‘ഹൌഡി മോദി’ പരിപാടി നടന്ന ശേഷം അതേ സ്റ്റേഡിയത്തില്‍ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടി നടന്നിരുന്നോ…?

അന്തര്‍ദേശിയ൦ | International

ചിത്രം കടപ്പാട്: ഇമ്രാന്‍ ഖാന്‍ ട്വിട്ടര്‍ അക്കൗണ്ട്‌

വിവരണം

കഴിഞ്ഞ ഞായറാഴ്ച അമേരിക്കെയിലെ ടെക്സാസിലെ ഹ്യുസ്ട്ടന്‍ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൌഡി മോദി’ പരിപാടിയെ സംബന്ധിച്ച ഏറെ പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഇത് പോലെയൊരു പോസ്റ്റ്‌ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടിയുടെ ഒരു ചിത്രം പല ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ടെക്സാസിലെ ഹ്യുസ്ട്ടനില്‍ ഹൌഡി മോദി പരിപാടി നടന്ന അതേ സ്റ്റേഡിയത്തില്‍ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.  എന്നിട്ട് മോദിയുടെ പരിപാടിയില്‍ പങ്ക് എടുത്ത അതെ ജനങ്ങള്‍ ഇമ്രാന്‍ ഖാന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് അവകാശവാദം. ഈ ചിത്രവും അവകാശവാദവുമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ ഇപ്രകാരം.

Facebook Archived Link

ആര്യവര്‍ഗ്ഗിസ് കുറവിലങ്ങാട് എന്ന പ്രൊഫൈലില്‍ നിന്ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടുമായി Adithya Varma എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് RIGHT THINKERS-യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 24 സെപ്റ്റംബര്‍, 2019 മുതല്‍ മുകളില്‍ നല്‍കിയ പോസ്റ്റ്‌ പ്രചരിക്കുകയാണ്. പോസ്റ്റിന്‍റെ  അടികുറിപ്പ് ഇപ്രകാരമാണ്: “മോഡി യുടെ പ്രസംഗത്തിന് ശേഷം അതെ ഗാലറി അതെ ആൾക്കാർ..കൈകൊട്ടുന്നതും അതേ മുതലുകൾ.” ഇതേ പോലെ മറ്റെയൊരു പോസ്റ്റ്‌ പ്രവാസി ശബ്ദം എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് 25 സെപ്റ്റംബര്‍ 2019 മുതല്‍ പ്രചരിക്കുകയാണ്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “Houdi modi ക്ക് ശേഷം അതേ ജനം അതേ സ്റ്റേഡിയം…..ക്യാഷ് മുടക്കിയാൽ ഏത് ഉണ്ണാക്കൻ മാർക്കും കയ്യടിക്കാൻ ആളെ കൂട്ടാം എന്നതിന്ന് ഉദാഹരണമാണ് താഴെ കാണുന്ന ഫോട്ടോ കുരു പൊട്ടുന്ന ഏതെങ്കിലും തീട്ടം സംഘി ഉണ്ടേൽ ഒന്ന് വരണം pls.. reqst ആണ്….രണ്ട് ദിവസമായിട്ടു തള്ളി മറിക്കുകയല്ലേ…. ??”

FacebookArchived Link

എന്നാല്‍ ഈ ചിത്രത്തിന്‍റെ വസ്തുത എന്താണ്? യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മോദിയുടെ പരിപാടി നടന്ന അതേ സ്റ്റേഡിയത്തില്‍ ഇമ്രാന്‍ ഖാനും പൊതുപരിപാടി നടത്തിയോ? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിത്രം ജൂലൈ മാസത്തില്‍ നടന ഒരു പരിപാടിയുടെതാണ് എന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. പരിണാമങ്ങളുടെ സ്ക്രീന്ശോട്ടില്‍ ചിത്രം പ്രസിദ്ധികരിച്ച ലേഖനങ്ങളും പോസ്റ്റുകളുടെ സമയം നമുക്ക് കാണാം. 

ജൂലൈ 23ന് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ഇതേ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പാക്‌ പ്രധാനമന്ത്രി ചെയ്ത് ട്വീറ്റ് ഇപ്രകാരമാണ്:

ചിത്രം അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിങ്ങ്ട്ടന്‍ ഡിസിയിലെ കാപ്പിറ്റല്‍ വന്‍ അരീനയില്‍ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടിയുടെതാണ്. ഈ പരിപാടിയില്‍ പങ്കെടുത്ത ആയിരകണക്കിനു പാകിസ്ഥാനി-അമേരിക്കന്‍ പൌരന്മാര്‍ക്ക് അഭിനന്ദനം ട്വീട്ടിലൂടെ പാക്‌ പ്രധാനമന്ത്രി നല്‍കുന്നു. ട്വീറ്റിലൂടെ സ്ഥലവും സമയവും വ്യക്തമാക്കുന്നു.

ഇതേ പോലെ ഇമ്രാന്‍ ഖാന്‍ അദേഹത്തിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജിലും ഈ ചിത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പാക്‌ മീഡിയയും ഈ വാര്‍ത്ത‍ അവരുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇതേ ചിത്രം ഉപയോഗിച്ച ചില മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ലേഖനങ്ങളുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Daily TimesArchived Link
The DiplomatArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ജൂലൈ മാസത്തില്‍ വാഷിങ്ങ്ട്ടന്‍ ഡിസിയില്‍ നടന പാക്‌ പ്രധാനമന്ത്രിയുടെ പൊതുപരിപാടിയുടെ ചിത്രം ഹ്യുസ്ട്ടനില്‍ പ്രധാനമന്ത്രി മോദിയുടെ പൊതുപരിപാടി നടത്തിയ ശേഷം, അതേ സ്ഥലത്ത് വെച്ച് പാക് പ്രധാനമന്ത്രി നടത്തിയ പൊതുപരിപാടിയുടെ ചിത്രം എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുകയാണ്.

Avatar

Title:‘ഹൌഡി മോദി’ പരിപാടി നടന്ന ശേഷം അതേ സ്റ്റേഡിയത്തില്‍ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടി നടന്നിരുന്നോ…?

Fact Check By: Mukundan K 

Result: False