FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Coronavirus അന്തര്‍ദേശിയ൦

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ അതായത് ഒട്ടെ ദിവസത്തില്‍ 793 പേര് മരിച്ചതും ഇറ്റലിയില്‍ തന്നെയാണ്. ഈ സംഭവങ്ങളുടെ പസ്ച്ചയതലത്തില്‍ ഇറ്റലിയില്‍ ഇത്ര മരണങ്ങള്‍ സംഭവിക്കുന്നത് നിസഹായനായി കണ്ടോണ്ടിരിക്കുന്ന ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രച്ചരിക്കുകെയാണ്. പക്ഷെ ഈ വൈറല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഫോട്ടോ ഇറ്റലിയുടെ പ്രസിഡന്റിന്‍റെതള്ള പകരം ബ്രാസില്‍ പ്രസിഡന്റിതാണ്. എന്താണ് പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മോകളില്‍ നല്‍കിയ പോസ്റ്റിന്‍റെ വാചകം ഇപ്രകാരമാണ്: “ഇറ്റലി പ്രസിഡന്റ്‌ കരയുന്നു.. !!

ഇന്നലെ മാത്രം അവിടെ 789 പേര് ആണ് മരിച്ചത്.. ബോഡി ഡിസ്പോസ് ചെയ്യാൻ പോലും സ്ഥലം തികയാത്ത അവസ്ഥ. ആദ്യ ആഴ്ചകളിൽ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അവർ ചെയ്ത തെറ്റ്, ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ മരണത്തെ മുന്നിൽ കണ്ട് ഇരിക്കുന്നു.. അത്രക്കും spread ആയി കാര്യങ്ങൾ…ഇത് നമുക്കും ഒരു മുന്നറിയിപ്പ് ആണ്.. കാര്യങ്ങൾ കൈ വിട്ടു പോകുന്നതിനു മുന്നേ തടഞ്ഞു നിർത്തിയെ പറ്റൂ..!

#Break #The #Chain”

വസ്തുത അന്വേഷണം

പോസ്റ്റില്‍ കോടതിരിക്കുന്ന ചിത്രം ഇറ്റലിയുടെ പ്രസിഡന്റിന്‍റെതള്ള പകരം ബ്രാസില്‍ പ്രസിഡന്റ്‌ ജെയര്‍ ബോള്‍സൊനാരോയുടെതാണ്. ബ്രാസില്‍ പ്രസിഡന്റ്‌ ബോള്‍സോനാരോ നമ്മുടെ 71ആം റിപബ്ലിക്ക്‌ ദിന ആഘോഷങ്ങളുടെ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പ്രധാനമന്ത്രി മോദിയും രാഷ്ട്രപാതി രാം നാഥ് കൊവിണ്ടിന്‍റെ കുടെയുമുള്ള ബോള്‍സൊനാരോയുടെ ചിത്രം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

India Today

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കൊല്ലം മുന്നേ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച റിപ്പോര്‍ട്ടില്‍ ഈ ചിത്രം ലഭിച്ചു. പോസ്റ്റില്‍ നല്‍കിയ ചിത്രം അദേഹം കഴിഞ്ഞ കൊല്ലം ഒരു പൊതുപരിപാടിയില്‍ തന്‍റെ മോകളിലുണ്ടായ ഒരു ആക്രമനതിനെ ഓര്‍ത്ത് കരയുമ്പോള്‍ എടുത്ത ചിത്രമാണ്.

MSN

ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ പേര് സര്‍ജിയോ മറ്റാരെള്ള  എന്നാണ്. അദേഹത്തിന്‍റെ ചിത്രം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

നിഗമനം

പോസ്റ്റില്‍ ഇറ്റലിയന്‍ പ്രധാനമന്ത്രി തന്‍റെ രാജ്യത്തില്‍ കൊറോണ വൈറസ്‌ ബാധിച്ച് നിരവധി പേര് മരിക്കുന്നത് കണ്ട് കരയുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബ്രാസില്‍ പ്രസിഡന്റ്‌ ജെയര്‍ ബോള്‍സോനാരോയുടെതാണ്.

Avatar

Title:FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •