അസ്സാം മുഖ്യമന്ത്രിയെ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണോ ചിത്രത്തില്‍ കാണുന്നത്…?

ദേശിയം

വിവരണം

“ജനങ്ങളുടെ പ്രക്ഷോഭം കാരണം, ആസാമിലെ വീട്ടിൽ നിന്നും സംസ്ഥാന മുഖ്യമന്ത്രിയെ സെക്യൂരിറ്റിക്കാർ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണ് കാണുന്നത്….

ഈ ഗതി മോഡിക്കും അമിട്ടിനും ഉടൻ ഉണ്ടാകാനാണ് സാധ്യത….” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 13, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെസ്ബൂക്കിലും ട്വിട്ടറിലും പ്രചരിക്കുന്ന ഈ ചിത്രം വൈറലായികൊണ്ടിരിക്കുന്നു. ചിത്രത്തില്‍ പൌരത്വം ഭേദഗതി ബില്‍ പസ്സായതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം നേരിടുന്ന അസ്സാം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരുടെ കൂടെ വീടിന്‍റെ ടെറസ്സിന്‍റെ മുകളില്‍ നിന്ന് ഇറങ്ങുന്നതായി കാണാം. ജനങ്ങളുടെ പ്രതിഷേധമൂലം അദേഹത്തിനെ അദേഹത്തിന്‍റെ വീട്ടില്‍ നിന്ന് രക്ഷപെടുത്തി കൊണ്ടു പോകുന്ന ദൃശ്യമാണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ചില പോസ്റ്റുകല്‍ താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link
TwitterArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശക്തമായ പ്രതിധേഷതിനെ തുടര്‍ന്ന് അസ്സാം മുഖ്യമന്ത്രിയെ രക്ഷപെടുത്തുന്നന്ന ശ്രമത്തിന്‍റെ രംഗമാണോ നമ്മള്‍ ചിത്രത്തില്‍ കാണുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ ചിത്രത്തില്‍ തന്നെ സുചനകള്‍ അന്വേഷിച്ചു. ചിത്രത്തില്‍ ഒരു ചാനലിന്‍റെ ലോഗോ നമുക്ക് കാണാം. ഈ ചാനലിന്‍റെ യുട്യൂബ് അക്കൗണ്ട്‌ ഞങ്ങള്‍ പരിശോധിച്ചു. Prag News എന്ന യുട്യൂബ് ചാനലില്‍ ഞങ്ങള്‍ക്ക് മെയ്‌ 1, 2019ന് പ്രസിദ്ധികരിച്ച ഈ വീഡിയോ നങ്ങള്‍ക്ക് ലഭിച്ചു.

വീഡിയോയുടെ വിവരണത്തില്‍ നല്‍കിയ സുചന പ്രകാരം ഈ വീഡിയോ മെയ്‌ മാസത്തില്‍ ഗുവാഹാറ്റിയിലെ ജിക്കാ കുടിവെള്ളം പദ്ധതി നിരീക്ഷിക്കാന്‍ ചെന്നപ്പോള്‍ എടുത്ത വീഡിയോ ദൃശ്യങ്ങളാണിത് എന്ന് മനസിലാക്കുന്നു. 29 സെക്കന്‍റില്‍ മുഖ്യമന്ത്രി താഴെ ഇറങ്ങി പോകുന്നത് നമുക്ക് കാണാം ഇതേ ദൃശ്യത്തിന്‍റെ സ്ക്രീന്ശോട്ടാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഈ വീഡിയോ പഴയതാണെന്ന് ഇതോടെ നമുക്ക് മനസിലാക്കുന്നു. കുടാതെ ഇയടെയായി പൌരത്വ ഭേദഗതി ബില്ലിനെ തുടര്‍ന് ആസാമില്‍ നടക്കുന്ന പ്രതിഷേധവുമായി ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‌ യാതൊരു ബന്ധവുമില്ല എന്നും ഇതോടെ മനസിലാകുന്നു.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പോലെ ഈ ചിത്രം അസ്സാം മുഖ്യമന്ത്രിയെ പ്രതിഷേധം മൂലം വിട്ടില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന്‍റെതല്ല പകരം മെയ്‌ മാസത്തില്‍ മുഖ്യമന്ത്രി ഒരു കുടിവെള്ള പദ്ധതി നിരിക്ഷിക്കുന്നതിന്‍റെ ചിത്രമാണ്. 

Avatar

Title:അസ്സാം മുഖ്യമന്ത്രിയെ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണോ ചിത്രത്തില്‍ കാണുന്നത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •