ചിത്രത്തിലുള്ളത് ഇടതുപക്ഷ നേതാവോ?

രാഷ്ട്രീയം

വിവരണം

ഇടതുപക്ഷ നേതാവും വയനാട് ജില്ലാ മുക്കുവ യൂണിയന്‍ പ്രസിഡന്‍റുമായ വിനീഷ് പുല്‍പ്പള്ളി ബിജെപിയിലേക്ക് എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്‌ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ 9നാണ് (2019) പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 850ല്‍ അധികം ഷെയറുകളും 180ല്‍ അധികം ലൈക്കുകളും ഇതുവരെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന് ഇങ്ങനെയൊരു നേതാവുണ്ടായിരുന്നോ? മുക്കുവ യൂണിയന്‍ എന്നയൊരു സംഘടനയുണ്ടോ? പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരുടേതാണ്? വയനാട്ടില്‍ കടലുണ്ടോ? തുടങ്ങിയ വസ്തുതകള്‍ പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

വയനാട് ജില്ലയില്‍ ഇടതുപക്ഷത്തിന് വിനീഷ് പുല്‍പ്പള്ളി എന്നയൊരു നേതാവില്ലെന്നതാണ് വാസ്തവം. മാത്രമല്ല മുക്കുവ യൂണിയന്‍ എന്നയൊരു സംഘടന തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ വയനാട് ജില്ലയില്‍ കടലില്ലാത്തതിനാല്‍ കടലോര  മുക്കുവര്‍ (മത്സ്യത്തൊഴിലാളികള്‍) എന്നൊരു വിഭാഗം ജനതയില്ല. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ആഞ്ചലോ മാത്യൂസിന്‍റെ ചിത്രമാണ്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സ്ഥിരമായി തെറ്റ്ദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ വൈറലാകുന്നത് പതിവാണ്. പോണ്‍സ്റ്റാറിന്‍റെ ചിത്രം ഉപയോഗിച്ച് ന്യൂനപക്ഷ മോര്‍ച്ച നേതാവ് അക്ബര്‍ അലിയുടെ മകളാണെന്നും , റെസിലിങ് താരം ട്രിപ്പിള്‍ എച്ചിന്‍റെ ചിത്രം ഉപയോഗിച്ച് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വ്യാജപ്രചരണം നടത്തിയതും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതതാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുന്ന പോസ്റ്റ് മാത്രമാണ് പ്രൊഫൈലില്‍ സ്ഥിരമായി പ്രചരിപ്പിക്കുന്നത്.

Archived Link

നിഗമനം

അടിസ്ഥാന രഹിതവും വ്യാജവുമായ വിവരങ്ങള്‍ മാത്രമാണ് പോസ്റ്റിന്‍റെ ഉള്ളടക്കം എന്ന് തെളിഞ്ഞിരിക്കുകയാണ്. തെറ്റ്ദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യും മുന്‍പ് വസ്തുതകള്‍ എന്തെന്നത് പരിശോധിക്കണം. വ്യാജ പോസ്റ്റുകളില്‍ ഇനിയെങ്കിലും വഞ്ചിതരാകാതിരിക്കുക.

Avatar

Title:ചിത്രത്തിലുള്ളത് ഇടതുപക്ഷ നേതാവോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •