നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?

ദേശിയം

വിവരണം

FacebookArchived Link

“മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം” എന്ന തലകെട്ടോടെ ഓഗസ്റ്റ്‌ 7, 2019 മുതല്‍ Boolokam എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഈ ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: 

നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ…

1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട്

2. വേറെ ഫ്ലാഗ് ഉണ്ട്

3. Separate നാഗാ പാസ്പോർട്ട്‌ നു ആലോചിക്കുന്നു

4. പെർമനന്റ് ഐക്യരാഷ്ട്ര സഭാ റെപ്രെസെന്ററ്റീവ് വരെ ഉണ്ട്

5. Joint Foreign Affairs ഇന്ത്യൻ govt സഹായിക്കുന്നു

6. ഇന്ത്യൻ ഗവൺമെന്റുമായി ചേർന്ന് Joint Defence/Military ഉണ്ട്

ഇപ്പൊ നാഗാലാ‌ൻഡ് വേറെ രാജ്യം ആണെന്ന് തോന്നുന്നുണ്ടോ??

നിങ്ങൾക്ക് നാഗാലാൻഡിൽ പോയി സ്ഥലം വാങ്ങാൻ പറ്റും എന്ന് കരുതുന്നുണ്ടോ ??

മോളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചു കരാർ ഒപ്പിട്ടത് ആരാണെന്ന് അറിയോ ???

പുതിയ കരാർ ഒപ്പിട്ടത് മോദി സർക്കാർ ആണ് !!!

അപ്പൊ കാശ്മീരിന്റെ കാര്യത്തിൽ ഇരട്ടത്താപ്പോ എന്നാണോ?

അങ്ങനൊന്നും അല്ല, ഇന്ത്യയിൽ മുസ്ലിം പോപ്പുലേഷനിൽ തൊട്ടാൽ നിങ്ങളെപ്പോലുള്ള ഹിന്ദുക്കൾക്ക് സന്തോഷം ആവും, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറക്കും !!!

നമ്മളൊക്കെ നല്ല പൊട്ടന്മാരാണ്, ചെറിയ ക്ലാസിൽ പഠിച്ച ജനാധിപത്യ, മതേതര, നാനാത്വത്തിൽ ഏകത്വം നിറഞ്ഞ ഇന്ത്യയൊക്കെ മറന്ന പൊട്ടന്മാർ. ജനാധിപത്യം കശാപ്പ് ചെയ്യുമ്പോൾ കയ്യടിക്കുന്നവർ !!!

ആർട്ടിക്കിൾ 371A ( നാഗാലാൻഡ് )

ആർട്ടിക്കിൾ 371B ( ആസ്സാം )

ആർട്ടിക്കിൾ 371C ( മണിപ്പൂർ )

ആർട്ടിക്കിൾ 371F ( സിക്കിം )

ആർട്ടിക്കിൾ 371G ( മിസോറാം )

മുകളിൽ ചേർത്തിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ഭരണ ഘടന സ്വാതന്ത്ര്യമാണ്

ഹിമാചൽ പ്രദേശിലും ജമ്മുവിന് സമാനമായ ചില ഭരണഘടന വ്യവസ്ഥകളാണുള്ളത്

പക്ഷേ Article35A & Article370 ജമ്മു കശ്മീരിൽ നടപ്പാകുന്നതാണ് സംഘികൾക്ക് കുഴപ്പം !!!

മണിപ്പൂരിന്റെ പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!!

കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം !!!

ഒരറ്റ രാജ്യം ഒരു നിയമം !!!

എന്തൊരു കോമഡി.

ഇന്ത്യയിലെ വടക്കെകിഴക്കന്‍ സംസ്തനഗള്‍ക്ക് അവരുടെതായ പ്രത്യേക ഭരണഘടനയുണ്ട് എന്നട്ട് ഇറോം ശര്‍മിള മണിപ്പൂരിന് നല്‍കിയിരിക്കുന്ന വിശേഷ പദവി എടുത്തു കളയാനായി സമരം ച്ചെയാണ് എന്ന തരത്തില പല അവകാശവാദങ്ങള്‍ ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ അവകാശവാദങ്ങള്‍ ഇത്രത്തോളം സത്യമാണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

നാഗാലാ‌‍ന്‍ഡിനെ കുറിച്ച് ഉന്നയിച്ച ഇതേ അവകാശവാദങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്‍പ് പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ടില്‍ വിശദമായി അന്വേഷണം നടത്തി തെറ്റായി കണ്ടെതിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

നാഗാലാ‌‍ന്‍ഡില്‍ പ്രത്യേക ഭരണഘടന, സ്വന്തമായ ധ്വജം, പാസ്പോര്‍ട്ട്‌ ഉണ്ടോ…?

നാഗാലാ‌‍ന്‍ഡിന് പ്രത്യേക ഭരണഘടന, ഫ്ലാഗ്, പെർമനന്റ് ഐക്യരാഷ്ട്ര സഭാ റെപ്രെസെന്ററ്റീവ്, പാസ്പോര്‍ട്ട്‌, ഇന്ത്യൻ ഗവൺമെന്റുമായി ചേർന്ന് Joint Defence/Military, ഇന്ദ്യന്‍ ഗവണ്മെന്റ് സഹായത്തോടെ ജോയിന്റ് ഫോറിന്‍ അഫെയേഴ്സ് എന്നി യാതൊരു അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല. ജമ്മു കാശ്മീര്‍ പോലെതന്നെ ചില കാര്യങ്ങളില്‍ നാഗാലാ‌‍ന്‍ഡിലെ അസ്സെംബ്ലി പാസാകാതെ നിയമങ്ങൾ നടപ്പിലാക്കാന്‍ സാധിക്കില്ല. ഇത് നാഗാലാ‌‍ന്‍ഡിന് നല്‍കിയ വിശേഷ പദവിയാണ് 371എ പ്രകാരം. കാഷ്മിരിന് നല്‍കിയത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള താത്കാലിക പദവിയായിരുന്നു. താല്കാലികമായ  പദവി രാഷ്ട്രപതിക്ക് പിന്‍വലിക്കാനുള്ള അധികാരം ഭരണഘടനപരമായി ഉണ്ട്. ഇന്നി നമുക്ക് മറ്റു സംസ്ഥാനങ്ങൾക്ക് നല്‍കിയ വിശേഷ പദവികളെകുറിച്ച് അറിയാം.

ആര്‍ട്ടിക്കിള്‍ 371B അസ്സാമിനെ കുറിച്ചാണ്, 371C മണിപ്പൂറിനെ കുറിച്ചാണ്. പക്ഷെ ഇതില്‍ എവിടെയും പ്രത്യേക ഭരണഘടന ഇവര്‍ക്ക് നല്‍കുന്നതായി പറയുന്നില്ല. രാഷ്‌ട്രപതിക്ക് ആസ്സാമിലെ ആദിവാസി ക്ഷേത്രങ്ങളുടെ അത് പോലെ മണിപ്പൂരിലെ ഹില്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഒരു നിയമസഭയില്‍ ഒരു കമ്മിറ്റി ഉണ്ടാകാനുള്ള അധികാരമുണ്ട് എന്നാണ് പറയുന്നത്. ഇതിനെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ ഈ ലേഖനത്തിലും വിശദമായി പറയുന്നുണ്ട്.

Indian ExpressArchived Link

371F സിക്കിമിനോട് ബന്ധപെട്ടതാണ്. സിക്കിമിന് വിശേഷ പദവി നല്കുകയാണ് ആര്‍ട്ടിക്കിള്‍ 371F. ഇതില്‍ എവിടെയും പ്രത്യേക ഭരണഘടന സ്വന്ത്രന്ത്ര്യം നല്‍കുന്നതായി പറയുന്നില്ല.

371G നാഗാലാ‌‍ന്‍ഡിന്‍റെ പോലെ തന്നെ നാലു കാര്യങ്ങളില്‍ ഇന്ത്യന്‍ പാർലമെന്റ്റിന് നിയമങ്ങള്‍ നിർമ്മിക്കാന്‍ നിയമസഭയുടെ സമതമില്ലാതെ സാധ്യമല്ല എന്നാണ് ഈ ആർട്ടിക്കിളിൽ പറയുന്നത്. ഇതില്‍ എവിടെയും പ്രത്യേക ഭരണഘടനയുടെ കാര്യം പറഞ്ഞിട്ടില്ല.

ഇറോം ശര്‍മിള ലേഖനത്തില്‍ അവകാശപ്പെടുന്നതു പോലെ മണിപ്പുരിന് നല്‍കിയ വിശേഷ പദവി പിൻവലിക്കാനായി സമരം ചെയ്തതല്ല. മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യതിന് വിശേഷ അധികാരം നല്‍കുന്ന Armed Forces (Special Powers) Act (AFSPA) പിൻവലിക്കാന്‍ വേണ്ടിയാണ് പോരാട്ടം നടത്തിയത്. 

Irom Chamu Sharmila WikiArchived Link

നിഗമനം

ലേഖനത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ പുര്നമായി വ്യാജമാണ്. ഇന്ത്യയില്‍ അസ്സാം, നാഗാലാ‌‍ന്‍ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം എന്നി സംസ്തനഗളില്‍ പ്രത്യേക ഭരണഘടന ഇല്ല. അത് പോലെ തന്നെ ഇറോം ശര്‍മിള മണിപ്പൂരില്‍ നിന്ന് AFSPA പിൻവലിക്കാനായിട്ടാണ് സമരം ചെയ്തത് അല്ലാതെ ലേഖനത്തില്‍ പറയുന്ന പോലെ മണിപ്പൂരിന്‍റെ വിശേഷ പദവി പിൻവലിക്കാനായിട്ടല്ല. ലേഖനത്തില്‍ നല്‍കിയിരിക്കുന്നത് പൂർണമായി വസ്തുതവിരുദ്ധമാണ്. 

Avatar

Title:നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •