ഈ ചിത്രം ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെതാണോ…?

സാമൂഹികം

ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

FacebookArchived Link

“2021 ൽ ഓർമ്മ വേണം.” എന്ന അടിക്കുറിപ്പോടെ 23 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു ചിത്രം R. Jayachandra Kurup എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കറുത്ത പാന്റ്‌ ധരിച്ച ഒരു വ്യക്തിയെ ചവിട്ടുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: മനീഷാദാ…അരുത് കാട്ടാള, അരുത്..അയ്യപ്പഭക്തനെ ആക്രമിക്കുന്ന നമ്മുടെ സ്വന്തം പോലീസ്, തടയുന്ന മറ്റൊരു പോലീസ്.

എന്നാല്‍ ചിത്രത്തില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ അയ്യപ്പഭാതനാണോ? എന്തിനാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഈ വ്യക്തിയെ ഇങ്ങനെ ചെയ്യുന്നത്? 2021ന്‍റെ തെരഞ്ഞെടുപ്പില്‍ ഈ അതിക്രമങ്ങല്‍ ഓര്മ വെക്കണം എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ അയ്യപ്പ ഭക്തനെതിരെ പോലീസ് ആക്രമണത്തിന്‍റെ ചിത്രം തന്നെയാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിളുടെ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ചിത്രം പഴയൊരു ചിത്രമാണ്. 6 സെപ്റ്റംബര്‍ 2013ല്‍ മാധ്യമം പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യില്‍ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

MadhyamamArchived Link

2013ല്‍ തിരുവനതപുരത്ത് ഒരു സ്റ്റോറെജ് സെന്‍റെര്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനനും എത്തിയപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവര്‍ക്ക് എതിരെ കറുത്ത പതാകകള്‍ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തി. 

ഈ പ്രതിഷേധത്തിനെതിരെ പോലീസ് നടപടി ഉണ്ടായി. ഈ നടപടിയില്‍ ഡിവായഎഫ്ഐ പ്രവര്‍ത്തകനായ ജയപ്രസാദിനെ പോലീസ് വയറ്റിലും, ജനനെന്ദ്രിയങ്ങളിലും ചവുട്ടുന്നത്തിന്‍റെ ചിത്രമാണ് നമ്മള്‍ പ്രസ്തുത പോസ്റ്റില്‍ കാണുന്നത്. ഈ സംഭവത്തിനെ തുടർന്ന് പല ഇടത്തില്‍ നിന്ന് പോലീസിനെതിരെ വി മർശനമുണ്ടായി. ഇതിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിന്‍റെ അന്നത്തെ അധ്യക്ഷനായ ജസ്റ്റിസ്‌ ജെ. ബി. കോശി പോലീസ് ഡിജിപിയിനോട് മ മൂന്ന് ആഴ്ചയ്ക്കുള്ളിൽ  അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്പിക്കാന്‍ ഉത്തരവ് വിട്ടു.അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷണനും സംഭവത്തില്‍ ഉന്നത തലത്തിലെ അന്വേഷണം നടത്താന്‍ ഉത്തരവ് വിട്ടു.

ഇതേ ചിത്രത്തിനെ തന്നെയാണ് ശബരിമലയില്‍ ഭക്തര്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്നത്. ഈ ചിത്രം കഴിഞ കൊല്ലം നടന്ന യുവതിപ്രവേശനതിനെ തുടർന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാർ  ഭക്തര്‍ക്കെതിരെ ആക്രമണം നടത്തുന്നു എന്ന് അവകാശവാദം ഉന്നയിച്ച് ഏറെ പ്രച്ചരി പ്പിച്ചിരുന്നു. അന്ന് ടൈംസ്‌ ഓഫ് ഇന്ത്യ ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം ഇതിന് മുംപേ നടത്തിയിരുന്നു. ഇപ്പൊഴ് വിണ്ടും ഇതേ ചിത്രം ഉപയോഗിച്ച് തെറ്റായ രിതിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി വ്യാജമാണ്. 2013ല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദിക്കുന്ന ചിത്രത്തിനെ അയ്യപ്പഭക്തനെ പോലീസ് മര്‍ദിക്കുന്ന എന്ന തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുകയാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത മനസിലാക്കാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഈ ചിത്രം ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെതാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •