ഇന്നലെ ദില്ലിയിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണോ ഈ വീഡിയോയില്‍ നാം കാണുന്നത്…?

ദേശിയം സാമൂഹികം

വിവരണം

FacebookArchived Link

“ഇന്നലെ ദില്ലിയിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യം. ഒരു മാധ്യമങ്ങളും ഇത് പുറത്ത് വിട്ടില്ല. ഇത് മറച്ചു വെക്കാൻ ആണ് ഇന്നലെ ചിദംബരത്തെ അറസ്റ്റ് ചെയ്തു വലിയ വാർത്ത ആക്കിയത്.ഒരു അക്രമവും നടത്താതെ പ്രതിഷേധ പ്രകടനക്കാരെ വെടിവെച്ചു കൊല്ലുന്ന വീഡിയോ എന്നെ വല്ലാതെ ഭയപ്പെടുത്തി ബ്രിട്ടീഷ് ഗവർമെന്റ് പോലും സ്വാതന്ത്ര്യ സമരക്കാരെ ഇങ്ങിനെ വെടിവെച്ചു കൊന്നിട്ടില്ല പ്രതിഷേധിക്കുക …….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 23, 2019 മുതല്‍ Aneesh Pc എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പോലീസ് പ്രതിഷേധം നടത്തുന്ന ഒരു സംഘത്തിലെ രണ്ടുപേരെ വെടിവെച്ച് കൊല്ലുന്നതായി നാം കാണുന്നു. ഇത്ഡല്‍ഹി പോലീസാണ് , ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പ്രതിഷേധ മാര്‍ച്ചില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇത് എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം. മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ പോലീസ് രണ്ടുപേരെ വെടിവെച്ചിട്ടും അവിടെ കുടിയ ജനങ്ങള്‍ക്ക് ഒരു കൂസലുമില്ല എന്നതുമാത്രം അത്ഭുതം തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ പോലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നുവോ? ഈ വീഡിയോ അതേ സംഭവത്തിന്‍റെതാണോ? വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ രണ്ട് കൊല്ലം മുംപേ ജാര്‍ഖണ്ടില്‍ നടന ഒരു മോക്ക് ഡ്രില്ലിന്റെതാണ്. ഇതേ വീഡിയോ കാശ്മീരിലെതാണ് എന്ന് അവകാശവാദം ഉന്നയിച്ച് പലരും നേരത്തെ പ്രചരിപ്പിചിരുന്നു. ഇങ്ങനെയൊരു പോസ്റ്റ്‌ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ ഞങ്ങളുടെ ഹിന്ദി വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ഞങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ വായിക്കാന്നായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

२०१७ के एक मॉक ड्रिल वीडीयो को वर्तमान में कश्मीर का शूट-आउट वीडीयो बता फैलाया जा रहा है।

നാല്പത്തിയഞ്ചാംത്തെ സെകണ്ടില്‍ മൈക്കിലൂടെ “വിണ്ടും ഒരിക്കിലും കൂടി പ്രേക്ഷകരോട് പറയാന്‍ ആഗ്രഹിക്കുന്നു, ഇത് വെറും ഒരു ഡെമോയാണ്, ഇത് പോലെയുള്ള സാഹചര്യങ്ങലെ നേരിടാന്‍ ഖുറ്റി പോലീസ് സജ്ജമാണ്.” 

https://youtu.be/_Shz2UF7YiY

ഖുറ്റി ജര്ഖണ്ടിലെ ഒരു നഗരമാണ്. ഞങ്ങളുടെ പ്രതിനിധി ഖുറ്റിയുടെ ഡെപ്യുട്ടി കമ്മിഷണര്‍ സുരാജ് കുമാറുമായി നേരിട്ട് സംസാരിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ-

ഈ വീഡിയോ ഖുറ്റിയെലേതന്നെയാണ്. ഒക്ടോബര്‍ 2017ല്‍ ഖുറ്റിയില്‍ ഒരു crowd-control മോക്ക് ഡ്രില്‍ നടത്തിയിരുന്നു.  അതിന്‍റെ വീഡിയോയാണ് ഇത്. ഇതിന്‍റെ മുംപേയും ഈ വീഡിയോ മദ്ധ്യപ്രദേശിലെ മണ്ട്സൌരിലെതാണ് എന്ന് പറഞ്ഞു പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അപ്പോള്‍ അന്നത്തെ എസ്പി ഇതിനെ കുറിച്ച് വിശദീകരണവും നല്കിട്ടുണ്ടായിരുന്നു.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. വീഡിയോ 2017ല്‍ ജാര്ഖണ്ടിലെ ഖുറ്റിയില്‍ നടന്ന ഒരു മോക്ക് ഡ്രില്ലിന്റെതാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഇന്നലെ ദില്ലിയിൽ രണ്ടുപേരെ വെടിവെച്ചു കൊല്ലുന്ന ദ്രിശ്യമാണോ ഈ വീഡിയോയില്‍ നാം കന്നുന്നത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •