
വിവരണം
അശ്വമേധം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നീരവ് മോദിയുടെ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്ന 6.4 മില്യൻ ഡോളർ സീസ് ചെയ്തു, കേരള മാധ്യമങ്ങൾ അറിഞ്ഞിട്ടേയില്ല…??” എന്ന അടിക്കുറിപ്പിൽ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോ നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വാർത്ത റിപ്പബ്ലിക്ക് ടിവി പ്രസിദ്ധീകരിച്ചത്തിന്റേതാണ്.

FB post | archived link |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി ഈ വാർത്ത മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല എന്നതാണ്. നമുക്ക് ഈ വാദഗതിയുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വാർത്ത യുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, ഇന്ത്യൻഎക്സ്‍പ്രസ്സ് മലയാളം തുടങ്ങിയ മാധ്യമങ്ങളെല്ലാം ഈ വാർത്ത പ്രസിദ്ധീകരിച്ചതാണ് കാണാൻ കഴിഞ്ഞു.
ഈ വാർത്ത പുറത്തു വന്നത് 2019 ജൂൺ 27 നാണ്. മലയാള മനോരമ വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ നൽകിയിരിക്കുന്നു.

മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത താഴെ കൊടുക്കുന്നു

മുഖ്യധാരാ മാധ്യമങ്ങൾ കൂടാതെ മറ്റുചില ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാർത്ത

അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണെന്ന് വ്യക്തമാണ്. നീരവ് മോദിയുടെ സ്വിസ് ബാങ്ക് നിക്ഷേപം മരവിപ്പിച്ച വാർത്ത രണ്ടു മാസം മുമ്പ് മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി പൂർണ്ണമായും തെറ്റാണ്. നീരവ് മോദിയുടെ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്ന 6.4 മില്യൻ ഡോളർ സീസ് ചെയ്തു എന്ന വാർത്ത കേരള മാധ്യമങ്ങൾ 2019 ജൂൺ 27 ന് അതായത് ഈ വാർത്ത പുറത്തു വന്ന സമയത്തു തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽ തെറ്റായ വിവരണത്തോടെയാണ് വാർത്ത പ്രചരിപ്പിക്കുന്നത് എന്ന വസ്തുത മാന്യ വായനക്കാർ മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.

Title:നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ച വാർത്ത മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ലേ ..?
Fact Check By: Vasuki SResult: False
