മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം ലഭിച്ചത് എങ്ങനെയാണ്…?

രാഷ്ട്രീയം

വിവരണം 

The Patriot

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 17  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 8000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഒന്ന് മുതൽ 34 വരെയുള്ള റാങ്ക് നേടിയവർ വീട്ടിലിരിക്കുമ്പോൾ 35 മത്തെ റാങ്കുകാരനായ മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം.” എന്ന വാർത്തയാണ് മന്ത്രി കെകെ ശൈലജയുടെ ചിത്രത്തിനൊപ്പം പോസ്റ്റിൽ നൽകിയിട്ടുള്ളത്. “വെക്കുന്ന കണ്ണാടി വരെ ജനങ്ങളുടെ നികുതിപ്പണം മോഷ്ടിച്ചു വാങ്ങുന്ന കമ്മികളുടെ നന്മമരം…” എന്ന അടിക്കുറിപ്പ് പോസ്റ്റിന് നൽകിയിട്ടുണ്ട്.

archived linkFB post

കണ്ണൂർ എയർപോർട്ടിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ നടന്ന പരീക്ഷയിൽ മന്ത്രി കെകെ ശൈലജയുടെ മകന് 35 മത്തെ റാങ്കാണ് ലഭിച്ചതെന്നും 34 വരെയുള്ള റാങ്കുകാർ  വീട്ടിലിരിക്കുമ്പോഴാണ് മന്ത്രിയുടെ മകന് നിയമനം ലഭിച്ചത് എന്നുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ള ആരോപണം. 

ഏകദേശം 2015  മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മന്ത്രി കെകെ ശൈലജയുടെ മകന് അനധികൃതമായി നിയമനം ലഭിച്ചു എന്നത്. 

ഈ ആരോപണം സത്യമാണോ..? ചട്ടങ്ങൾ ലംഘിച്ചാണോ മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം നൽകിയത്..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ ഓൺലൈനിൽ അന്വേഷിച്ചപ്പോൾ തന്നെ മാതൃഭൂമി 2016 ഒക്ടോബർ 9 ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. ഈ ആരോപണം തെറ്റാണെന്നും പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് മകൻ നിയമനത്തിനുള്ള അർഹത നേടിയത് എന്നും മന്ത്രി പറഞ്ഞതായി വാർത്തയിൽ വിവരിക്കുന്നു.

archived linkmathrubhumi

കൂടാതെ ഈ ആരോപണത്തിന്  മന്ത്രി കെകെ ശൈലജ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്. 

archived linkkk shailaja FB

കെ‌കെ ശൈലജയുടെ വിശദീകരണം സംബന്ധിച്ച വാര്‍ത്ത ഏതാനും മാധ്യമങ്ങള്‍ നല്കിയിട്ടുണ്ട്.

archived linkdoolnews
archived linkmalayalam.samayam

കൂടാതെ ഞങ്ങൾ കണ്ണൂർ എയർപോർട്ടിന്‍റെ വെബ്‌സൈറ്റിൽ പ്രസ്തുത നിയമനത്തെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വിശദാംശങ്ങൾ ശേഖരിച്ചു. മന്ത്രിയുടെ മകൻ കെകെ ലെസിതിന് എഴുത്തു പരീക്ഷയിൽ ഒമ്പതാമത്തെ റാങ്കും ഇന്‍റർവ്യൂ കൂടി കഴിഞ്ഞുള്ള ഷോർട്ട്ലിസ്റ്റിൽ ഒന്നാമത്തെ റാങ്കും ലഭിച്ചതായുള്ള രേഖകൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linkkannurairport.aero
archived linkkannurairport.aero

ലസീതിന് നിയമന ലിസ്റ്റില്‍ 34 മത്തെ റാങ്കാണ് ലഭിച്ചതെന്ന് ആരോപിച്ച് ബ്രിജേഷ് കൃഷ്ണ എന്നയാള്‍ കൊടുത്ത പരാതിയിന്മേല്‍ തലശ്ശേരി സ്പെഷ്യല്‍ ജഡ്ജ് പൊതുപ്രവര്‍ത്തകര്‍ക്ക് മേലുള്ള തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന്‍റെ അനുമതി വാങ്ങി വരാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിലവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അവരുടെ വെബ്സൈറ്റില്‍ നല്കിയ ലിസ്റ്റ് മാത്രമേ ആധാരമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

നിഗമനം
മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജൂനിയർ എക്സിക്യുട്ടിവായി നിയമനം ലഭിച്ചത് പരീക്ഷയുടെയും ഇന്‍റർവ്യൂവിന്‍റെയും അടിസ്ഥാനത്തിൽ ആണെന്ന് നിലവില്‍ രേഖകളുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് നിയമനം ലഭിച്ചത്. അതിനു ശേഷം അധികാരത്തിൽ വന്ന പിണറായി മന്ത്രിസഭയിലാണ് കെകെ ശൈലജ മന്ത്രിയായി ചുമതലയേറ്റത്. നിയമന ഉത്തരവിന്‍റെ മുകളില്‍ ലഭിച്ച പരാതിയിന്മേല്‍ കോടതി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ശേഷം കോടതി പറഞ്ഞാല്‍ മാത്രമേ ഇപ്പോള്‍ ലസിത്തിന് ലഭിച്ച നിയമനം തെറ്റാണെന്ന് പറയാന്‍ സാധിക്കൂ.  അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോ അഭ്യർത്ഥിക്കുന്നു.

Avatar

Title:മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം ലഭിച്ചത് എങ്ങനെയാണ്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •