നാഗാലാ‌‍ന്‍ഡില്‍ പ്രത്യേക ഭരണഘടന, സ്വന്തമായ ധ്വജം, പാസ്പോര്‍ട്ട്‌ ഉണ്ടോ…?

ദേശിയം

വിവരണം

FacebookArchived Link

നാഗാലാ‌‍ന്‍ഡിന്‍റെ പറ്റി പല അവകാശങ്ങള്‍ ഉന്നയിക്കുന്ന ഒരു പോസ്റ്റ്‌ ഇപ്പൊഴ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപെടുകയാണ്. ഈ പോസ്റ്റില്‍ പ്രസിദ്ധ മജിഷ്യനായ ശ്രീ ഗോപിനാഥ് മുതുകാട് അദേഹം നാഗലാണ്ടില്‍ പോയ്യപ്പോള്‍ അദ്ദേഹത്തിനുണ്ടായ അനുഭവം പങ്ക് വെക്കുന്ന ഒരു വീഡിയോയുടെയോപ്പം നല്‍കിയ വിവരണം ഇപ്രകാരമാണ്: 

“നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… ഗോപിനാഥ് മുതുകാട് സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു

1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട് 

2. വേറെ ഫ്ലാഗ് ഉണ്ട് 

3. Separate നാഗാ പാസ്പോർട്ട്‌ ഉണ്ട് 

4. പെർമനന്റ് ഐക്യരാഷ്ട്ര സഭാ റെപ്രെസെന്ററ്റീവ് വരെ ഉണ്ട് 

5. Joint Foreign Affairs ഇന്ത്യൻ govt സഹായിക്കുന്നു 

6. ഇന്ത്യൻ ഗവൺമെന്റുമായി ചേർന്ന് Joint Defence/Military ഉണ്ട് 

7. ഇന്ത്യൻ രൂപ നാഗാലാൻഡിൽ വിനിമയത്തിന് ഉപയോഗിക്കാൻ അനുമതി.

ഇപ്പൊ നാഗാലാ‌ൻഡ് വേറെ രാജ്യം ആണെന്ന് തോന്നുന്നുണ്ടോ? പോട്ടെ മല്ലൂസ് നിങ്ങൾക്ക് നാഗാലാൻഡിൽ പോയി സ്ഥലം വാങ്ങാൻ പറ്റും എന്ന് കരുതുന്നുണ്ടോ? മോളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചു കരാർ ഒപ്പിട്ടത് ആരാണെന്ന് അറിയോ??? പുതിയ കരാർ ഒപ്പിട്ടത് മോദി സർക്കാർ ആണ്.

അപ്പൊ കാശ്മീരിന്റെ കാര്യത്തിൽ ഇരട്ടത്താപ്പോ എന്നാണോ? അങ്ങനൊന്നും അല്ല, ഇന്ത്യയിൽ മുസ്ലിം പോപുലേഷനിൽ തൊട്ടാൽ നിങ്ങളെപ്പോലുള്ള ഹിന്ദുക്കൾക്ക് സന്തോഷം ആവും, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറക്കും. നമ്മളൊക്കെ നല്ല പൊട്ടന്മാരാണ്, ചെറിയ ക്ലാസിൽ പഠിച്ച ജനാധിപത്യ, മതേതര, നാനാത്വത്തിൽ ഏകത്വം നിറഞ്ഞ ഇന്ത്യയൊക്കെ മറന്ന പൊട്ടന്മാർ. ജനാധിപത്യം കശാപ്പ് ചെയ്യുമ്പോൾ കയ്യടിക്കുന്നവർ.”

പോസ്റ്റില്‍ ഉന്നയിക്കുന്നത് ഏഴു പ്രധാന അവകാശവാടങ്ങലാണ്. സ്വന്തം പാസ്പോര്‍ട്ട്, ധ്വജം, ഐക്യരാഷ്ട്രസഭയില്‍ പ്രതിനിധി എന്നി കാര്യങ്ങള്‍ക്കൊപ്പം സ്വന്തമായ ഒരു ഭരണഘടനയുമുണ്ട് എന്നാണ് അവകാശവാദങ്ങള്‍. കുടാതെ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം ചേര്‍ന്ന സ്വന്തമായ ഒരു പട്ടാളവുമുണ്ട് എന്നൊരു അവകാശവാദവും പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്. നഗാലാണ്ടിലെ ഈ കാര്യങ്ങള്‍ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ലൂടെ ലഭിച്ച അവകാശങ്ങളുമായി താരതമ്യം ചെയ്തു രണ്ട് കാര്യങ്ങളില്‍ ഇരട്ടത്താപം കാണിക്കുന്നത് എന്തിനാണ് എന്നും പോസ്റ്റ്‌ ചോദ്യം ചെയ്യുന്നു. എന്നാല്‍ പോസ്റ്റില്‍ നാഗാലാന്‍ഡിനെ കുറിച്ച് ഉന്നയിച്ച അവകാശവാദങ്ങള്‍ സത്യമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ ഉന്നയിക്കുന്ന ആദ്യത്തെ അവകാശവാദം പൂർണമായി തെറ്റാണ്‌ നാഗാലാന്‍ഡിന് സ്വന്തമായ ഭരണഘടന ഇല്ല. വെറും ജമ്മു കാഷ്മിരിനു മാത്രം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവരുടെതായ ഒരു ഭരണഘടനയുണ്ടായിരുന്നു. ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി മാറി കഴിഞ്ഞാല്‍ അതും അപ്രസക്തമാക്കും. മറ്റൊരു സംസ്ഥാനങ്ങളില്‍ അവരുടെതായ ഭരണഘടനയില്ല.  നാഗാലാന്‍ഡിലെ യഥാര്‍ത്ഥ്യം അറിയാനായി നമുക്ക് രണ്ട് കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും: ഭരണഘടനാപരമായി നാഗാലാന്‍ഡിന് നല്‍കിയിരിക്കുന്ന വിശേഷ അവകാശങ്ങള്‍ അത് പോലെ 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഗ ഭീകരസംഘടനയായ NSCN-IMനോടൊപ്പം ചെയ്ത കരാര്‍. ഭരണഘടനാപരമായി നാഗാലാ‌‍ന്‍ഡിന് ലഭിക്കുന്ന വിശേഷ അധികാരങ്ങള്‍ എന്താണ് എന്ന് നമുക്ക് നോക്കാം:

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 371 (A)

നാഗാലാ‌‍ന്‍ഡിന് വിശേഷ അവകാശങ്ങള്‍ നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 371A. ഈ വകുപ്പ് പ്രാകാരം നാഗാലാ‌‍ന്‍ഡ് നിയമസഭ അംഗീകാരം നല്‍കാതെ ഈ കാര്യങ്ങളോട് ബന്ധപെട്ട നിയമങ്ങള്‍ ഇന്ത്യന്‍ പാർലമെന്റിന് നടപ്പിലാക്കാന്‍ സാധിക്കില്ല:

 1. നാഗാലാ‌‍ന്‍ഡിന്‍റെ മതങ്ങളോടും സമുഹ ആചാരങ്ങളോടും ബന്ധപെട്ട കാര്യങ്ങള്‍.
 2. നാഗാലാ‌‍ന്‍ഡിലെ പതിവായി നിലനില്‍ക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളെ കുറിച്ച്.
 3. നാഗാലാ‌‍ന്‍ഡിന്‍റെ  പതിവായി നിലനില്‍ക്കുന്ന നിയമങ്ങള്‍ പ്രകാരം പൗരനെ സംബന്ധിച്ച അത് പോലെ തന്നെ കുറ്റകൃത്യത്തിനോടും ബന്ധപെട്ട ശാസനതിനെ കുറിച്ച്.
 4. ഭുമിയുടെ ഉടമസ്തതയും സാധനസമ്പത്തുകളുടെ ഏര്‍പ്പാടിനോട് സംബന്ധിച്ചതും.

കൂടെ നാഗാലാ‌‍ന്‍ഡിലെ തുവേൻസംഗ് ജില്ലയിലെ വിശേഷ അവകാശങ്ങളെ കുറിച്ച് എഴുതിട്ടുണ്ട്. ഇതില്‍ എവിടെയും പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശങ്ങള്‍ നല്‍കുന്നതായി എഴുതിയിട്ടില്ല. കാശ്മീറില്‍ 370 വകുപ്പ് പ്രകാരം നിയമസഭ അംഗീകാരം നല്‍കാതെ ഇന്ത്യന്‍ പാർലമെന്റ്റ് പാസാക്കിയ നിയമം സാധുവാക്കില്ലായിരുന്നു. അത് പോലെ തന്നെ നാഗാലാ‌‍ന്‍ഡിലും മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളുടെ മുകളില്‍ ഇന്ത്യന്‍ പാർലമെന്റ്റ് ഉണ്ടാക്കിയ നിയമങ്ങള്‍ നാഗാലാ‌‍ന്‍ഡ് നിയമസഭയിലും പാസാക്കാതെ നടപ്പിലാക്കാന്‍ സാധിക്കില്ല. ഇനി നമുക്ക് കേന്ദ്ര സര്‍ക്കാര്‍ NSCM-IMയും 2015ല്‍ ചെയ്ത കരാറിനെ കുറിച്ച് പരിശോധിക്കാം. ഈ കോലത്തില്‍ തുടക്കത്തില്‍ മോദി സര്‍ക്കാര്‍ ഇത് പോലെ അവകാശങ്ങള്‍ നാഗാലാ‌‍ന്‍ഡില്‍ നല്‍കാന്‍ പോകുന്നു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത‍കളൊക്കെ അടിസ്ഥാനരഹിതമായിരുന്നു എന്ന് ഞങ്ങളുടെ വസ്തുത അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടായിരുന്നു. മറാഠിയിലും, ഹിന്ദിയിലും ഞങ്ങള്‍ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

നാഗാലാ‌‍ന്‍ഡിന്‍റെ പല കക്ഷികളായി ചര്‍ച്ച തുടർന്നുകൊണ്ടിരിക്കുന്നു ഇത് വരെ കരാര്‍ ഉറപ്പിച്ചിട്ടില്ല എന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കേന്ദ്ര മന്ത്രി കിരണ്‍ രിജിജു വാര്‍ത്ത‍കല്‍ പാര്‍ലമെന്റ്റില്‍ നിഷേധിച്ചിരുന്നു.

https://lh3.googleusercontent.com/sC88N85Kv2hRyuFuiZCIwe4vjpG5HXCkaKcZFrXkS8sBqmK765HtpTChJVmY9mT34EB3_7dp82NJj72D4DdHw9wTSEpOOtB8fopCjo9XMpy0_PSDU5Poj0EF3-kIq2YWSNMSkXeKX9AL0kQv_w

Archived Tweet

രണ്ട് തരത്തിലും നാഗാലാ‌‍ന്‍ഡിന് പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ സ്വന്തം പാസ്പോര്‍ട്ട്‌, ധ്വജം, ഭരണഘടന ഒന്നുമില്ല. ഇന്ത്യന്‍ സൈന്യത്തിനെ കൂടാതെ സ്വന്തം സൈന്യവുമില്ല. പോസ്റ്റില്‍ അവകാശപ്പെടുന്ന മറ്റു വാദങ്ങളും അടിസ്ഥാനരഹിതമാണ്. 

നിഗമനം

പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ പൂർണമായി തെറ്റാണ്‌. ഗോപിനാഥ് മുതുകാട് അദ്ദേഹത്തിന്‍റെ നാഗാലാ‌‍ന്‍ഡിലെ അനുഭവം പങ്ക് വെക്കുന്നതിന്‍റെ വീഡിയോയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല. ഈ പോസ്റ്റ്‌ തെറ്റിധാരണ സ്രിഷ്ടിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:നാഗാലാ‌‍ന്‍ഡില്‍ പ്രത്യേക ഭരണഘടന, സ്വന്തമായ ധ്വജം, പാസ്പോര്‍ട്ട്‌ ഉണ്ടോ…?

Fact Check By: Mukundan K 

Result: Mixture

 •  
 •  
 •  
 •  
 •  
 •  
 •  
 •