മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Coronavirus ദേശീയം രാഷ്ട്രീയം

വിവരണം

രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു.

അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ചിത്രത്തിലുള്ളവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണോ? ഇവര്‍ മുംബൈയില്‍ നിന്നും ഇറ്റലിയിലേക്ക് പോകുന്ന ചിത്രമാണോ പോസ്റ്റിലുള്ളത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ പ്രചരിക്കുന്ന പതാക ഏന്തിയ സംഘത്തിന്‍റെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ പരിശോധിച്ചപ്പോള്‍ യഥാര്‍ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ക്യൂബയില്‍ നിന്നും കോവിഡ് ചികത്സ നടത്താനായി ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍ എത്തിയ മെഡിക്കല്‍ സംഘത്തിന്‍റെ ചിത്രമാണ് യഥാര്‍ഥത്തില്‍ ഇത്. ബിസിനസ് ഡേ  എന്ന മാധ്യമം അവരുടെ വെബ്‌സൈറ്റില്‍ യഥാര്‍ഥ ചിത്രം സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യഥാര്‍ഥ ചിത്രത്തില്‍ ക്യബന്‍ പതാകയാണ് ഇവരുടെ കയ്യിലുള്ളത്. അത് എഡിറ്റ് ചെയ്താണ് മുസ്‌ലിം ലീഗിന്‍റെ പതാക ആക്കിയിരിക്കുന്നത്.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ബിസിനെസ് ‍ഡേ സ്ക്രീന്‍ഷോട്ട്-

Business DayArchived Link

നിഗമനം

ക്യൂബന്‍ മെഡിക്കല്‍ സംഘം ഇറ്റലി എയര്‍പോര്‍ട്ടില്‍ വന്ന ചിത്രം എ‍ഡിറ്റ് ചെയ്താണ് പോസ്റ്റില്‍ മുസ്‌ലിംലീഗിന്‍റെ പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണണായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •