373 മണ്ഡലങ്ങളില്‍ പോൾ ചെയ്ത വോട്ടുകളെക്കാൾ കൂടുതല്‍ ഈവിഎം വോട്ടുകള്‍ കണ്ടെത്തിയോ…?

രാഷ്ട്രീയം

വിവരണം

Archived Link

“അയോഗ്യർ രാജ്യം ഭരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 1  മുതല്‍ Martin Madathiparambil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന൪ സുനില്‍ ആറോറയുടെയും ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും ചിത്രത്തിന്‍റെ ഒപ്പമാണ് ഈ വാചകം എഴുതിയിട്ടുള്ളത്: “373 മണ്ഡലങ്ങളില്‍ പോൾ ചെയ്ത വോട്ടുകളെക്കാൾ കൂടുതല്‍ ഈവിഎം വോട്ടുകള്‍. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നൽകണമെന്ന് പ്രതിപക്ഷം. നാണംകെട്ട വിജയം.” എന്നാല്‍ ഈ വാ൪ത്തയുടെ യാതൊരു സ്രോതസ്സും പോസ്റ്റില്‍ നല്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളെക്കാളും അധികം വോട്ടുകള്‍ ഈവിഎം മെഷീനില്‍ രേഖപ്പെടുത്തിയോ? പ്രതിപക്ഷം ഇങ്ങനെയൊരു തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണം എന്ന ആവശ്യം ഉയർത്തിയോ? ഇത്തരം ആരോപണങ്ങള്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നൽകിയിട്ടില്ലേ? എന്നി ചോദ്യങ്കളുടെ ഉത്തരങ്ങൾ നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഈ വാ൪ത്തയെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷണം നടത്തി. അന്വേഷണത്തിൽ ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ പല പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങൾ ഈ വാര്‍ത്ത‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വാര്‍ത്ത‍കളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

MadhyamamArchived Link
Kerala KaumudiArchived Link
SamayamArchived Link

മുകളില്‍ നല്‍കിയ വാര്‍ത്തകളില്‍ 373 മണ്ഡലങ്ങളില്‍ പോൾ ചെയ്ത വോട്ടുകളും ഈവിഎം മെഷീന്‍ രേഖപെടുത്തിയ വോട്ടുകളും എണ്ണുമ്പോള്‍ യോജിക്കുന്നില്ല എന്നതാണ് വാര്‍ത്ത‍. ഈ വാ൪ത്തയുടെ യഥാര്‍ത്ഥ സ്രോതസ്സ് ക്വിന്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമ വെബ്സൈറ്റ് ആണ് എന്ന് മാധ്യമങ്ങൾ അവരുടെ വാ൪ത്തയില്‍ അറിയിക്കുന്നു. ഞങ്ങള്‍ ക്വിന്റ്റ് പ്രസിദ്ധികരിച്ച് വാര്‍ത്ത‍ പരിശോധിച്ചു. വാ൪ത്തയുടേ സ്ക്രീൻഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

The QuintArchived Link

ക്വിന്റ്റ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ എണ്ണിയ വോട്ടുകളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്ത് പരിശോധിച്ചപ്പോള്‍ റിട്ടേര്‍നിംഗ് ഓഫീസര്‍മാര്‍ പോളിംഗ് അവസാനിക്കുമ്പോള്‍ വോട്ടിംഗ് ശതമാനത്തിന്റെ കണക്കുമായി പരിശോധിച്ചപ്പോള്‍ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. ആദ്യത്തെ നാള്‍ ഘടനകളുടെ ഫൈനല്‍ ലിസ്റ്റ് ആണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നത്. ആദ്യത്തെ നാള്‍ ഘടനകളില്‍ മൊത്തത്തില്‍ 373 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടന്നത്. ക്വിന്റ്റ് റിപ്പോര്‍ട്ട്‌ പ്രകാരം, ആദ്യത്തെ നാള്‍ ഘടനകളില്‍ വോട്ടിംഗ് നടന 373 മണ്ഡലങ്ങളില്‍ 220 മണ്ഡലങ്ങളില്‍ പോൾ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളെക്കാളും കൂടുതല്‍ ആണെന്ന് കണ്ടെത്തി. ബാക്കി മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ട് എണ്ണിയ വോട്ടുകളെ ക്കാളും കുറവായി കണ്ടെത്തി എന്നും ക്വിന്റ്റ് റിപ്പോര്‍ട്ട്‌ ചെയുന്നു. ഏറ്റവും അധികം വ്യത്യാസം കണ്ടെത്തിയത് തമിഴ്നാടിലെ കാഞ്ചിപുരം മണ്ഡലത്തിലാണ്‌. ഇവടെ പോള്‍ ചെയ്ത വോട്ടുകളെക്കാൾ 18331 വോട്ടുകളാണ് അധികം കണ്ടെത്തിയത്. അത് പോലെ തൃപുരയിലെ ത്രിപുര പശ്ചിം എന്ന മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളെക്കാളും 19776 വോട്ടുകള്‍ കുറവായി കണ്ടെത്തി, എന്ന് ക്വിന്റ്റ് റിപ്പോര്‍ട്ട്‌ ചെയുന്നു. ഈ കാര്യം ക്വിന്റ്റ് തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചപ്പോള്‍ അവര്‍ ലിസ്റ്റ് വെബ്സൈറ്റിലൂടെ മാറ്റി.

ഇതിനെ സംബന്ധിച്ച് ക്വിന്റ്റ് തെരെഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപെട്ടപ്പോള്‍ അവര്‍ക്ക് വെറും ഒരു മണ്ഡലത്തിനെ പറ്റി മാത്രമേ മറുപടി ലഭിച്ചുള്ളു എന്ന് ക്വിന്റ്റ് അറിയിക്കുന്നു. ഈ മറുപടി ഏത് മണ്ഡലത്തിനെ കുറിച്ചായിരുന്നു ,എന്തായിരുന്നു എന്നുള്ള കാര്യങ്ങൾ വാ൪ത്തയില്‍ അറിയിച്ചിട്ടില്ല. മുന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന൪മാരോട് പ്രതികരണം ക്വിന്റ്റ് നേടിയിരുന്നു. അപ്പോള്‍ അവര്‍ ഈ കാര്യത്തിനെ കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണം എന്ന് അഭിപ്രായം വ്യക്തമാക്കി.

ക്വിന്റ്റ് പ്രസിദ്ധികരിച്ച വാ൪ത്തയെ കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. ഞങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. അതില്‍ 2019 ജൂണ്‍ 1ന് എന്നാല്‍ ക്വിന്റ്റ് വാര്‍ത്ത‍ പ്രസിദ്ധികരിച്ചതിന്‍റെ പിറ്റേ ദിവസം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്‌സൈറ്റിലൂടെ ഒരു കുറിപ്പ് ഇറക്കിയിട്ടുണ്ട്. വോട്ടര്‍മാരുടെ ടേൻ ഔട്ട്‌ ഡാറ്റയെ സംബന്ധിച്ച് പ്രസിദ്ധികരിച്ച കുറിപ്പ് താഴെ നല്‍കിട്ടുണ്ട്:

തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കുറിപ്പ് പ്രകാരം വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയതത് താല്‍ക്കാലികമായ ഡാറ്റ ആണ്. Presiding officer സെക്ടര്‍ മജിസ്ട്രേട്ടിനെയും, സെക്ടര്‍ മജിസ്ട്രേറ്റ് Returning officer/Assistant returning ഓഫീസറിനെ അറിയിക്കുന്ന ഏകദേശമായ കണക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്ന ശതമാനമാണ്. Returning ഓഫീസര്‍ എല്ലാം രേഖകള്‍ പരിശോധിച്ച് താല്കാലികമായ വോട്ടര്‍ ടേൻ ഔട്ട്‌ സംഖ്യകള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യും. എന്നാല്‍ ഈ കണക്കുകള്‍ മാറാന്‍ സാധ്യത ഉണ്ടാക്കും എന്ന താക്കീത് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട് എന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. തെരെഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യപ്പിച്ചതിന് 15 ദിവസങ്ങളുടെ ഉള്ളില്‍ Returning ഓഫീസര്‍മാര്‍ അവരുടെ Index Card സമർപ്പിക്കും, Index കാര്‍ഡില്‍ postal ബാലറ്റിന്‍റെ കൂടെ ഈവിഎം മെഷീനിൽ രേഖപെടുത്തിയ വോട്ടുകളുടെ കൃത്യമായ കണക്കുകള്‍ ഉണ്ടാക്കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ലിസ്റ്റ് ഇറക്കുക എന്ന് കുറിപ്പില്‍ അറിയിക്കുന്നു. ക്വിന്റ്റ് റിപ്പോർട്ടില്‍ തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടും എന്താ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രസിദ്ധികരിക്കാന്‍ ഇത്ര സമയം എടുക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതിന്‍റെ മറുപടി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിട്ടുണ്ട്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണ പ്രകാരം മുമ്പേ നടന്ന തെരെഞ്ഞെടുപ്പുകളില്‍ ഡാറ്റ ശേഖരിക്കാനും പ്രസിദ്ധികരിക്കാനും മാസങ്ങളാണ് പിടിച്ചിരുന്നത്. 2014 ലും ഡാറ്റ പ്രസിദ്ധികരിക്കാന്‍ 2-3 മാസങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഈ തവണ ഞങ്ങളുടെ നുതനമായ IT ഉപക്രമങ്ങളെ തുടർന്ന് ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം ചില ദിവസങ്ങളില്‍ മാത്രം ഫൈനല്‍ ഡാറ്റ ഞങ്ങള്‍ ലഭ്യമാക്കി. 542 മണ്ടലങ്ങളിലൂടെ Index കാര്‍ഡുകള്‍ ഉടനെ ഞങ്ങള്‍ക്ക് ലഭിക്കും, ഇതിനെ തുടർന്ന് ഞങ്ങള്‍ ഫൈനല്‍ ഡാറ്റ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും എന്ന് കുറിപ്പ് അറിയിക്കുന്നു.

ECI Press ReleaseArchived Link
India TodayArchived Link

എന്നാലും താല്കാലികമായ ഡാറ്റയെ ഫൈനല്‍ എന്ന് പറഞ്ഞ് എങ്ങനെയാണ് വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചത് എന്ന ചോദ്യത്തിന്‍റെ മറുപടി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയിട്ടില്ല.

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് വ്യാജമാണ്. ഇത് വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓദ്യോഗികമായ ഡാറ്റ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടില്ല. ഈ വ്യത്യാസങ്ങള്‍ താല്കാലികമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:373 മണ്ഡലങ്ങളില്‍ പോൾ ചെയ്ത വോട്ടുകളെക്കാൾ കൂടുതല്‍ ഈവിഎം വോട്ടുകള്‍ കണ്ടെത്തിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •