
വിവരണം
ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ബീഫ് കഴിക്കുമെന്ന ഒരു പ്രസ്‌താവന നടത്തിയതായി കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. ഞാന്‍ ബീഫ് കഴിക്കുമെന്നും ബീഫ് കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ BJP : ‘Real’ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. Share so that north indian sanghis know this ‘Anti National’ (ഷെയര്‍ ചെയ്യുക എങ്കില്‍ മാത്രമെ ഉത്തരേന്ത്യന്‍ സംഘികള്‍ക്ക് ഈ രാജ്യദ്രോഹിയെ കുറിച്ച് അറിയാന്‍ കഴിയു) എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. പോസ്റ്റിന് ഇതുവരെ 350ല്‍ അധികം ലൈക്കുകളും 80ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ താന്‍ ബീഫ് കഴിക്കുമെന്നും അത് കഴിക്കുന്നത് തെറ്റല്ലെന്നും കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്തുത എന്തെന്ന് പരിശോധിക്കാം.
വിസ്‌തുത വിശകലനം
മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വെ എന്ന അഭിമുഖ പരിപാടിയിലാണ് ബീഫുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം സുരേന്ദ്രന്‍ നടത്തിയത്. എന്നാല്‍ അതില്‍ താന്‍ ബീഫ് കഴിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നാണ് അഭിമുഖത്തിന്‍റെ വീഡിയോ പരിശോധിച്ച ശേഷം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ബീഫ് കഴിക്കുന്നത് കുഴപ്പുണ്ടെന്ന് കരുതുന്നയാളാല്ല താനെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.
അഭിമുഖത്തില്‍ പറഞ്ഞത് ഇതാണ്-
“ഞാന്‍ ബീഫ് കഴിക്കുന്ന ആളോണോ അല്ലയോ എന്നതിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അതവിടെ നക്കെട്ടെ. ബീഫ് കഴിക്കുന്നതിന് കുഴപ്പമുണ്ടെന്ന് കരുതുന്ന ആളുമല്ല ഞാന്‍” എന്നായിരുന്നു സുരേന്ദ്രന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
യൂട്യൂബ് വീഡിയോ
ഫെയ്‌സ്ബുക്ക് അപ്‌ലോഡ്
സുരേന്ദ്രന്‍ തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോകിക പേജില്‍ അഭിമുഖം അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.
നിഗമനം
ഞാന്‍ ബീഫ് കഴിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പ്രചരണം പൂര്‍ണമായും അടിസ്ഥാന രഹിതമാണ്. അങ്ങനെയൊരു വാചകം അദ്ദേഹം മേല്‍പ്പറഞ്ഞ അഭിമുഖത്തിലോ മറ്റു എവിടെയെങ്കിലുമോ ഒരു പ്രസംച്ചതായിട്ടോ പ്രസ്താവന നടത്തിയതായിട്ടോ തെളിവുകളുമില്ല. എന്നാല്‍ ബീഫ് കഴിക്കുന്നത് ഒരു തെറ്റാണെന്ന് താന്‍ കരുതുന്നില്ലെന്നത് അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ഉള്ളടക്കത്തിലെ വസ്‌തുകള്‍ സമശ്രമാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

Title:ബീഫ് കഴിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്‌താവന സത്യമോ?
Fact Check By: Harishankar PrasadResult: Mixture
