
വിവരണം
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തലശേരി എംഎല്‍എയായ എ.എന്‍.ഷംസീറും ഒരുമിച്ചുള്ള സെല്‍ഫിയാണ് ഫെയ്സ്ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ്. ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്) എന്ന ഗ്രൂപ്പില്‍ ഡെറിക് എബ്രഹാം എന്ന പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ ഒന്‍പതിനാണ് ഇത്തരം ഒരു ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്.
“മൂരികളെ പൊളിച്ചടക്കിയ
യോഗി ആദിത്യനാഥ്
സഖാവ് ഷംഷീറിന്റെ കൂടെ”
പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 149 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link |
എന്നാല്‍ യോഗിയും ഷംസീറും യഥാര്‍ത്ഥത്തില്‍ ഒന്നിച്ചു നിന്നു സെല്‍ഫിയെടുത്തോ.. ചിത്രം ശരിയാണോ അതോ വ്യാജമാണോ പരിശോധിക്കാം.
വസ്തുത വിശകലനം
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ 2018 ഏപ്രില്‍ 14നു വിഷു ആശംസകള്‍ അര്‍പ്പിച്ച് പോസ്റ്റ് ചെയ്തിരിക്കുന്ന അതെ ചിത്രമാണ് യോഗിയോടൊപ്പമുള്ള സെല്ഫിയായി മാറ്റിയിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഷംസീര്‍ മാത്രമുള്ള ഇതെ ചിത്രത്തില്‍ നിന്നും ക്രൊപ്പ് ചെയ്ത് എഡിറ്റ് ചെയ്ത് യോഗിയുടെ ചിത്രത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ് പ്രചരിപ്പിക്കുന്ന പോസ്റ്റിലുള്ള ചിത്രം. 2018 ജൂണ്‍ 12നും ഷംസീറിന്റെ ഇതെ ചിത്രം ഉപയോഗിച്ച് വികസന നേട്ടങ്ങള്‍ എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. അതും അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍ കാണാന്‍ സാധിക്കും.
ഷംസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നും കണ്ടെത്തിയ യഥാര്‍ത്ഥ ചിത്രങ്ങള്‍
Facebook Page | Archived Link |
നിഗമനം
ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ പ്രചരിക്കുന്ന സെല്‍ഫിയിലെ ഷംസീറിന്റെ ചിത്രം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും പകര്‍ത്തി എഡിറ്റ് ചെയ്ത് സെല്‍ഫിയില്‍ ചേര്‍ത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. യോഗി ആദിത്യനാഥ് ഏതോ ഒരു പ്രവര്‍ത്തകനുമായി എടുത്ത സെല്‍ഫിയില്‍ ഷംസീറിന്റെ ചിത്രം അതിവദഗ്ധമായി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ഇത് വ്യാജമാണെന്ന് മനസിലാക്കാന്‍ കഴിയാതെയാകാം പലരും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതെ യാഥാര്‍ത്ഥ്യം മനസിലാക്കി മാത്രം ജനങ്ങള്‍ ഇത്തരം പോസറ്റുകള്‍ ഷെയര്‍ ചെയ്യുക.
ചിത്രങ്ങള്‍ കടപ്പാട്: ഫെസ്ബൂക്ക്

Title:യോഗി ആദിത്യനാഥിനൊപ്പം എ.എന്‍.ഷംസീര്‍ എംഎല്‍എ സെല്‍ഫിയെടുത്തോ?
Fact Check By: Harishankar PrasadResult: False
