
വിവരണം

Archived Link |
“സംശയിക്കണ്ട. ഇത് ശിവരഞ്ജിത്. യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കാരനെ കുത്തിയ എസ് എഫ് ഐ നേതാവ്. സന്നിധാനത്തു ഭക്തജനങ്ങളെ കൈകാര്യം ചെയ്യാൻ പിണറായി ഇവനെ പോലീസ് വേഷത്തിൽ പോലീസുകാരുടെ ഇടയിൽ തിരുകി കയറ്റി അയച്ചതാണ്. ഇവൻ പി എസ് സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഒന്നാമത്. പ്രത്യുപകാരമാണ്. ഭക്തരെ തല്ലിയതിനും ഹിന്ദുത്വത്തെ ചവിട്ടിമെതിച്ചതിനും. ഇനിയും ഉറക്കെ വിളിക്കണം സഖാവേ, ഇൻക്വിലാബ് സിന്ദാബാദ്. ലാൽ സലാം.” എന്ന അടിക്കുറിപ്പോടെ ജൂലൈ 22, 2019 മുതല്‍ Jayakumar Hari എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ചുവപ്പ് നിറത്തിലുള്ള വട്ടത്തില്‍ അടയാളപെടുത്തിയ പോലീസ് ഉദ്യോഗസ്ഥനല്ല പകരം യൂണിവേര്‍സിറ്റി കോളേജ് എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിയ എസ്.എഫ്.ഐ. നേതാവ് ശിവരാഞ്ഞിത്താനെന്ന്‍ പോസ്റ്റില്‍ ആരോപിക്കുന്നു.
ഇത് പോലെയുള്ള പോസ്റ്റുകള്‍ സാമുഹിക മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുന്നു. എന്നാല്‍ രണ്ട് പോസ്റ്റുകളില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇത്രത്തോളം യദാര്‍ത്ഥമാണ് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ഈ പോസ്റ്റുകള്‍ കുറിച്ച് കേരള പോലീസിനോട് ചോദിച്ചപ്പോള്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യജമാന്നെണ് അവര്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. ഇതേ കാര്യം അവരുടെ ഫെസ്ബൂക് പേജില്‍ ചോദിച്ചപ്പോഴും അവര്‍ സ്ഥിരികരിച്ചു.

പക്ഷെ ചിത്രത്തില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് അധിക വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഇതിനു ശേഷം കേരള പോലീസ് അവരുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജില്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടു ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള പോലീസ് അവരുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച കുറിപ്പ് പ്രകാരം “തിരുവനന്തപുരത്തു പി.എസ്. സി ആസ്ഥാനത്തു നടന്ന ഉപരോധസമരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ യൂണിവേഴ്സിറ്റി കോളേജിലെ കേസിലെ പ്രതിയാണെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചിത്രത്തിലുള്ള ഉദ്യോഗസ്ഥൻ തിരുവനന്തപുരം എസ് എ.പി.ക്യാംപിലെ പോലീസ് കോൺസ്റ്റബിൾ അസീം.എം. ഷിറാസ് ആണ്. സമൂഹമാധ്യമങ്ങളിൽ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.”

Kerala Police Facebook Post | Archived Link |
കേരള പോലീസിന്‍റെ കുറിപ്പ് പ്രകാരം ചിത്രത്തില്‍ കാണുന്ന ഉദ്യോഗസ്ഥന്‍റെ പേര് അസീം എം. ഷെറാസ് എന്നാണ്. ഞങ്ങള്‍ ഈ പേര് വെച്ച് ഫെസ്ബൂക്കില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ ലഭിച്ചു.

Aseem M Sheras FB profile | Archived Link |
പ്രൊഫൈലിലുള്ള ചിത്രങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളുമായി താരതമ്യം ചെയതാല്‍ പ്രസ്തുത പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന ചിത്രം ഈ യുവ പോലീസ് ഉദ്യോഗസ്ഥന്‍റെ തന്നെയാണ് എന്ന് വ്യക്തമാക്കുന്നു.


നിഗമനം
ചിത്രത്തില്‍ ആരോപിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. പോസ്റ്റില്‍ നല്‍കിയ ചിത്രം തിരുവനന്തപുരം എസ് എ.പി.ക്യാംപിലെ പോലീസ് കോൺസ്റ്റബിൾ അസീം.എം. ഷിറാസ് ആണ്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Title:ചിത്രത്തിലെ പോലീസ് യുണിഫോം ധരിച്ച യുവാവ് യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കാരനെ കുത്തിയ എസ് എഫ് ഐ നേതാവ് ശിവരഞ്ജിത്താണോ…?
Fact Check By: Mukundan KResult: False
