RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.

അന്തര്‍ദേശിയ൦

മുകളില്‍ നല്‍കിയ ചിത്രം ഫെസ്ബൂക്കില്‍ ആര്‍.എസ്.എസ്. ക്രൂരതയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ചിത്രമുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദേശദ്രോഹി സംഘിക്കൂട്ടത്തെ പിടിച്ച് കെട്ടാൻ ഉണരുക ജനാധിപത്യമേ,,,”. ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനാധിപത്യത്തെ ചോരയില്‍ മുക്കികൊല്ലുന്ന RSS ഭികര്‍ത.” പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

പക്ഷെ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

ഈ ചിത്രം ലെബണനിലേതാണ്. ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ ലബനോനിൽ നിന്നുള്ളതാണ് ചിത്രമെന്ന് ഷിയാ മുസ്‌ലിം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഇത് ഇടത് യുവ സംഘടനകൾ നടത്തിയ സമരത്തിൽ നിന്നുള്ളതല്ല എന്ന് വ്യക്തമാണ്.

ഫാക്റ്റ് ക്രസണ്ടോ മലയാളം ഇതിനു മുമ്പ് ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ഈ ചിത്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ സമരവേദിയിൽ നിന്നുള്ളതാണോ…?

Avatar

Title:RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •