ചിത്രത്തില്‍ കാണുന്നത് ബിജെപി അഖിലേന്ത്യ നേതാവ് വിശ്വസിംഹ പരമഹംസനാണോ?

രാഷ്ട്രീയം

വിവരണം

ഞെട്ടിത്തരിച്ച് ബിജെപി കേന്ദ്ര നേതൃത്വം.. ദക്ഷിണ യുപിയിലെ കൊളംബോ വിമാനത്താവളം വഴി 1700 വോട്ടിങ് മെഷീനുകള്‍ ഹരിയാനയിലെ ജക്കാര്‍ത്തയിലേക്ക് കടത്തിയെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ബിജെപി അഖിലേന്ത്യ നേതാവ് വിശ്വസിംഹ പരമഹംസന്‍ രംഗത്ത്. മെഷീന്‍ തട്ടിപ്പ് വ്യക്തമായി തെളിഞ്ഞതിനാല്‍ ഫലമെന്തായലും ഭരണം രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കുറ്റബോധം കൊണ്ടാണ് തുറന്ന് പറഞ്ഞതെന്നും നാളെ രാവിലെ തന്നെ ബിജെപിയില്‍ നിന്നും രാജിവെയ്ക്കുമെന്നും ശ്രീ പരമഹംസന്‍ പറഞ്ഞു. എന്ന പേരില്‍ കഴിഞ്ഞ ഏതാനം നാളുകളായി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഹസന്‍ കോയ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും 2019 മെയ് 27നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അപ്‌ലോഡ് ചെയ്തിരിക്കുന്നതാണെങ്കിലും ഇപ്പോഴും വ്യാപകമായി ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 69ല്‍ അധികം റിയാക്ഷനുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന വ്യക്തി ബിജെപിയുടെ നേതാവായിരുന്ന വിശ്വസിംഹ പരമഹംസന്‍ തന്നെയാണോ? 1700 വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയെന്ന് ഇങ്ങനെയൊരു നേതാവ് പറഞ്ഞിട്ടുണ്ടോ? എന്താണ് പോസ്റ്റിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ ബിജെപി അഖിലേന്ത്യ നേതാവ് വിശ്വസിംഹ പരമഹംസന്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന ചിത്രം തന്നെയാണ് ആദ്യം പരിശോധിച്ചത്.  എന്നാല്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും ഇത് കന്നഡ സിനിമ താരം വിഷ്ണു വര്‍ധനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഇദ്ദേഹം 2009ല്‍ മരണപ്പെടുകയും ചെയ്തതാണെന്ന വിവരങ്ങളും ലഭിച്ചു. പിന്നീട് വിശ്വസിംഹ പരമഹംസന്‍ എന്ന പേരിലുള്ള ബിജെപി അഖിലേന്ത്യ നേതാവിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലും അങ്ങനെയൊരു നേതാവ് ബിജെപിയില്‍ ഇല്ലെന്നും കണ്ടെത്താനായി. മറ്റൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവും ഇങ്ങനെയൊരു പേരില്ലെന്നതാണ് മറ്റൊരു വസ്തുത. യുപിയിലെ കൊളംബോ വിമാനത്താവാളത്തില്‍ നിന്നും ഹരിയാനയിലെ ജക്കാര്‍ത്തയിലേക്ക് 1700 വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയെന്ന ആരോപണം പരിശോധിച്ചപ്പോഴും കൊളംബോയെന്നും ജക്കാര്‍ത്തയെന്നും പേരിലെ നഗരങ്ങള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഇല്ലെന്നും മനസിലാക്കാന്‍ കഴിഞ്ഞു. കോളംബോ എന്നത് ശ്രീലങ്കയിലെ രണ്ട് തലസ്ഥാനങ്ങളിലൊന്നും ജക്കാര്‍ത്ത എന്നത് ഇന്‍റോനേഷ്യയുടെ തലസ്ഥാനവുമാണ്. മാത്രമല്ല ഇത്രയധികം വോട്ടിങ് മെഷീനുകള്‍ കടത്തുന്നവഴിയില്‍ പിടികൂടിയതായും റിപ്പോര്‍ട്ടുകളില്ല. അതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഭരണം ഏല്‍പ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടന്നതും പൂര്‍ണമായും വ്യാജ പ്രചരണം മാത്രമാണ്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

നെറ്റ് ടിവി ഫോര്‍യു എന്ന വെബ്‌സൈറ്റിലുള്ള വിഷ്ണു വര്‍ധന്‍റെ ചിത്രം-

Website LinkArchived Link

ജക്കാര്‍ത്ത – 

കൊളംബോ-

നിഗമനം

പോസ്റ്റിലെ വിവരങ്ങള്‍ ഒന്ന് പോലും വസ്‌തുതപരമല്ലെന്ന് കണ്ടെത്തിയത് കൊണ്ട് തന്നെ പൂര്‍ണമായും പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്നത് ബിജെപി അഖിലേന്ത്യ നേതാവ് വിശ്വസിംഹ പരമഹംസനാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •