
വിവരണം
“ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നവർക്ക് സമർപ്പിക്കുന്നു
അധികൃതരുടെ കൈയിൽ എത്തുന്നവരെ മാക്സിമം ഷെയർ ചെയ്യുക !!!!!!” എന്ന അടിക്കുറിപ്പോടെ 2019 മെയ് 24 മുതല്‍ Tech Media എന്ന ഒരു പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി സ്വയം നിര്‍മിച്ച ഇവിഎം മെഷീന് ഹാക്ക് ചെയ്തു ഇവിഎം എങ്ങനെ ഹാക്ക് ചെയാന്‍ സാധിക്കും എന്നതിൻറെ ഒരു അവതരണം നടത്തുന്ന ദ്യശ്യങ്ങളാണുള്ളത്. ഇവിഎമ്മിന്റെ സോഫ്റ്റ്വെയര് പ്രത്യേക രിതിയില്‍ പ്രോഗ്രാം ചെയതാല്‍ ഇവിഎം നിസാരമായി ഹാക്ക് ചെയാന്‍ ആകും എന്നാണ് വീഡിയോയില്‍ പറയുന്നത്. മോക്ക് പോളിംഗ് സമയത്തും ആള്കാരെ എളുപ്പത്തില്‍ കബളിപ്പിക്കാം എന്നും ഈ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നു. ഇതേ പോലെ ഒരു അവതരണം ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സൌരഭ് ഭാരദ്വാജ് ഡല്‍ഹി അസ്സെംബ്ലിയില്‍ നടത്തിയിട്ടുണ്ടായിരുന്നു. ഈ അവതരണത്തിന്റെ വീഡിയോ താഴെ നല്കിട്ടുണ്ട്.
പ്രസ്തുത പോസ്റ്റില്‍ നല്കിയ വീഡിയോയില്‍ കാണിക്കുന്നതു പോലെ തന്നെ ഈ വീഡിയോയിലും ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയുന്ന രീതി എന്നു തന്നെയാണ്. രണ്ട് വീഡിയോകളിലും ഒരു പ്രോട്ടോടൈപ്പ് എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥ ഈവിഎം മെഷീനിന്റെ പോലെയൊരു മെഷീന്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഇവിഎം ഹാക്ക് ചെയാന്‍ സാധിക്കുമോ? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഈ വീഡിയോയില്‍ കാണിക്കുന്ന ഈവിഎമില് യഥാര്‍ത്ഥ എവിഎം മെഷീനിന്റെ പോലെ ഒരു ബാലറ്റ് യുണിറ്റും അതിലുടെ വരുന്ന വോട്ട് റെക്കോര്‍ഡ് ചെയാനും ബാലറ്റ് യുണിറ്റിനെ നിയന്ത്രിക്കാനും ഒരു കണ്ട്രോള് യുണിറ്റും ഉണ്ട്. പക്ഷെ തെരെഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന എവിഎം മെഷീനുമായി ഈ മെഷീന് നിരവധി വ്യത്യസങ്ങൾ ഉണ്ട്. വീഡിയോയില്‍ കാണുന്ന മെഷീന് ഉപയോഗിക്കുന്ന സാധാരണ പ്രോസസ്സര്‍ ബോര്‍ഡ് ആണ്. യഥാര്‍ത്ഥ എവിഎം മെഷീനിന്റെ കണ്ട്രോള് ബോര്‍ഡില്‍ ഉള്ള മൈക്രോപ്രോസസ്സര്‍ ഒരു one time programmable chip ആണ്. അതിനാല്‍ ഒരു പ്രാവശ്യം ഈ ചിപ്പിന്റെ അകത്ത് പ്രോഗ്രാം അപ്ലോഡ് ചെയ്തതിന് ശേഷം അതിനെ പിന്നീട് സാധാരണ രിതിയില്‍ ഈ പ്രോഗ്രാമില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കില്ല.
ഈവിഎം മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഇന്ത്യയില്‍ രണ്ട് കമ്പനിയാണ് ഉണ്ടാക്കുന്നത്. ഒന്ന് ബാംഗ്ലൂരിലുള്ള ബി.ഈ.എല്‍. കമ്പനി, ഹൈദരാബാദിലെ ഈ.സി.ഐ.എല്‍. ആണ് രണ്ടാമത്ത് കമ്പനി. ബി.ഈ.എല്‍ എന്ന കമ്പനി രക്ഷാ മന്ത്രാലയത്തിന്റെ അധീനതയിലാണ്. അത് പോലെ ഈ.സി.ഐ.എല്‍. ആണുശക്തി മന്ത്രാലയത്തിന്റെ അധീനതയിലാണ്. ഈ രണ്ട് കമ്പനിയില്‍ സോഫ്റ്റ്വെയര് ഉണ്ടാക്കുന്ന 2-3 എഞ്ചിനീയര്‍ മാരുടെ ഒരു സംഘം ഉണ്ടാവും. ഇവര്‍ എഴുതിയ പ്രോഗ്രാം ടെസ്റ്റിംഗ് ചെയ്തതിനെ ശേഷം മെഷീന് കോഡില്‍ രൂപം മാറ്റി പ്രോസസ്സര്‍ നിര്‍മാതാവിന് കയിമാരും. നിര്‍മാതാവിന് സോര്‍സ് കോഡ് (യഥാര്‍ത്ഥ കോഡ്) വീണ്ടെടുക്കാന്‍ ആകില്ല. ഈ കോഡ് മെഷീനില്‍ അപ്ലോഡ് ചെയതതിനെ ശേഷം ചില യുണിറ്റുകൾ കമ്പനിക്ക് പരിശോധിക്കാനായി അയയ്ക്കും. കമ്പനി പരിശോധിച്ചു എല്ലാം ശരിയാണ് എന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഉല്പാദനപ്രക്രിയ തുടങ്ങുകയുള്ളു.
ഇന്ത്യന്‍ എക്സ്പ്രസ്സ് 4 ഫെബ്രുവരിയില്‍ ഈവിഎം ഹാക്ക് ചെയാന്‍ സാധിക്കുമോ എന്ന വിഷയത്തില്‍ കേംബ്രിജ് സര്വകലാശാലെയില് നിന്നും ഇലക്ത്ട്രിക്കല് എഞ്ചിനീയറിംഗ് ബിരുദധാരിയായ, അത് പോലെ എം.ഐ.ടിയില്‍ പോസ്റ്റ് ഡോക്ടറല്‍ അസ്സോസിയേറ്റുമായ വിദഗ്ദ്ധന് ധിരാജ് സിന്‍ഹയുടെ അഭിപ്രായം നേടിയിരുന്നു. അദ്ദേഹം പരയുന്ന പ്രകാരം ഈവിഎം രണ്ട് തരത്തില്‍ മാത്രമേ ഹാക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വയര്‍ ഉപയോഗിച്ചു കൂടി ചേര്‍ത്ത യന്ത്രം ഉപയോഗിച്ച് അല്ലെങ്കില്‍ വയര്‍ലെസ്സ് രിതിയില്‍ ഹാക്ക് ചെയ്യാം. വയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യണമെങ്കില്‍ മൈക്രോ പ്രോസസ്സറില്‍ പ്രോഗ്രാം മാറ്റാനായി അതില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ കുറിച്ച് അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യാന്‍ അതില്‍ ഐ ഒ എസ(ios)ല്‍ ഉണ്ടാക്കിയ പ്രോഗ്രാം ഐ ഫോണില്‍ ആദ്യംസ്ഥാപിക്കേണ്ടി വരും. ഈസിഐ-ഈവിഎം ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ കുറിച്ച സോഫ്റ്റ്വെയര് ഉണ്ടാക്കിയ എഞ്ചിനീയര്മാര്ക്കൊഴികെ ആര്‍ക്കും അറിയില്ല. ബി.ഈ.എലും, ഈ.സി.ഐ.ലും വ്യത്യസ്തമായ സോഫ്റ്റ്വെയര് ഉണ്ടാക്കും. ഈ സോഫ്റ്റ്വെയറിനെ കുറിച്ച് സോഫ്റ്റ്വെയര് ഉണ്ടാക്കിയ എഞ്ചിനീയര്‍മാര്‍ക്ക് മാത്രമേ അറിയുകയുള്ളു.
വീഡിയോയില്‍ കാണിക്കുന്ന മൈക്രോപ്രോസസ്സറും കണ്ട്രോള് യുനിറ്റും യഥാര്‍ത്ഥ ഈവിഎമില് ഉപയോഗിക്കുന്ന കണ്ട്രോള് യുണിറ്റല്ല. യഥാര്‍ത്ഥ ഈവിഎം മെഷീനില്‍ ഉപയോഗിക്കുന്ന കണ്ട്രോള് യുണിറ്റ് ഡിസൈന്‍ ചെയ്യാന്‍ കോടി കണക്കിന് രൂപ ചെലവാക്കും. ഈ മൈക്രോ പ്രോസസ്സര്‍ ചിപ്പുകള്‍ ഏവിഎമിനു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയുന്നതാണ്. എവിഎം വയര്‍ലെസ്സ് രിതിയില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല കാരണം തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിയമ പ്രകാരം എവിഎം മെഷീനുകള്‍ ഒരു standalone എന്ന വേറെ യന്ത്രങ്ങളോട് കണക്ടിവിറ്റി ഇല്ല്യാത്ത യന്ത്രമാണ് ഇതില്‍ കമ്യൂനിക്കേഷൻ യന്ത്രങ്ങള്‍ ഇല്ല. ഇതിനെ ഹാക്ക് ചെയ്യണമെങ്കില്‍ ട്രാന്‍സിവര്‍ എന്ന ഒരു യന്ത്രം എല്ലാ ഈവിഎമുകളിലും സ്ഥാപിക്കണ്ടി വരും. ഈ യന്ത്രം സ്ഥാപിച്ചാലും പുറത്ത് ആന്റെന സ്ഥാപിക്കേണ്ടി വെറും. ഈ കാര്യം ചെയ്താലും അന്റെന കണ്ടുപിടിക്കാനുള്ള സാധ്യത വളരെ അധികം ഉണ്ട്. എത്ര ഫ്രീക്ക്വൻസി കുറയുന്നുവോ അത്രയധികം ആന്റെനയുടെ പരിമാണം കൂടും.
ഭാവേഷ് മിശ്ര എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ക്വാറയില്‍ ഈവിഎം ഹാക്ക് ചെയ്യാന്‍ എളുപ്പമല്ല എന്ന വിശദമായ ഉത്തരം നല്കിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ ഭദ്രാച്ചലം മണ്ഡലത്തില്‍ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു ഭാവേഷ് മിശ്ര. ഭാവേഷ് മിശ്ര ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്നുമുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അദേഹം ഈവിഎം മെഷീന് സംബന്ധിച്ച് പാലിക്കുന്ന എല്ലാ അച്ചടക്കങ്ങൾ വിശദമായി പറഞ്ഞു കൊടുത്തിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പോകുന്ന എല്ലാ മെഷീനുകളുടെയും വിവരം എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുൻകൂട്ടി നല്‍കും. അത് കാരണം മെഷീന് മാറ്റാന്‍ പറ്റില്ല കാരണം എല്ലാ മെഷീനുകളുടെയും നമ്പര്‍ സ്ഥാനാര്‍ഥികളുടെ കയ്യില്‍ ഉണ്ടാകും എന്ന് ഭാവേഷ് വ്യക്തമാക്കുന്നു. കുടാതെ അവസാന ദിവസം വേറെ ഏത് മെഷീന് എവിടെയാണ് ഉപയോഗിക്കുക എന്ന് ആര്‍ക്കും അറിയില്ല. രണ്ട് തവണ രാണ്ടമൈസേഷൻ (randomization) (മുൻകൂട്ടി പ്രവചിക്കാത്ത അപ്രതീക്ഷിത നീക്കം) എന്ന പ്രക്രിയയോടെയാണ് ഇതു ഈവിഎം എവിടെയാണ് പോകുനത് തീരുമാനിക്കുന്നത്. രണ്ടാമത്തെ രാണ്ടമൈസേഷൻ പ്രക്രിയ നടക്കുന്നത് തെരെഞ്ഞെടുപ്പിന്റെ ഒരു ആഴ്ച മുമ്പെയാണ്. ഈവിഎം മെഷീന്റെ സാങ്കേതിക വിവരണങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കുറിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താഴെ നല്കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിക്കാം.
Indian Express | Archived Link |
Bhavesh Mishra Quora | Archived Link |
Economic Times | Archived Link |
NDTV | Archived Link |
ECI on EVMs | Archived Link |
നിഗമനം
ഈ വീഡിയോയില്‍ കാണിക്കുന്ന പോലെ ഈവിഎം മെഷീന് നിർമ്മിച്ച് മറ്റൊരു ഈവിഎം മെഷീനുമായി മാറ്റാന്‍ സാധിക്കില്ല. വീഡിയോയില്‍ കാണിക്കുന്ന പ്രൊട്ടോടൈപ്പ് മെഷീനില്‍ നിന്നും വിഭിന്നമായി യഥാര്‍ത്ഥ ഈവിഎം മെഷീന് പോളിംഗ് കേന്ദ്രത്തില്‍ ഉപയോഗിച്ചു ഇതിന്റെ കൃത്യമായ വിശദാംശങ്ങൾ സ്ഥാനാര്‍ഥികള്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ് ഷയര്‍ ചെയ്യരുതെന്ന് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:ഇ വി എം മെഷീനുകള്‍ ഇങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ…?
Fact Check By: Harish NairResult: False
