
വിവരണം
“അധികാരത്തിന് വേണ്ടി ശിവസേനയുടെ അടുക്കളയിൽ കയറിയ എൻ.സി.പിയെ കടക്ക് പുറത്ത്.. ഇതാണ്ട ഇരട്ട ചങ്കൻ, ലാൽസലാം 💪🔥” എന്ന അടിക്കുറിപ്പോടെ നവംബര്‍ 11, 2019 മുതല്‍ ഒരു പോസ്റ്റ് കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ കേരളത്തിലെ ഇടതു മുന്നണിയിലെ ഘടക കക്ഷിയായ എന്‍.സി.പിയുടെ നിലവിലെ മുന്ന്‍ എം.എല്‍.എ. മാരുടെ ചിത്രത്തിനു താഴെ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: “മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം. എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്നു പുറത്താക്കും, മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടു..!! നട്ടെല്ലുള്ള നായകന്‍ സഖാവ് പിണറായി ഡാ”. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഭുരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപികരിക്കാനില്ല എന്ന് ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ശിവസേനയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയെ 24 മണിക്കൂര്‍ സമയം നല്‍കി. ഇതിനെ തുടര്‍ന്ന് ശിവസേനയും എന്‍.സി.പിയുമായി സഖ്യത്തിന്‍റെ ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നാല്‍ 24 മണിക്കൂരില്‍ വേണ്ടത്ര എം.എല്‍.എമാരുടെ പിന്തുണ കാണിക്കാന്‍ ശിവസേനക്ക് കഴിഞ്ഞില്ല. കൂടുതല്‍ സമയം ആവശ്യപെട്ട ശിവസേനക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചില്ല. മഹാരാഷ്ട്രയില്‍ നടക്കുന്ന ഈ രാഷ്ട്രിയ പ്രതിസന്ധിയുടെ നടുവിലാണ് ഈ പോസ്റ്റ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപെടുന്നത്. എന്നാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദത്തില്‍ എത്രത്തോളം യഥാര്ത്യമുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

Archived Link |
വസ്തുത അന്വേഷണം
ഇത്തരത്തില്‍ ഒരു നടപടി ഇടത് മുന്നണിയും പിണറായി സര്‍ക്കാരും എന്‍.സി.പിക്കെതിരെ എടുത്തുവോ എന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ മാധ്യമങ്ങളില്‍ ഇതിനെ കുറിച്ച് വല വാര്‍ത്തകളുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ ഇങ്ങനെ യാതൊരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഈ പോസ്റ്റില്‍ അല്ലാതെ വേറെ എവിടെയും ഇത്തരത്തില്‍ ഒരു വാര്‍ത്തയില്ല.
കൂടാതെ വാര്‍ത്ത പ്രചരിപ്പിക്കുന്ന പേജിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.
എൻസിപിയുടെ പാലായിൽ നിന്നുള്ള എംഎൽഎ മാണി സി കാപ്പൻ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ് :

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്നു പുറത്താക്കാന്‍ യാതൊരു തിരുമാനം എടുത്ത മുന്നണി എടുത്തിട്ടില്ല. കുടാതെ മഹാരാഷ്ട്രയില്‍ എന്‍.സി.പി. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ എല്‍.ഡി.എഫില്‍ ഭിന്നതകളില്ല.

Title:ശിവസേനയോടൊപ്പം സഖ്യമുണ്ടാക്കാനിറങ്ങിയ എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കിയോ…?
Fact Check By: Mukundan KResult: False
