നരേന്ദ്ര മോദിയുടെ ചിത്രം ബ്രിട്ടിഷ് മാസികയുടെ മുഖചിത്രമാക്കിയോ?

രാഷ്ട്രീയം

വിവരണം

വെള്ളക്കാരനും സമ്മതിച്ചു.. എന്നാല്‍ സാക്ഷര കേരളം സമ്മതിക്കില്ല.. എന്ന തലക്കെട്ട് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം അച്ചടിച്ചുവന്ന മാസികയുടെ പുറംചട്ട കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിനു ശബരീശ്വരം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ മെയ് 26നു പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 280ല്‍ അധികം ഷെയറും 120ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടിഷ് ഹെറാള്‍ഡ‍് എന്ന മാസികയില്‍ നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ശക്തനായ വ്യക്തി എന്ന അടിക്കുറുപ്പ് നല്‍കിയ അദ്ദേഹത്തിന്‍റെ കവര്‍ ചിത്രമാണ് മാസികയില്‍ നല്‍കിയിരിക്കുന്നത്.

Archived Link

എന്നാല്‍ ബ്രിട്ടിഷ് ഹെറാള്‍ഡ‍് മാസിക മോദിയുടെ മുഖചിത്രം ഉപയോഗിച്ച മാസികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചോ? ഔദ്യോഗികമായി ബ്രിട്ടിഷ് ഹെറാള്‍ഡ് ഈ ചിത്രം പങ്കുവച്ചിട്ടുണ്ടോ?

വസ്‌തുത വിശകലനം

ബ്രിട്ടിഷ് ഹെറാള്‍ഡ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മെയ് 23നു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ചാണ് ബ്രിട്ടിഷ് ഹെറാള്‍ഡ് മോദിയുടെ മുഖചിത്രമുള്ള മാസികയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടിഷ് ഹെറാള്‍ഡ് ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റ് ചുവടെ-

Archived Link

നിഗമനം

ബ്രിട്ടിഷ് ഹെറാള്‍ഡ് തന്നെ പങ്കുവച്ച ചിത്രമാണിതെന്ന് അവരുടെ ഔദ്യോഗിക പേജില്‍ വന്ന ചിത്രത്തില്‍ നിന്നു തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇതെ പോസ്റ്റുകള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Avatar

Title:നരേന്ദ്ര മോദിയുടെ ചിത്രം ബ്രിട്ടിഷ് മാസികയുടെ മുഖചിത്രമാക്കിയോ?

Fact Check By: Harishankar Prasad 

Result: True

  •  
  •  
  •  
  •  
  •  
  •  
  •  
  •