
വിവരണം
Kumara Menon എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു മൂന്നു മണിക്കൂർ കൊണ്ട് 250 തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.”ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന് നിര്ണ്ണായക വിവരം കിട്ടി. .
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്” എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ പുതിയ 200 രൂപ കറൻസിയുടെ ചിത്രവും ഒപ്പം “ഇസ്രായേൽ ഇന്ത്യയ്ക്ക് കൊടുത്ത ദൃഢതയുള്ള ഉപദേശം. ഇനിയും ഇന്ത്യ അച്ചടിക്കാൻ പോകുന്ന ഓരോ ഇന്ത്യൻ കറൻസിയിലും “കാശ്മീർ ഇന്ത്യയുടേത് മാത്രം” എന്ന് എഴുതി ചേർക്കണം. പിന്നെ ഒരിക്കലും പാകിസ്ഥാൻ വ്യാജ ഇന്ത്യൻ കറൻസി അച്ചടിക്കില്ല.” എന്ന വാചക ങ്ങളും നൽകിയിട്ടുണ്ട്.

FB post | archived link |
ഇന്ത്യയിൽ കള്ളനോട്ടുകൾ വർദ്ധിച്ചുവെന്ന് റിസർവ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ വാർത്ത ഓഗസ്റ്റ് 27 ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് ഇത്തരം പോസ്റ്റ് പ്രചരിക്കുന്നത്. കാശ്മീർ ഇന്ത്യയുടെ മാത്രം എന്ന് എഴുതി ചേർക്കാൻ ഇസ്രായേൽ ഇന്ത്യയ്ക്ക് ഉപദേശം നൽകിയോ..? നമുക്ക് വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. ഇന്ത്യയും ഇസ്രയേലുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ലഭ്യമാണ്. ഇന്ത്യയും ഇസ്രയേലുമായി കാശ്മീരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത “ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധത്തിനായി ഇസ്രയേല്‍ ഇന്ത്യയ്ക്ക് നിരുപാധിക പിന്തുണ നല്കും. എന്ന തലക്കെട്ടില്‍ എക്കോണോമിക്ക് ടൈംസ് 2019 ഫെബ്രുവരി 19 നു പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ്. ഇതല്ലാതെ പോസ്റ്റിലെ വാര്‍ത്ത ഒരിടത്ത് നിന്നും ഞങ്ങള്‍ക്ക് ലഭ്യമായില്ല.

പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത ഒരിടത്തു നിന്നും കണ്ടെത്താനായില്ല. മാത്രമല്ല, ഇന്ത്യൻ കറൻസിയിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്നെഴുതണം എന്ന ചർച്ച ഏതാണ്ട് 2 വര്ഷം മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ ആരോ തുടങ്ങി വച്ചതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ കാണാൻ കഴിയുന്നത്. നോട്ടു നിരോധനത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

archived link | FB post |
എന്നാല്‍ പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നല്കിയിരിക്കുന്ന വാദം ശരിയാണെന്ന് അനുമാനിക്കുന്നു. ഇതേ വാര്‍ത്ത എക്കണോമിക് ടൈംസ് 2019 ഓഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതേ വാര്‍ത്ത മലയാളത്തില്‍ ബ്രേവ്ഇന്ത്യന്യൂസ് എന്ന മാധ്യമവും നല്കിയിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ ൨൦൦൦ ത്തിന്‍റെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ് ഐ വ്യാജമായി അടിച്ചിറക്കുന്നതായി ഡെല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് രഹസ്യ വിവരം ലഭിച്ചു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം.
അറിവുകളും കാര്യങ്ങളും വിനിമയം ചെയ്യുന്ന ക്വോറാ ഫോറത്തിൽ കറന്‍സിയില്‍ കാശ്മീര്‍ ഇന്ത്യയുടേത് എന്ന് ആലേഖനം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് അവർക്കു ലഭിച്ച ഒരു ചോദ്യവും അതിനു ലഭിച്ച ഏത് ഏതാനും ഉത്തരങ്ങളും നൽകിയിട്ടുണ്ട്. ആദ്യത്തെ ഉത്തരം പോസ്റ്റ് ചെയ്തിട്ടുള്ള തിയതി 2017 ജൂൺ 7 ആണ്.

ഇസ്രായേൽ ഇന്ത്യയ്ക്ക് നിരവധി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യുവാൻ ഇസ്രായേൽ ഇന്ത്യയെ ഉപദേശിച്ചതായി വാർത്തകളില്ല. അതിനാൽ ഈ വാർത്ത വിശ്വസനീയമല്ല.
നിഗമനം
ഈ പോസ്റ്റിൽ നല്കിയിട്ടിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യുവാൻ ഇസ്രായേൽ ഇന്ത്യക്ക് ഉപദേശം നൽകിയിട്ടില്ല. കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യണമെന്നുള്ള ചർച്ചകളും ആഹ്വാനങ്ങളും നോട്ടു നിരോധനം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നുണ്ട്. എന്നാല്‍ പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത സത്യമാണ്. അതിനാൽ മുകളിലെ വസ്തുതതകള്‍ മനസ്സിലാക്കി മാത്രം ഈ പോസ്റ്റിനോട് പ്രതികരിക്കാന്‍ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യുവാൻ ഇസ്രായേൽ ഇന്ത്യക്ക് ഉപദേശം നൽകിയിരുന്നോ..?
Fact Check By: Vasuki SResult: Mixture
