ചിത്രത്തില്‍ പ്രഭാസിനൊപ്പമുള്ളത് പ്രഭാസിന്‍റെ മകനോ…?

വിനോദം

വിവരണം

“ബാഹുബലിയെയും മകനെയും ഇഷ്ടമാണോ�….�😘❤️” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ Mallu 6 Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ബാഹുബലി സിനിമയിലൂടെ ലോകത്തിനു മുന്നില്‍ പ്രശസ്തി നേടിയ പ്രസിദ്ധ തെലുഗു നടന്‍ പ്രഭാസിനോടൊപ്പം ഒരു കുഞ്ഞിനെ നമുക്ക് കാണാം. ഈ കുഞ്ഞ് ‘ബാഹുബലി’ പ്രഭാസിന്‍റെ മകനാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ പ്രഭാസിനോടൊപ്പം ചിത്രത്തില്‍ കാന്നുന്ന ഈ കൊച്ചു ബാഹുബലി പ്രഭാസിന്‍റെ മകനല്ല. ഈ കുറ്റി ആരാണ് എന്നിട്ട് പ്രഭാസുമായി ഈ കുറ്റിക്ക് എന്താ ബന്ധമുല്ലതെണ് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ വസ്തുത നമുക്ക് അറിയാം.

വസ്തുത അന്വേഷണം

പ്രഭാസ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല. അതിനാല്‍ ഈ കുട്ടി പ്രഭാസിന്‍റെ മകനല്ല. അപ്പൊ ഈ കുട്ടി ആരാണ്?

ഇതിനെ മുമ്പേയും ഈ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരുന്നു. ഈ കുട്ടി ബാഹുബലി സിനിമയില്‍ മഹേന്ദ്ര ബാഹുബലിയുടെ റോള്‍ ചെയത കുട്ടിയാണെന്ന് വാദിച്ച ചില പോസ്റ്റുകള്‍ ഇടയ്ക്ക് സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. എന്നാല്‍ മനോരമ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ പ്രകാരം ബാഹുബലിയില്‍ രമ്യ കൃഷ്ണന്‍ പൊക്കി കാണിക്കുന്ന കുഞ്ഞു മലയാളിയായ അക്ഷിത വല്സലനാണ്. 

ഞങ്ങള്‍ ഈ കുഞ്ഞിനെ കുറിച്ച് കൂടതല്‍ അറിയാനായി ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഡെക്കാന്‍ ക്രോനിക്കിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ ലിങ്ക് ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Deccan ChronicleArchived Link

ഡെക്കാന്‍ ക്രോനിക്കളില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം ഈ കുട്ടി പ്രഭാസിന്‍റെ കുടുംബ സുഹൃത്തായ ഒരു ദമ്പതിമാരുടെ കുഞ്ഞാണ്. ബാഹുബലി: ദി കണ്‍ക്ലുഷന്‍റെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പേയാണ് ഈ ഫോട്ടോ എടുത്തത് എന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു. ആരോ ഫെസ്ബൂക്കില്‍ നിന്ന് ഈ ഫോട്ടോ എടുത്ത് സാമുഹ മാധ്യമങ്ങളിൽ തെറ്റായ വിവരണം ചേർത്ത് പ്രചരിപ്പിച്ചു. അതു കാരണം ഞങ്ങള്‍ക്ക് ഒരുപാട് കോളുകള്‍ വരാന്‍ തുടങ്ങി. ഇത് വെറുതേ എടുത്ത ഒരു ഫോട്ടോ ആണ് ഞങ്ങളുടെ കുട്ടി സിനിമയില്‍ അഭിനയിച്ചില്ല എന്ന് പറഞ്ഞു മനസിലാക്കി കൊടുത്തു മടുത്തു എന്ന് കുട്ടിയുടെ അമ്മയായ അക്ഷര ഡെക്കാന്‍ ക്രോനിക്കലിനെ അറിയിക്കുന്നു. 

മുമ്പേ പറഞ്ഞ പോലെ ഈ കുട്ടിയുടെ മാതാപിതാക്കള്‍ പ്രഭാസിന്‍റെ കുടുംബ സുഹൃത്തുക്കളാണ്. കുട്ടിയുടെ അച്ഛന്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഉടമയാണ്. ഇദേഹം മുന്‍ ക്രിക്കറ്റ്‌ താരം കുടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ഇദ്ദേഹം ഹൈദരാബാദ് ഹെരോസിന് വേണ്ടി കളിച്ചിരുന്നു. കുട്ടിയുടെ അമ്മ ഒരു ഐ.ടി. കമ്പനി ഉദ്യോഗസ്ഥയാണ്. 

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്‌. പ്രഭാസിന്‍റെ കല്യാണം ഇതു വരെ കഴിഞ്ഞിട്ടില്ല. ഈ കുട്ടി പ്രഭാസിന്‍റെ ഒരു കുടുംബ സുഹൃത്തിന്‍റെ കുഞ്ഞാണ്. 

Avatar

Title:ചിത്രത്തില്‍ പ്രഭാസിനൊപ്പമുള്ളത് പ്രഭാസിന്‍റെ മകനോ…?

Fact Check By: Mukundan K 

Result: False