കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ എന്ന വാർത്ത സത്യമോ..?

രാഷ്ട്രീയം

വിവരണം 

Babu Rajan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ ???

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി

ശ്രീ. കുമ്മനം രാജശേഖരൻ

മോദി മന്ത്രിസഭയിലേക്ക്‌ .❤❤” എന്ന അടിക്കുറിപ്പുമായി കുമ്മനം രാജശേഖരന്റെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. പോസ്റ്റ് വളരെ വേഗം വൈറൽ ആകുന്നുണ്ട്.

archived linkFB post

കുമ്മനം രാജശേഖരൻ വനംവകുപ്പ് മന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഇക്കാര്യം എത്രത്തോളം യാഥാർഥ്യമാണെന്ന്  നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

കേരളത്തിലെ മാധ്യമങ്ങളുടെ വെബ്‌സൈറ്റിൽ ഞങ്ങൾ ഈ വാർത്ത തിരഞ്ഞു.  ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധീകരിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ കാണാൻ സാധിച്ചില്ല. 

തുടർന്ന് ഞങ്ങൾ ബിജെപി കേരളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വാർത്ത തിരഞ്ഞു. എന്നാൽ അതിലും കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയാകുന്നു എന്ന വാർത്ത നൽകിയിട്ടില്ല. അതിനാൽ ഈ വാർത്തയെ പറ്റി കൂടുതൽ അറിയാനായി ഞങ്ങൾ ബിജെപിയുടെ തിരുവന്തപുരത്തുള്ള ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ ഓഫീസ് സെക്രട്ടറിയായ ജി ഗിരീശൻ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്  “ഇത് ഒരു തെറ്റായ വാർത്തയാണ്. ഇത്തരം ഒരു തീരുമാനം ഇതുവരെ പാർട്ടി എടുത്തിട്ടില്ല. ആരോ അടിസ്ഥാനമില്ലാതെ   വെറുതെ പ്രചരിപ്പിക്കുകയാണ്.”

കുമ്മനം രാജശേഖരനോട് നേരിട്ടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും  സാധിച്ചില്ല. അതിനാല്‍ ഞങ്ങൾ കുമ്മനം രാജശേഖരന്‍റെ പേഴ്സണൽ സ്റ്റാഫ്‌ അനീഷുമായി ബന്ധപ്പെട്ടു. “ഇത് വെറും വ്യാജ പ്രചാരണമാണ്. ഇത്തരത്തിലൊരു കാര്യം ഞങ്ങൾ അറിഞ്ഞിട്ടില്ല. അദ്ദേഹം ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. പാർട്ടിയും പറഞ്ഞിട്ടില്ല.  തെറ്റായ പ്രചരണങ്ങളാണ് ഇതൊക്കെ.” ഇങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ്‌ അനീഷ് ഞങ്ങളെ അറിയിച്ചത്. 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ സാധിക്കുന്നത് കുമ്മനം രാജശേഖരൻ കേന്ദ്ര വനംവകുപ്പ് മന്ത്രിയാകുന്നു എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രചരണം വ്യാജമാണ്. ഇത്തരത്തിൽ ഒരു തീരുമാനം ബിജെപി കേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ എടുത്തിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കേന്ദ്രവനംവകുപ്പ് മന്ത്രിയായി കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് എന്ന വാർത്ത കുമ്മനം രാജശേഖരന്‍റെ പേഴ്സണൽ സ്റ്റാഫ്‌ അനീഷും ബിജെപി കേരള ഓഫീസും നിഷേധിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യവായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ എന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •