സുകന്യ സമൃദ്ധി യോജന പദ്ധതിയെ കുറിച്ചുള്ള വാട്‌സാപ്പ് സന്ദേശം വസ്തുതാപരമാണോ?

സാമൂഹികം

വിവരണം

*1മുതൽ* *10വയസ്സ്* വരെയുള്ള_*പെൺകുട്ടികളുടെ* #മാതാപിതാക്കൾ_ശ്രദ്ധിക്കുക

നരേന്ദ്ര മോദി സർക്കാരിന്റെ

*സുകന്യയോജന*

പദ്ധതി ആരംഭിച്ചു,

*1 മുതൽ 10 വയസ്* വരെ പ്രായമുള്ള പെൺകുട്ടി,

ഒരു വർഷം *ആയിരം രൂപ* വീതം *14 വർഷം* അടക്കണം. അതായത് *14 വർഷം* *കൊണ്ട്‌ 14,000*/ അടക്കുക.

പെൺകുട്ടിയുടെ *21-ാം വയസ്സിൽ*

*6,00,000* / – രൂപ. നിങ്ങൾക്ക് തിരിച്ചു തരുന്നു.

എല്ലാ ബന്ധുക്കളോടും ഈ വിവരം അയയ്ക്കുക .

ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്

പെൺകുട്ടിക്ക് മാത്രം, കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായോ നിങ്ങളുടെ ബാങ്കുമായോ ബന്ധപ്പെടുക.. എന്ന സന്ദേശം ഇതിനോടകം ഒട്ടുമിക്കവര്‍ക്കും വാട്‌സാപ്പിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ ലഭിച്ചിട്ടുണ്ടാവും. എന്നാല്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന ഈ സന്ദേശത്തിലെ വിവരങ്ങള്‍ വസ്‌തുതാപരമാണോ. ഭാരതീയ ജനത പാര്‍ട്ടി തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അജികുമാര്‍ പള്ളിക്കല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 25ല്‍ അധികം റിയാക്ഷനുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ സന്ദേശത്തിലെ വിവരങ്ങള്‍ പ്രകാരമാണോ പദ്ധതിയുടെ ഗുണങ്ങള്‍ ലഭ്യമാകുന്നത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

സുകന്യ സമൃദ്ധി യോജന എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുടെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ പേര്. ഒന്ന് മുതല്‍ പത്ത് വയസ് വരെയുള്ള പെണ്‍കുട്ടികളുടെ പഠന-വിവാഹ ആവശ്യങ്ങള്‍ക്ക് ഭാവിയില്‍ ധനസഹായം ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതി. പദ്ധതിയുടെ വിശദ വിവരങ്ങള്‍ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  നിന്നുമാണ് ഞങ്ങള്‍ ശേഖരിച്ചത്. 

ഒന്ന് മുതല്‍ പത്ത് വയസ് വരെയുള്ള പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ആയിരം രൂപ വീതം അടയ്ക്കണമെന്ന് 14 വര്‍ഷം കോണ്ട് 14000 ഇത്തരത്തില്‍ ബാങ്കില്‍ നിക്ഷേപിച്ച ശേഷം 21 വയ്‌സ് പ്രായമാകുമ്പോള്‍ ആറ് ലക്ഷം രൂപ പെണ്‍കുട്ടിയുടെ പേരില്‍ പിന്‍വലിക്കാമെന്നുമാണ് സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ വിവരങ്ങളാണ്. 1 മുതല്‍ 10 വയ‌സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഏറ്റവും കുറഞ്ഞ തുക 250 മുതല്‍ ബാങ്കില്‍ പദ്ധതി പ്രകാരം നിക്ഷേപിക്കാന്‍ സാധിക്കും. ഒരു വര്‍ഷം 1,50,000 രൂപ ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇത്തരത്തില്‍ തുടര്‍ച്ചയായ 21 വര്‍ഷങ്ങള്‍ നിക്ഷേപിച്ച ശേഷം പെണ്‍കുട്ടിക്ക് വേണ്ടി തുക പിന്‍വലിക്കാന്‍ കഴിയും. അതായത് പെണ്‍കുട്ടിക്ക് 21 വയസാകുമ്പോഴല്ല തുക ലഭിക്കുന്നത്. മറിച്ച് അക്കൗണ്ട് ആരംഭിച്ച 21 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. ആറ് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഏറ്റവും കുറഞ്ഞ തുക ലഭിക്കുന്നതെന്നാണ് ഫോര്‍വേ‍ഡ് സന്ദേശത്തിലും ഫെയ്‌സ്ബുക്ക് പോസ്റ്റിലും വിശദമാക്കുന്ന മറ്റൊരു വിവരം. എന്നാല്‍ ഇതും തെറ്റായ വസ്‌തുതയാണ്. 21 വര്‍ഷത്തിന് ശേഷം അക്കൗണ്ട് പിന്‍വലിക്കാറാകുമ്പോള്‍ എത്രയാണ് ആകെ നിക്ഷേപിച്ച തുകയെന്നും മാറി വരുന്ന പലിശയും കണക്കാക്കിയാകും തുക ബാങ്ക് നിശ്ചയിക്കുക. ആറ് ലക്ഷം എന്ന നിശ്ചിത തുക ഇതിനായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ പദ്ധതി പ്രകാരം തുക നിക്ഷേപിക്കുന്നവര്‍ത്ത് കുട്ടി 18 വയസ് പൂര്‍ത്തീകരിച്ച ശേഷം പഠന-വിവാഹാവശ്യത്തിനായി തുകയും 50 ശതമാനം പിന്‍വലിക്കാനനും കഴിയും. ബാക്കി 50 ശതമാനം 21 വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമെ ലഭിക്കുകയുള്ളു. എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരത്തിന് പുറമെ എസ്ബിഐ ആലപ്പുഴ റീജണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷമാണ് സന്ദേശത്തിനെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ സ്ഥിരീകരിച്ചത്.

എസ്ബിഐ പദ്ധതിയെ കുറിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍-

SBI Website Archived Link 

നിഗമനം

ഒന്ന് മുതല്‍ പത്ത് വയസുവരെയുള്ള പെണ്‍കുട്ടികളുടെ പഠന-വിവാഹ ആവശ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്തകരിച്ച പദ്ധതി തന്നെയാണ് സുകന്യ സമൃദ്ധി യോജന. എന്നാല്‍ വാ‌ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശത്തിലെ വിവരങ്ങളില്‍ പറയുന്നത് പോലെ ആറ് ലക്ഷമെന്ന നിശ്ചിത തുക ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരോ ബാങ്കോ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ സന്ദേശത്തിലെ മറ്റ് പല വിവരങ്ങളും തെറ്റായി തന്നെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റ് ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Avatar

Title:സുകന്യ സമൃദ്ധി യോജന പദ്ധതിയെ കുറിച്ചുള്ള വാട്‌സാപ്പ് സന്ദേശം വസ്തുതാപരമാണോ?

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *