
വിവരണം
യോഗി ഭരിക്കുന്ന യുപിക്ക് ശേഷം പൗരത്വ പ്രക്ഷോഭത്തിന് വിലക്കുമായി പിണറായി ഭരിക്കുന്ന കേരളവും.. ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധങ്ങള്‍ പോലും അടിച്ച് അമര്‍ത്തുന്ന സംസ്ഥാനമായി കേരളവും.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു എടത്വ പേരിലുള്ള പേജില്‍ നിന്നും ജനുവരി 13ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം ഷെയറുകളും 73ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ സംസ്ഥാന പോലീസ് യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ പൗരത്വ ഭേദഗതി സമരം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? അത്തരത്തില്‍ എന്തെങ്കിലും ഉത്തരവ് സംസ്ഥാന പോലീസ് മേധാവി നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോലീസിനും സര്‍ക്കാരിനും എതിരെ നടക്കുന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ മേധാവി പ്രമോദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. സമരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഉത്തരവിറക്കിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്.
ചില മാധ്യമങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമായ പ്രചരണങ്ങള്‍ ഇത്തരത്തില്‍ നടത്തുന്നുണ്ട്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ കേരളയുടെ ഔദ്യഗോകിക ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ പ്രചരണം വ്യാജമാണെന്ന് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണമാണ് മീഡിയ സെന്‍ററിന്‍റെ (State Police Media Centre Kerala) പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമരക്കാര്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശമെന്ന വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post | Archived Link |
നിഗമനം
സംസ്ഥാന പോലീസ് മേധാവി തന്നെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസ്ഥാവന ഇറക്കിയ സാഹചര്യത്തിലും പോലീസ് ഉത്തരവിറക്കിയെന്നതിന് മറ്റ് തെളിവുകളുമില്ലാത്ത സാഹചര്യത്തില്‍ പോലീസിനെതിരെയുള്ള ഈ പേരിലുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം ലഭിച്ചോ?
Fact Check By: Dewin CarlosResult: False
