ചിത്രത്തില്‍ കാണുന്നത് കശ്‌മീരിലെ പിഡിപി നേതാവ് ഹമീദ് മുഹമ്മദാണോ?

രാഷ്ട്രീയം

വിവരണം

വിഘടനവാദവുമായി നടന്നിരുന്ന കാശ്മീരികൾ വരെ മോദി ജിയെ അനുമോദിച്ചു തുടങ്ങി.. എന്ന തലക്കെട്ട് നല്‍കി മുത്തലാക്ക് വിഷയത്തില്‍ മോദിജിയെ അനുമോദിച്ച് കാശ്‌മീര്‍ പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേജില്‍ നിന്നും ഓഗസ്റ്റ് 16നാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു വ്യക്തിയുടെ ചിത്രം സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്-

Archived Link

യതാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പിഡിപി നേതാവ് മുത്തലാക്ക് വിഷയത്തില്‍ നരേന്ദ്രമോദിയെ അനുമോദിച്ചിരുന്നോ? ചിത്രത്തിലുള്ളത് കശ്മീരിലെ പിഡിപി നേതാവ് ഹമീദ് മുഹമ്മദ് തന്നെയാണോ? കശ്മീരിലെ ആ പേരില്‍ ഒരു പിഡിപി നേതാവുണ്ടോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പിഡിപി നേതാവ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോഴാണ് ഇത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ മോയീന്‍ അലി ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. അതയാത് പിഡിപി നേതാവ് ഹമീദ് മുഹമ്മദ് അല്ല. മാത്രമല്ല കാശ്മീര്‍ പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരിലും അവിടെയൊരു നേതാവില്ലെന്നും ഗൂഗിളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. കാശ്‌മീര്‍ പിഡിപി ലീഡര്‍ ഹമീദ് അലി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്‌തെങ്കിലും റിസള്‍ട്ടില്‍ അങ്ങനെയൊരു നേതാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മാത്രമല്ല പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി മുത്തലാക്ക് ബില്ലിനെ അനുകൂലിക്കില്ലെന്ന നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിരുന്നതുമാണ്.

cricket.com.au

Archived Link

നിഗമനം

ഇംഗ്ലണ്ട് ക്രിക്കറ്റ്താരം മൊയീന്‍ അലിയുടെ ചിത്രമാണ് കാശ്മീര്‍ പിഡിപി നേതാവ് എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല ഹമീദ് മുഹമ്മദ് എന്ന പേരില്‍ കാശ്മീരില്‍ ഒരു പിഡിപി നേതാവും ഇല്ലയെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് കശ്‌മീരിലെ പിഡിപി നേതാവ് ഹമീദ് മുഹമ്മദാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •