ചിത്രത്തിലുള്ളവര്‍ സിപിഎം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകരോ?

രാഷ്ട്രീയം

വിവരണം

യുവത്വത്തിന്ന് പ്രണയം പച്ചയോട് തന്നെ 💪💪 മൂരി ബസാറിൽ നിന്നും സി പി എം വിട്ടു നേരിന്റെ ഹരിത പ്രസ്ഥാനത്തിലേക്ക് കടന്നു വന്നവർ

എന്ന തലക്കെട്ട് നല്‍കി പച്ചനിറത്തിലെ ഹാരം അണിഞ്ഞ് നില്‍ക്കുന്നവരുടെ ചിത്രം കൊണ്ടോട്ടി പച്ചപട എന്ന പേജില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 27ല്‍ അധികം ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ ചിത്രത്തിലുള്ളവര്‍ സിപിഎം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ തന്നെയാണോ? ഈ ചിത്രം എവിടെ നിന്നുള്ളതാണ്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റിലെ ഒരു കമന്‍റില്‍ നിന്നും ഇത് മൊറയൂര്‍ എന്ന പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ചപ്പോള്‍ കൗണ്‍സിലര്‍മാരെ ആദരിക്കുന്ന ചടങ്ങാണെന്നും ആരും തെറ്റദ്ധരിക്കരുതനെന്നും സമീര്‍ പുത്തന്‍വീട്ടില്‍ എന്ന 

വ്യക്തി പറയുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മൊറയൂര്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സലീമുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ശേഷം പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം അദ്ദേഹത്തിന് പങ്കുവെച്ചപ്പോള്‍ ചിത്രം നാല് വര്‍ഷം മുന്‍പ് മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് അധികാരമേറ്റപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എല്ലാ ചേര്‍ന്ന് എടുത്ത ചിത്രമാണിത് വ്യക്തമാക്കി. വ്യാജമായി തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്ന തെറ്റദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തിലുള്ളവര്‍ സിപിഎം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകരോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •