ജയ് ശ്രീരാം വിളിക്കാത്തതിന്‍റെ പേരില്‍ വീണ്ടും ഹിന്ദുത്വവാദികള്‍ മു‌സ്‌ലിം യുവാക്കളെ അക്രമിച്ചോ?

രാഷ്ട്രീയം

വിവരണം

രാജ്യത്ത്‌ വീണ്ടും ഹിന്ദുത്വ ഭീകരത !

ഹാഫിസ്‌ സമീർ ഭഗത്‌

ഹാഫിസ്‌ സുഹൈൽ ഭഗത്‌

ഹാഫിസ്‌ സൽമാൻ ഗിറ്റലി

ഗുജറാത്തിലെ ഗോദ്രയിൽ ഇന്നലെ രാത്രി (01.08.19) 11 മണിയോട്‌ കൂടി ഹിന്ദുത്വ ഭീകരവാദികളുടെ ക്രൂരമായ ആക്രണങ്ങൾക്കിരയായി മണിക്കൂറുകൾ മാത്രം പിന്നിട്ട മുസ്‌ലിം കൗമാരങ്ങളുടെ ചിത്രങ്ങളാണ്‌ നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്‌.

കുറ്റം ‘ജയ്‌ ശ്രീ റാം’ വിളിച്ചില്ല എന്നത്‌ തന്നെ, ഇന്നത്തെ ദിവസം (02.08.19)

പച്ചക്ക്‌ കത്തിക്കപ്പെട്ട നിലയിലോ, കുത്തി മലർത്തിയ നിലയിലോ ഈച്ചയരിച്ച്‌ തെരുവിൽ കിടക്കുമായിരുന്ന 3 മുസ്‌ലിം കൗമാരങ്ങളുടെ മൃതശരീരം കണ്ട്‌ പുലർച്ചെ ഞെട്ടിയുണരാൻ വിധിക്കപ്പെടുമായിരുന്ന രാജ്യവും കരുണ വറ്റാത്ത മനുഷ്യരും തലനാരിഴക്കാണ്‌ രക്ഷപെട്ടിരിക്കുന്നത്‌.

പോലീസ്‌ ഇതുവരെയും ഒരു FIR പോലും രജിസ്റ്റർ ചെയ്തിട്ടില്ല, ചോദിച്ചപ്പോൾ

“ഹിന്ദുക്കളുടെ ഏരിയയിൽ ഇവരെന്തിനാണ്‌ രാത്രി ചായ കുടിക്കാൻ പോയത്‌ ” എന്നായിരുന്നു മറുചോദ്യം

NB : കേസെടുക്കണം സാർ, ഹിന്ദുക്കളുടെ ഏരിയയിൽ പോയി രാത്രി ചായ കുടിച്ചതിന്‌ ഇവർക്കെതിരെ UAPA ചുമത്തി കേസെടുത്ത്‌ തൂക്കിക്കൊല്ലണം സാർ, എന്നിട്ട്‌ അവരെ കൊന്ന് തിന്നണം സാർ…അങ്ങനൊയൊക്കെ മാത്രമേ‌ നിങ്ങൾക്ക്‌ ഈ ഹിന്ദുത്വ ഭീകരരോട്‌ കൂറ്‌ കാണിക്കാൻ പറ്റൂ, ഇട്ടിരിക്കുന്ന യൂണിഫോമിനോടും

ഒപ്പം ” ജയ്‌ ശ്രീ റാം ഉറക്കെ വിളിക്കാൻ മടിക്കുന്നതെന്തിന്‌ ” എന്ന ചോദിച്ച ശ്രീ ഡിജിപി ജേക്കബ്‌ തോമസ്‌ അവർകൾക്ക്‌ നടുവിരൽ നമസ്‌കാരത്തോട്‌ കൂടി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു

NB : ഈ വാർത്ത മീഡിയയിൽ വന്നാൽ വന്നൂ എന്ന് പറയാം…

ഇങ്ങനെയൊരു തലക്കെട്ട് നല്‍കി മൂന്ന് ചെറുപ്പക്കാര്‍ പരുക്കകളോടെ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ചിത്രങ്ങള്‍ ഓഗസ്റ്റ് 2 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍

 എന്ന ഗ്രൂപ്പില്‍ ഷംനാദ് സാം എന്ന പേരിലുള്ള ഒരു വ്യക്തിയാണ് ഇതെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 218 ഷെയറുകളും 283 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ജയ് ശ്രീരാം വിളിക്കാത്തതിന്‍റെ പേരില്‍ ഗുജറാത്തിലെ ഗോദ്രയില്‍ ഇങ്ങനെയൊരു മര്‍ദ്ദനം നടന്നിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഈ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റത്? മര്‍ദ്ദിച്ചതാണെങ്കില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാനും അവരെ അറസ്റ്റ് ചെയ്യാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ലേ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഗോദ്ര ഉള്‍പ്പെട്ട പ്രദേശമായ പഞ്ച്മഹലിലെ എസ്‌പി ലീനാ പാട്ടീലുമായി ഞങ്ങളുടെ ഗുജറാത്ത് പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ഞങ്ങളുടെ പ്രതിനിധിയോട് എസ്.പി. പറഞ്ഞത് ഇങ്ങനെ: “ ട്വിറ്റരില്‍ ഷാനവാസ് എന്നൊരു പ്രൊഫൈലിലൂടെയാണ് ആദ്യം ഈ വാര്‍ത്ത‍ പങ്ക് വെച്ചത്. എന്നാല്‍ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഒരു വഴക്കിനെ വര്‍ഗിയ രൂപം നല്‍കി തെറ്റിദ്ധാരണ സ്രിഷ്ടിക്കാനാണ് ഈ ട്വീറ്റ് ചെയ്തതിന്‍റെ ഉദ്ദേശ്യം. ട്വീറ്റില്‍ പറഞ്ഞതൊക്കെ തെറ്റാണ്‌.  എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്തില്ല എന്ന പ്രചരണവും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയില്ലെന്ന പ്രചരണവും പൂര്‍ണമായും വ്യാജമാണ്. മാത്രമല്ല അക്രമിസംഘത്തിലെ 3 പേരെ റൌണ്ട്-അപ്പ് ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയവരെ റോഡ്‌ ആക്രമണത്തിന് ഇരയായ ചെറുപ്പക്കാര്‍ക്ക് മുൻകൂട്ടി പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഈ ചെറുപ്പക്കാരന് പരിക്കേറ്റത്. ട്വീറ്റില്‍ പറഞ്ഞത് തെറ്റാണ്‌. എന്തിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് ഉടന്‍ തന്നെ അറിയിക്കും.”

തുടര്‍ന്ന് ഓഗസ്റ്റ് 2ന് വൈകിട്ട് ആര്‍ മണിക്ക് തന്നെ വിഷയത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ വേണ്ടി ഗോദ്ര ഡിവൈഎസ്‌പി ആര്‍.ഐ.ദേശായി പത്രസമ്മേളനം വിളിച്ച് ചേര്‍ത്തു. ഡിവൈഎസ്‌പിയുടെ വിശദീകരണം ഇങ്ങനെ-

സംഭവം ബൈക്ക് മറികടന്നതിനെ തുടർന്ന് ചെറുപ്പക്കാരുടെ രണ്ട് സംഘങ്ങളുടെ തമ്മില്‍ ഉണ്ടായ ഒരു വാദത്തിനെ തുടർന്നുണ്ടായ വഴക്കാണ്. സംഭവത്തിന്‍റെ അന്വേഷണത്തില്‍ വര്‍ഗീയ രംഗമൊന്നും കണ്ടെത്തിയിട്ടില്ല.

ഡി.വൈ.എസ്.പിയുടെ പത്രസമ്മേളനത്തിന്‍റെ 30 സെക്കണ്ടിന്‍റെ വീഡിയോ ക്ലിപ്പ് താഴെ കാണാം.

ഡിവൈഎസ്‌പി നടത്തിയ പത്രസമ്മേളനത്തിന്‍റെ പ്രസ് റിലീസ്-

ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെ ഗോദ്രയിലെ ബാബാ കി മാധി പ്രദേശത്താണ് വിഷയത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ബൈക്കില്‍ പോയ മൂന്ന് മുസ്‌ലിം യുവാക്കള്‍ മറ്റു രണ്ട് ബൈകുകളില്‍ സഞ്ചരിച്ച അജ്‍ഞാതരായ ആറംഗ സംഘത്തെ മറികടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.  പിന്നീട് വാക്കേറ്റവും ഏറ്റുമുട്ടലും നടന്നു. പരുക്കേറ്റ മു‌സ്‌ലിം യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ബൈക്കില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ നിന്നും ജയ്‌ശ്രീറാം വിളിപ്പിച്ചതിനെ കുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം മാത്രമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഡിവൈഎസ്‌പി വിശദീകരിച്ചു. മാത്രമല്ല അക്രമി സംഘത്തിലെ ആറു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും അറിയിച്ചു.

മുസ്ലിം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഗോദ്ര എ ഡിവിഷന്‍ പോലീസ് സ്റ്റേഷന്‍ ഐ.പി.സി. 143, 147, 323, 324, 504, 406 (2) എന്നി വകുപ്പ് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഈ സംഭവത്തിന്‍റെ മോകളില്‍ ജിപി ആക്റ്റ് 145 പ്രകാരം രെജിസ്ട്രേഷന്‍ നമ്പര്‍ 76/19 കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

നടന്ന സംഭവങ്ങള്‍ ഇങ്ങനെ-

ഓഗസ്റ്റ് 1ന് യുവാക്കള്‍ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം അന്ന് പുലര്‍ച്ച അതായത് ഓഗസ്റ്റ് 2ന് പുലര്‍ച്ച 2.30 ഓടെ തന്നെ പോലീസ് എഫ്ഐആര്‍ തയ്യാറാക്കി. ബൈക്ക് തടഞ്ഞു നിര്‍ത്തി ജയ്  ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നായിരുന്നു മൊഴി.

ഓഗസ്റ്റ് 2ന് വൈകിട്ട് 6 മണിയോടെ ഡിവൈഎസ്‌പി വിഷയം വിശദീകരിക്കാനായി പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. അപ്പോള്‍ തന്നെ ജയ് ശ്രീരാം മുഴക്കാത്തതിന്‍റെ പേരിലുള്ള അക്രമമല്ലെന്നും ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും വാക്കേറ്റവുമാണ് പിന്നീട് അടിപിടിയില്‍ കലാശിച്ചതെന്നും വ്യക്തമാക്കി. ഇത് വിശദീകരിച്ച് അന്ന് തന്നെ വാര്‍ത്താ കുറിപ്പും പോലീസ് പുറത്തിറക്കി.

ഓഗസ്റ്റ് 3ന് രാവിലെ തന്നെ രാവിലെയോട് സംഭവം നടന്ന ബാബാ കി മാധി പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ച് യഥാര്‍ത്ഥ സംഭവം സ്ഥിരീകരിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു. താഴെ നല്‍കിയ സിസിടിവി ദ്രിശ്യങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് കൈമാറി.

പോലീസ് സിസിടിവി ദൃശ്യങ്ങളില്‍, ആറംഗ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ഉടന്‍ തന്നെ യുവാക്കളെ അക്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാനും കഴിയും. യാതൊരു സംഭഷണങ്ങള്‍ക്കുമുള്ള സമയം ഇതിനിടയിലില്ല. അക്രമിക്കപ്പെട്ട യുവാക്കള്‍ ഓടി രക്ഷപെടുന്നതും കാണാം.

ഞങ്ങളുടെ പ്രതിനിധി പിന്നിട് പഞ്ചമാഹല്‍ എസ്പിയോട് വിണ്ടും സംസാരിച്ചപ്പോള്‍, പഞ്ചമാഹല്‍ എസ്പി ലീനാ പാട്ടില്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെ-

“ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലെ ഗോദ്ര പോലീസ് എഫ്.എ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നത് പൂർണമായി വ്യജപ്രചരണമാണ്. ഞങ്ങള്‍ രണ്ടാം തിയതി തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു ഒരൊറ്റ ദിവസത്തില്‍ പ്രതികളെ പിടികുടി, പ്രതികളില്‍ രണ്ട് പ്രായപൂർത്തിയാകാത്തവരാണ്. 

 ജയ് ശ്രീരാം വിളിപ്പിക്കാനുള്ള ആള്‍ക്കൂട്ട അക്രമമല്ല സംഭവമെന്ന് സ്ഥിരീകരിച്ചതായി ലീന പാട്ടില്‍ ആവര്‍ത്തിച്ചു. കേസില്‍ ഉള്‍പ്പെട്ട 6 പേരെയും പിടികൂടാന്‍ സാധിച്ചുവെന്നും ഇതില്‍ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും എസ്‌പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിഗമനം

ബൈക്ക് ഓവര്‍ടേക്ക് ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പോലെ ജയ് ശ്രീറാം വിളിയുടെ പേരിലുള്ള അക്രമമല്ലിതെന്നും പ്രചരണം വസ്‌തുത വിരുദ്ധമാണെന്നും അനുമാനിക്കാം.

Avatar

Title:ജയ് ശ്രീരാം വിളിക്കാത്തതിന്‍റെ പേരില്‍ വീണ്ടും ഹിന്ദുത്വവാദികള്‍ മു‌സ്‌ലിം യുവാക്കളെ അക്രമിച്ചോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •