സംഘപരിവാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാംപിലെ ചിത്രമാണോ ഇത്?

രാഷ്ട്രീയം

വിവരണം

കനത്ത മഴയെ തുടർന്ന് പഴയങ്ങാടി പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നപ്പോൾ. വീട് വിട്ടു ഇറങ്ങേണ്ടി വന്ന മാടായി പാറ നിവാസികൾക്ക് താത്കാലികമായി സംഘം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്ന് നടന്ന ഉച്ച ഭക്ഷണ വിതരണം.. പൊള്ളയായ കണക്കുകൾ പറയാനല്ല മാനവ സേവയാണ് മാധവ സേവയെന്നു ജനങ്ങളെ ബോധിപ്പിക്കാൻ ആണ് സംഘം ശ്രമിക്കുന്നത് എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പില്‍ സശീഷ് നായര്‍ എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 365 ലൈക്കുകളും 16 ഷെയറുകളും ലഭിച്ചിട്ടുണ്ട്

എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സദ്യയുടെ ചിത്രം സംഘപരിവാര്‍ ഒരുക്കി നല്‍കിയ ദുരിതാശ്വാസ ക്യാംപില്‍ നിന്നുള്ളതാണോ. ആണോ 2019ടലെ പ്രളയദുരതാശ്വാസ ക്യാംപിന്‍റെ ചിത്രം തന്നയാണോ ഇത്. വസ്‌തുത പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

പോസ്റ്റിലെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇതെ ചിത്രം ബിഗ് ഫാറ്റ് വെഡ്ഡിങ് സൈറ്റ് എന്ന വെബ്‌സൈറ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞു. സദ്യയെ കുറിച്ചുള്ള വിശദീകരണത്തോടൊപ്പമാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. ദ് സദ്യ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2016 നവംബര്‍ 28ന് നേത്ര ഗുരുരാജ് എന്ന വ്യക്തിയാണ് ഇത് വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നതെന്നും വ്യക്തമായി നല്‍കിയിട്ടുണ്ട്. കൂടാതെ ഏതോ കല്യാണ സദ്യയുടെ ചിത്രമാണിത് ആളുകളുടെ വസ്ത്രധാരണ നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ്. മാത്രമല്ല സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ കഴിയുന്ന ദുരിതാശ്വാസ ക്യാംപുകള്‍ പൂര്‍ണമായി സര്‍ക്കാര്‍ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ളതാണ്. സന്നദ്ധ സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ ഇത്തരത്തില്‍ ക്യാംപ് ഏറ്റെടുത്ത് നടത്തുന്നുമില്ല.

Archived Link

നിഗമനം

2016ല്‍ സദ്യയെ കുറിച്ചുള്ള ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രമാണ് 2019ല്‍ പ്രളയത്തെ തുടര്‍ന്നുള്ള ആര്‍എസ്എസിന്‍റെ ദുരിതാശ്വാസ ക്യാംപ് എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സംഘപരിവാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാംപിലെ ചിത്രമാണോ ഇത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •