
വിവരണം

Archived Link |
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഒരു പഴയ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഈ ചിത്രത്തില്‍ പണ്ഡിറ്റ് നെഹ്രുവിന്‍റെ ഒപ്പം മകളും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുമുണ്ട്. ജനങ്ങളുടെ നടുവില്‍ നിന്ന് ഒരു കന്വേര്‍തിബില്‍ കാറില്‍ നിന്ന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിര ഗാന്ധിയെയും ചിത്രത്തില്‍ നാം കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഈ പ്രകാരം ആണ്: “പണ്ട് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ക്യാഷ് ഇറക്കാതെ അമേരിക്കക്കാർ അറിഞ്ഞു നൽകിയ സ്വീകരണം..”
അമേരിക്കയില്‍ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിര ഗാന്ധിയും ചെന്നപ്പോള്‍ അവര്‍ക്ക് ലഭിച്ച സ്വീകരണത്തിന്‍റെ ചിത്രമാണിത് എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍ ഈ അവകാശവാദം സത്യമാണോ? ചിത്രം യഥാര്‍ത്ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ അമേരിക്ക സന്ദര്‍ശനത്തിന്‍റെ തന്നെയാണോ അതോ വേറെ ഏതോ സ്ഥലത്തെതാണോ? ചിത്രത്തിന്‍റെ പീന്നിലുള്ള യാഥാര്‍ഥ്യം നമുക്ക് അന്വേഷിച്ച് കണ്ടെത്താം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചു. ഗൂഗിളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമാങളില്‍ ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ചിത്രം അമേരിക്കയിലെതല്ല പകരം റഷ്യയിലെതാണ് എന്ന് പലരും പരാമര്‍ശിച്ചതായി കണ്ടെത്തി.

1956ല്‍ നെഹ്‌റുവിന്റെ റഷ്യ സന്ദര്‍ശനത്തിന്‍റെ ചിത്രമാന്നെന്ന് ഈ ലേഖനങ്ങളും പോസ്റ്റുകളും അവകാശവാദം ഉന്നയിക്കുന്നു.
1956 :: Mammoth Crowd to Welcome PM Jawaharlal Nehru and Indira Gandhi In Russia (U.S.S.R) pic.twitter.com/3YgAqjLzqx
— indianhistorypics (@IndiaHistorypic) January 3, 2019
പക്ഷെ നെഹ്രുവിന്‍റെ 1956ലെ വിദേശ സന്ദര്‍ശനങ്ങള്‍ പരിഷിധിച്ചപ്പോള്‍ 1956ല്‍ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അമേരിക്ക സന്ദര്‍ശിച്ചിട്ടില്ല എന്ന് ശ്രദ്ധയില്‍ പെട്ടു. നെഹ്‌റു റഷ്യ സന്ദര്‍ശിച്ചത് 1955ലാണ്. കുടാതെ നെഹ്‌റു 1956ല്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു.


വിക്കിപീഡിയ

പക്ഷെ വീഡിയോ റഷ്യയില്‍ നിന്ന്‍ തന്നെയാണ്. Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ചില റഷ്യന്‍ വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച ലേഖനങ്ങള്‍ ലഭിച്ചു. ഈ ലേഖനങ്ങള്‍ പ്രകാരം 1955ല്‍ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്‍റെ മകള്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയോടൊപ്പം റഷ്യയിലെ മാഗ്നിറ്റൊഗോര്സ്ക് എന്ന സ്ഥലത്ത് വണ്ടിയില്‍ നിന്ന് ജനങ്ങളെ അഭിവാദ്യങ്ങള്‍ നല്‍ക്കുന്ന ചിത്രമാണിത്.

Etoretro | Archived Link |
Magmetall | Archived Link |
Hornews | Archived Link |
നിഗമനം
അമേരിക്കയില്‍ നെഹ്രുവിന് ലഭിച്ച സ്വീകരണത്തിന്‍റെ ചിത്രം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം നെഹ്‌റു 1955ല്‍ റഷ്യ (അന്ന് സോവിയറ്റ് യുനിയന്‍) സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ്.

Title:നെഹ്രുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്‍റെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False
