ഈ ചിത്രം ഇന്ത്യന്‍ സൈന്യാക്രമണത്തില്‍ മരിച്ച പാകിസ്ഥാനി സൈനികരുടെതാണോ…?

അന്തര്‍ദേശിയ൦

ചിത്രം കടപ്പാട്: APP

വിവരണം

FacebookArchived Link

“ഇന്ത്യൻ ആർമിയെ കൊണ്ട് ഇത്രയൊക്കെ പറ്റു……. ഇനി വേണേൽ പറഞ്ഞാൽ മതി ????” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഒക്ടോബര്‍ 22, 2019 മുതല്‍ തൃപ്പൂണിത്തുറ എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിക്കുകയാണ്. പാകിസ്ഥാനി സൈന്യം ശവപ്പെട്ടികളുടെ മുകളില്‍ പാകിസ്ഥാനിന്‍റെ രാഷ്ട്രിയ ധ്വജം പുതപ്പിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ശവപെട്ടികളിൽ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപെട്ട പാക്‌ ജവന്മാരാന്നെന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് തോന്നുന്നത് ഈയീടെയായി ജമ്മു കാശ്മീരിലെ കുപവാരയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യക്ക് എതിരെ തന്ഗ്ദരില്‍ വെടിവെപ്പ് നടത്തി. ഈ വെടിവെപ്പില്‍ രണ്ട് ജവാന്മാരും ഒരു പൌരനും മരിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം പി.ഒ.കെയില്‍ അതിർത്തിയിൽ ഫയരിംഗ് നടത്തി പി.ഒ.കേയിലുള്ള തിവ്രവാദികളുടെ ലൌന്ച് പാഡുകള്‍ നശിപ്പിച്ചു. ഈ നടപടിയില്‍ ചില പാകിസ്ഥാനി ജവാന്മാര്‍ക്കും ജീവനം നഷ്ടപ്പെട്ടു ഈ സംഭവം നടന്ന പശ്ചാത്തലത്തില്‍ ഈ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സൈന്യാക്രമാന്തില്‍ മരിച്ച പാക്ക് ജവാന്മാരുടെ മൃതദേഹങ്ങളുടെ ചിത്രമാണോ ഇത്? ചിത്രത്തിന്‍റെ പിണിലുള്ള യഥാര്‍ത്ഥ സംഭവം എന്താണെന്ന്‍ നമുക്ക് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമാങ്കല്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഈ അടത കാലത്തുണ്ടായ ഒരു സംഭവത്തിന്‍റെതല്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. ഈ ചിത്രം 2016 മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ്. താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ രേവ്ഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമാങ്കല്‍ നമുക്ക് കാണാം.

സ്ക്രീന്ശോട്ടില്‍ കാന്നുന്ന ലിങ്ക് ഞങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനില്‍ 2016ല്‍ ഒരു പോലീസ് ട്രെയിനിംഗ് സെന്‍റെറില്‍ നടന്ന ഭികരാക്രമാനത്തിനെ കുറിച്ചുള്ള ഒരു ലേഖനം ഞങ്ങള്‍ക്ക് ലഭിച്ചു. 

JasaratArchived Link

ഞങ്ങള്‍ ഈ വാര്‍ത്തയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ദി ഡോന്നിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

DawnArchived Link

പാകിസ്ഥാനിലെ കവേതയില്‍ 2016ല്‍ നടന്ന തിവ്രാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹം ജനറല്‍ മുസ സ്റ്റഡിയത്തില്‍ അന്തിമ ക്രിയയുടെ മുമ്പേ പ്രാര്‍ത്ഥനക്കായി കൊണ്ടുപോകുന്നതാണ് നമുക്ക് ചിത്രത്തില്‍ കാണുന്നത്. ഒക്ടോബര്‍ 24, 2016ല്‍ പാകിസ്ഥാനിലെ ബാലുചിസ്ഥാനിന്‍റെ തലസ്ഥാനമായ ക്വേത നഗരത്തിലെ പോലീസ് ട്രെയിനിംഗ് സെന്‍റെറില്‍ നടന്ന തിവ്രവാദി ആക്രമണത്തില്‍ 60ഓളം പോലീസ് കാടെറ്റ് മാര്‍ മരിച്ചിരുന്നു. മരിച്ച കേടെറ്റ് മാരുടെ മൃതദേഹങ്ങൾ വഹിക്കുന്ന ശവപെട്ടികളാണ് നാം ചിത്രത്തില്‍ കാണുന്നത്. 

നിഗമനം

ഇന്ത്യന്‍ സൈന്യാക്രമാനത്തില്‍ മരിച്ച പാക്‌ ജവാന്മാരുടെ മൃതദേഹങ്ങളുള്ള ശവപെട്ടികളുടെ ചിത്രമല്ല ഇത് പകരം 2016 ബാലുചിസ്ഥാനില നടന്ന തിവ്രവാദ ആക്രമണത്തിൽ മരിച്ച പോലീസ് കേടെറ്റ് മാരുടെ മൃതദേഹങ്ങളുള്ള ശവപെട്ടികളുടെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. 

Avatar

Title:ഈ ചിത്രം ഇന്ത്യന്‍ സൈന്യാക്രമണത്തില്‍ മരിച്ച പാകിസ്ഥാനി സൈനികരുടെതാണോ…?

Fact Check By: Mukundan k 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •