സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നോ?

രാഷ്ട്രീയം

വിവരണം

മഹാരാഷ്ട്ര സിപിഐ(എം) സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നത്. ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ ഇതെ പോസ്റ്റ് പ്രചരിക്കപ്പെടുന്നുണ്ട്. ഒസി ചന്ദ്രന്‍ വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് അഞ്ചിന് അപ്‌ല‍ോഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 66 അധികം ഷെയറുളും 60ല്‍ ഏറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ സിപിഐ(എം) മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം യഥാര്‍ത്ഥത്തില്‍ ബിജെപിയില്‍ ചേര്‍ന്നോ? വസ്‌തുത എന്തെന്ന് പരിശോധിക്കാം-

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ നരസയ്യ ആദം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം നടന്ന മാര്‍ച്ച അഞ്ചിന് തലേന്ന് സിപിഎം കേന്ദ്രം കമ്മിറ്റിയംഗം കൂടിയായ നരസയ്യയെ പാര്‍ട്ടി 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019 ജനുവരിയില്‍ മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ ബിജെപി സര്‍ക്കാരിന്‍റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും മുഖ്യമന്ത്രിക്കൊപ്പവും വേദി പങ്കിടുകയും മോദിയെ പ്രകീര്‍ത്തിച്ച് പ്രസംഗിക്കുകയും ചെയ്തതിനാണ് സിപിഎം അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പന്‍ഡ് ചെയ്തത്. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച്  റിപ്പോര്‍ട്ട്  ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നരസയ്യ ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വ്യാജ പ്രചരണമാണെന്ന് ചൂണ്ടിക്കാണിച്ച് കേരളത്തിലെ സിപിഎം മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത റിപ്പോര്‍ട്ട് ചയ്തിരുന്നു. മാത്രമല്ല ഒരു മാധ്യമ റിപ്പോര്‍ട്ടുകളിലും മറ്റ് ഔദ്യോഗിക കുറിപ്പുകളിലോ നരസയ്യ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നരസയ്യയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത-

Archived Link

Archived Link

നിഗമനം

ബിജെപിയുടെ വേദിയില്‍ പ്രസംഗിച്ചതിനും മോദി പ്രകീര്‍ത്തി നടത്തിയതിനുമാണ് നരസയ്യയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കിയെന്നോ ബെജിപിയില്‍ ചേര്‍ന്നു എന്നോ തരത്തില്‍ യാതൊരു വിധത്തിലുള്ള ഔദ്യോഗിക വിവരങ്ങളുമില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന രഹിതമായ പ്രചരണം മാത്രമാണിതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Avatar

Title:സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •