ഈ പെൺകുട്ടി സിറിയയിൽ നിന്നുള്ള അഭയാർത്ഥിയല്ല….

അന്തർദേശിയ൦

വിവരണം 

Santhosh Kumar‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎ സോഷ്യൽ മീഡിയ…സഭ്യതയുടെ വരമ്പുകൾ ഭേദിക്കാത്ത ചർച്ചകൾ ഏതുമാകാം എന്ന ഗ്രൂപ്പിലേയ്ക്ക് 2020  ജനുവരി ആറു മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . “യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി സിറിയൻ തുറമുഖത്ത്ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാഥർശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് കരഞ്ഞപ്പോൾ ലീമാൻ അവളോടിങ്ങനെ പറഞ്ഞു:

നിന്റെ ചിരിയിൽ നീ ഒളിപ്പിച്ച കണ്ണുനീർ തുള്ളികൾ ഞാൻ കണ്ട പ്രളയത്തേക്കാൾ എത്രയോ വലുതാണ് :ഈ ചിത്രം പകർത്തിയ റാഫേൽ ക്ലിൻസ്മാന്റെ കണ്ണുനീരുകൊണ്ട് ക്യാമറാ ലെൻസിൽ പാടമുടിയിരുന്നു:

ഒന്ന് ഓർക്കുക ലോകത്തിൽ ഇങ്ങനെ എത്രയോ കുട്ടികൾ:

ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്:

പാലായനത്തിന്റെ ഭാരവുമായി

ഭരണാധികാരികളുടെ നരാധമത്വമായി: മതത്തിന്റെ നിഷ്ഠൂരതയുമായി ഉഴലുന്ന ജീവിതങ്ങൾ………

കണ്ടോ അവളുടെ കണ്ണിൽ ആകുലതയുടെ ഒരു അറ്റ്ലാന്റിക്ക് സമുദ്രമുണ്ട്””’എന്റെ മോളെപ്പോലെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു !” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു ചെറിയ പെൺകുട്ടി ദൈന്യത നിറഞ്ഞ മുഖത്തോടെ കരച്ചിലിനിടയിലൂടെ ചിരിക്കാൻ ശ്രമിച്ച് ആരിലും സഹതാപമുണർത്തുന്ന ഒരു ചിത്രമാണ്.

ഈ ചിത്രം ലോകത്തെ ഏതാണ്ട് എല്ലാ ഭാഷകളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു വർഷം പൂർത്തിയാകുന്നു.

archived linkFB post

സിറിയയിൽ നിന്നുമുള്ള അഭയാർത്ഥി  എന്ന വിവരണത്തോടെ തന്നെയാണ് എല്ലായിടത്തും ചിത്രത്തിൻറെ പ്രചരണം. സിറിയയിൽ നിന്നുമുള്ളഅഭയാർത്ഥികളുടെ കരളലിയിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും ഇപ്പോഴും വൈറലാണ്. സിറിയയിലെ യുദ്ധത്തെ തുടർന്ന് അഭയാർത്ഥിയായി  തീർന്ന പെൺകുട്ടിയുടെ ചിത്രമാണോ ഇതെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം  

ഞങ്ങൾ ഈ ചിത്രത്തിന്റെ  റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ ഇവൾ അഭയാർത്ഥിയായ യസീദി പെൺകുട്ടിയല്ല എന്ന് വ്യക്തമായി.   ചിത്രം പകർത്തിയത് പോസ്റ്റിൽ പറയുന്നതു പോലെ റാഫേൽ ക്ലിൻസ്മാൻ എന്ന ഫോട്ടോഗ്രാഫറുമല്ല. ഈ പേരിൽ ഫോട്ടോഗ്രാഫർമാരെ ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ചില്ല. 

ഇറാഖ് സേനയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിനിടെ ബദൂഷിന് സമീപം പലായനം ചെയ്ത ഇറാഖിലെ പെൺകുട്ടിയുടെ കരച്ചിൽ- REUTERS / സ്ട്രിംഗർ എന്ന അടിക്കുറിപ്പുമായി ഇതേ ചിത്രം റോയിറ്റേഴ്‌സ്  2017 മാർച്ച് 16  ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkreuters

ഈ ചിത്രം കാമറയിൽ പകർത്തിയത് അലി അൽഫൽദവി എന്ന ഫോട്ടോഗ്രാഫറാണ്. അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്  അക്കൗണ്ടുകളിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ ചിത്രീകരിച്ച ചിത്രം യുദ്ധ ചിത്രങ്ങളുടെ വിഭാഗത്തിൽ ലോകം അംഗീകരിച്ചതിൽ സന്തോഷമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

archived linkAlfahdawi FB

ഈ പെൺകുട്ടിയെ മൂന്നു വർഷങ്ങൾക്കും  ശേഷം തിരഞ്ഞു കണ്ടെത്തി അവളുടെ ചിത്രം വീണ്ടും പകർത്തിയതും  അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

archived linkfacebook

അൽഫദാവി ഫേസ്ബുക്കിൽ കവർ ചിത്രമായി നൽകിയിരിക്കുന്നത് ഈ പെൺകുട്ടിയുടെ ചിത്രമാണ്.

ഇറാക്കിലെ യുദ്ധത്തെപ്പറ്റിയുള്ള കൂടുതൽ ചിത്രങ്ങൾക്കും  വാർത്തകൾക്കുമായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

archived linkwikipedia
archived linktheatlantic
archived linkbbc

ഇത്  ഇറാക്കിൽ ഐഎസ്  തീവ്രവാദികളും പ്രതിരോധ സേനയും തമ്മിൽ മൊസൂൾ ഡാമിന്റെ പേരിൽ 2014  ൽ ആരംഭിച്ച യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട ഇറാക്കി പെൺകുട്ടിയുടെ ചിത്രമാണ്.  എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ സിറിയൻ പെണ്കുട്ടിയുടേത് എന്ന മട്ടിൽ ലോകമെമ്പാടും  ഇത് പ്രചരിപ്പിച്ചു പോരുന്നു.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രം സിറിയയിൽ നിന്നും യുദ്ധം മൂലം പാലായനം ചെയ്യപ്പെടേണ്ടി വന്ന പെണ്കുട്ടിയുടേതല്ല. ഇറാനിൽ പ്രതിരോധ സേനയും ഐഎസ് തീവ്രവാദികളും തമ്മിൽ ഏറെനാൾ നീണ്ടു നിന്ന യുദ്ധത്തിൽ  വീട് നഷ്ടപ്പെട്ട ഇറാക്കി പെൺകുട്ടിയുടെ ചിത്രമാണിത്. സിറിയയിലെ യുദ്ധവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Avatar

Title:ഈ പെൺകുട്ടി സിറിയയിൽ നിന്നുള്ള അഭയാർത്ഥിയല്ല….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •