
വിവരണം

Archived Link |
“വയസായാകാലത്ത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അങ്ങേക്ക് നമസ്കാരം……” എന്ന അടികുരിപ്പോടെ 7 ജൂലൈ 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബുക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോരയുടെ ചിത്രവുമായി ഒരു വാചകം ഈ ചിത്രത്തില്‍ എഴുതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഗര്‍ജിക്കുന്ന സിംഹം…കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍.” വെറും 16 മണിക്കൂറുകളില്‍ മാത്രം ഈ പോസ്റ്റിന് ലഭിചിരിക്കുന്നത് 350 ലധികം ഷെയറുകളാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധി അടുത്തകാലത്ത് തനിക്ക് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍ രാജി വെക്കുന്ന കാര്യത്തില്‍ ഉറച്ചു നില്കുകയാണ് എന്ന് പറഞ്ഞ് തന്‍റെ രാജി കത്ത് ട്വിറ്ററിലൂടെ പ്രസിദ്ധികരിചിര്‍നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്ത് മുതിര്‍ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ മോത്തിലാല്‍ വോരയെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു എന്ന വാ൪ത്തയില്‍ എത്രത്തോളം യഥാര്‍ത്ഥ്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായി ആരെയെങ്കിലും നിയമിച്ചോ എന്ന് അറിയാനായി ഞങ്ങള്‍ ആദ്യം ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് യാതൊരു വാര്‍ത്തയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പക്ഷെ അടുത്ത CWC യോഗം ചേരുന്ന വരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മോത്തിലാല്‍ വോര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താത്കാലിക അധ്യക്ഷനായിരിക്കും എന്ന പല വാര്‍ത്തകളും ഞങ്ങള്‍ക്ക് ലഭിച്ചു.

India TV | Archived Link |
Times Now | Archived Link |
Nagpur Today | Archived Link |
ഇതേ വാര്‍ത്ത Economic Times അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. ഈ വാര്‍ത്തയുടെ സ്രോതസ് ANI ചെയത ഒരു ട്വീറ്റ് ആയിരുന്നു. ANIയുടെ ട്വീറ്റ് പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍മോത്തിലാല്‍ വോര ആദത്തെ CWC യോഗം നടക്കുന്ന വരെ കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കും എന്ന് അറിയിച്ചു.
എന്നാല്‍ പിന്നീട് ANI മോത്തിലാല്‍ വോരയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം ഇതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന പ്രതികരിച്ചതായി ANI ട്വീറ്റ് ചെയ്തിട്ടുണ്ട്. ANI ചെയത ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
Economic Times അവരുടെ പഴയ വാര്‍ത്ത തിരുത്തി പുതിയ വാര്‍ത്ത പ്രസിദ്ധികരിച്ചു. ഈ വാര്‍ത്ത പ്രകാരം മോത്തിലാല്‍ വോര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായിര്‍ക്കും എന്ന വാര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടി സ്രോതങ്ങള്‍ തള്ളി എന്നതായിരുന്നു. അടുത്ത അധ്യക്ഷന്‍ ആരായിരിക്കും എന്ന് തീരുമാനിക്കുന്നതുവരെ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായി തുടരും എന്ന് പാര്‍ട്ടി അറിയിച്ചു എന്നാണ് വാര്‍ത്ത.

പല ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ പ്രസിധികരിചിട്ടുണ്ട്. അടത്ത് CWC യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ആരായിരിക്കും എന്ന് തിരിമാനം ഉണ്ടാക്കും പക്ഷെ അത് വരെ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായി തുടരും എന്നാണ് പാര്‍ട്ടി മാധ്യമങ്ങളെ അറിയിച്ചത്. വിവിധ ദേശിയ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Economic Times | Archived Link |
Hindustan Times | Archived Link |
Business Standard | Archived Link |
മോത്തിലാല്‍ വോരയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കി എന്ന ഒരു വാര്‍ത്ത ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനെ കുറിച്ച് ഒരു വാര്‍ത്ത കുറിപ്പ് നല്കിയിട്ടില്ല. അവരുടെ ഔദ്യോഗികമായ ട്വിട്ടര്‍ അക്കൗണ്ടുകളിലും ഇതിനെ കുറിച്ച് ഒരു അറിയിപ്പ് നല്കിയിട്ടില്ല. മോത്തിലാല്‍ വോരയെ അടത്ത്ടുത്ത CWC യോഗം ചേരുന്നതുവരെ താല്‍കാലിക പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു എന്ന വാര്‍ത്തകള്‍ ഇടയില്‍ വന്നിര്‍ന്നു. പക്ഷെ ഈ വാര്‍ത്തകള്‍ തെറ്റാണ് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
നിഗമനം
പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചിട്ടില്ല. അടുത്ത CWC യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ആരായിരിക്കും എന്ന തിരുമാനം ഉണ്ടാക്കും. അത് വരെ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായി തൊതുടരും എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Title:മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചുവോ…?
Fact Check By: Mukundan KResult: False
