിച്ചില്ല. ഇതിനെ തുടർന്ന് അവരോട് ക്ഷനിക്കാതത്തിന്‍റെ കാരണം ചോദിക്കാന്‍ പോയ കുന്ജിയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അര്‍ദ്ധനഗ്നയാക്കി മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ സംഭവത്തില്‍ പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ ജാതി പ്രശനമില്ല. കുന്ജിയ ദേവിയെ മര്‍ദിച്ചത് അവരുടെ മരിച്ച് പോയ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തന്നെയാണ്. കുന്ജിയയുടെ 6 വയസായ മകന്‍ ഉടനെ പോയി പോലിസിനെ ഈ വിവരം അറിയിച്ചതിന് ശേഷം പോലീസ് സംഭവ സ്ഥലത്തെത്തി സ്ത്രിയെ രക്ഷപെടുത്തി ശേഷം മര്‍ദിച്ച സംഘത്തില്‍ പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ മേലെ ഐപിസി 147, 148, 149, 448, 307, 354 എന്നി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ നമ്പര്‍ 20/19 എന്നാണ്.

Dainik Jagaran | Archived Link |
Indian Writer | Archived Link |
Samridhjharkhand | Archived Link |
സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തിനെ കുറിച്ച് ധാരാളം പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ സംഭവത്തിനെ കുറിച്ച് ശരിയായ വിവരനമുള്ള ചില പോസ്റ്റുകള്‍ ഇപ്രകാരം.

നിഗമനം
പോസ്റ്റില്‍ ആരോപിക്കുന്നത് പൂർണ്ണമായി വ്യാജമാണ്. പൊത കിണറില്‍ നിന്ന് വെള്ളം കുടിച്ചതിനല്ല ഈ സ്ത്രിയെ മര്‍ദിച്ച ത് പകരം ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആണ് സ്ത്രിയെ കുടുംബ പ്രശ്നത്തിനെ തുടർന്ന് മർദ്ദിച്ചത്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനകാര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:പൊതു കിണറിൽ നിന്ന് വെള്ളം കുടിച്ച ദളിത് സ്ത്രിയുടെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False
