നാളെ സംസ്ഥാനത്ത് ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയോ?

സാമൂഹികം

വിവരണം

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുകയും പ്രളയസമാനമായ സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധമായ വിവരങ്ങള്‍ ധാരളമായി ചര്‍ച്ച ചെയ്യപ്പെടുകയും ജനങ്ങള്‍ പരസ്‌പരം പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഓഗ്സ്റ്റ് 9ന് കെഎസ്ഇബിയുടെ അറിയിപ്പെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും പിന്നീട് ഫെയ്‌സ്ബുക്കിലും പ്രചരിക്കാന്‍ തുടങ്ങിയത്. സന്ദേശം ഇപ്രകാരമാണ്-

Breaking news from KSEB

നാളെ കേരളം ഒട്ടാകെ വൈദുതി മുടങ്ങും എന്ന് 

KSEB അറിയിച്ചിട്ടുണ്ട്, ഫോൺ ചാർജ് ചെയ്തു വെയ്ക്കുക, ആവശ്യം ഉള്ള മുൻകരുതൽ എടുക്കുക, ഇവിവരം മറ്റുള്ളവരിൽ എത്തിക്കുക.

ജനമൈത്രി വടക്കഞ്ചേരി എന്ന പേരിലുള്ള പേജില്‍ വന്ന പോസ്റ്റ് ഇതാണ്-

Archived Link

എന്നാല്‍ കെഎസ്ഇബി യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് ഔദ്യോഗികമായി നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സന്ദേശം പ്രചരിച്ചു തുടങ്ങിയതോടെ ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇത് വ്യാജ സന്ദേശമാണെന്ന് അറിപ്പ് പോസ്റ്റ്  ചെയ്‌തു. നാളെ സംസ്ഥാനത്ത് എമ്പാടും വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന എന്ന വ്യാജ പ്രചരണത്തില്‍ വീഴരുതെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രളയത്തെ കുറിച്ചുള്ള സര്‍ക്കാരിന്‍റെ ഔദ്യോഗിക അറിയിപ്പുകളും സന്ദേശങ്ങളും പങ്കുവയ്ക്കുന്ന ഫെയ്‌സ്ബുക്ക് പേജായ സ്റ്റാന്‍ഡ് വിത്ത്  കേരള പേജും വ്യാജ പ്രചരണത്തിനെതിരെ പോസ്റ്റ്  ചെയ്തിട്ടുണ്ട്.

Archived LinkArchived Link

നിഗമനം

സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരുകയും ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലും ഇത്തരം വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ നടത്താതിരിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയതാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കെഎസ്ഇബിയുടെ വകുപ്പ് മന്ത്രി തന്നെ സന്ദേശം വ്യാജമാണെന്ന് സ്ഥീരീകരിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം പൂര്‍ണമായും വ്യജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നാളെ സംസ്ഥാനത്ത് ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •