യുപിയില്‍ ആനയ്ക്ക് കൊടുത്ത വോട്ട് താമരക്ക് പോകുന്നതിന്‍റെ പുതിയ വീഡിയോ പുറത്ത്! സത്യം എന്താണെന്നറിയാം…

രാഷ്ട്രീയം

വിവരണം

Archived Link

“ഇത് നിങ്ങൾ കണ്ടിട്ട് ഷെയർ ചെയ്തില്ല എങ്കിൽ രാജ്യത്തിന് ആപത്ത്… ഇന്ന് യുപിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതിൽ സംഭവിച്ചത് ഒന്ന് കാണൂ …. മാക്സിമം ഷെയർ ചെയ്യൂ ????” എന്ന അടിക്കുറിപ്പോടെ മെയ്‌ 17 2019 മുതല്‍ സ്വതന്ത്ര ചിന്തകരേ എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രച്ചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ബി.എസ്.പിയുടെ  തെരെഞ്ഞെടുപ്പ്‌ ചിഹ്നമായ ആനയ്ക്ക് നേരെ ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് ബിജെപിയുടെ താമരയ്ക്ക് പോകുന്നതായി കാണാം. അതു പോലെ വിവിപാറ്റ് മെഷീനിലും താമര ചിഹ്നം അച്ചടിച്ച്‌ വിഴുന്നതും കാണാം. എന്നാല്‍ ഈ സംഭവം യഥാർത്ഥമാണോ? ഈ വീഡിയോയുടെ  എത്രത്തോളം വിശ്വസിക്കാന്‍ സാധിക്കും? എന്നി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയില്‍ വോട്ട് ചെയുന്ന സ്ത്രിയുടെ വിരലുകള്‍ ശ്രദ്ധിച്ചാല്‍ ഒരു വിരല്‍ ആനയ്ക്ക് നേരെയുള്ള ബട്ടണ്‍ അമർത്തുന്നതിനു മുന്പേ മടക്കിവച്ച വിരല്‍കൊണ്ട് താമര ചിനത്തില്‍ അമർത്തുന്നത് വ്യക്തമായി കാണാം. ഈ കാര്യം ഈ വീഡിയോ കണ്ട പലരും കമന്റ്‌ ബോക്സില്‍ കമന്റ്‌ ചെയ്തിരുന്നു. ഇത് പോലെ നിരവധി കമന്റുകള്‍ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ആ കമന്റുകളില്‍ ചിലത് ഇങ്ങനെ:

ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യമാണ് ഈ പോസ്റ്റ്‌ ചെയ്ത തിയതി. ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചത് മെയ്‌ 17 നാണ്. പോസ്റ്റില്‍ പറയുന്ന പോലെ അന്ന് യുപിയില്‍ തെരെഞ്ഞെടുപ്പ്‌ ഉണ്ടായിരുന്നില്ല. തെരെഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ഇന്നലെയാണ് പൂർത്തിയായത്. അഞ്ചാം ഘടം 12നാണ് പൂർത്തിയായത്. ഇതിനിടയില്‍ ഇത് പോലെ ഒരു വീഡിയോയെ കുറിച്ച് ഒരു വാര്‍ത്ത‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിട്ടില്ല. സാമുഹിക മാധ്യമങ്ങളിലും ഈ പോസ്റ്റില്‍ മാത്രമാണ് ഇങ്ങനെയൊരു വാര്‍ത്ത‍ കാണുന്നത്. അതിനാല്‍ ഈ പോസ്റ്റ് വിശ്വസിക്കാന്‍ ആകില്ല. ഈ വീഡിയോ എവിടെയാണ് എടുത്തത് എപ്പോഴാണ് എടുത്തത്, ആരാണ് എടുത്തത് എന്നി കാര്യങ്ങള്‍ പോസ്റ്റില്‍ അറിയിക്കുന്നില്ല.

നിഗമനം

ഈ വീഡിയോ വിശ്വസനീയമല്ല. ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിക്കാന്‍ ആകില്ല. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:യുപിയില്‍ ആനയ്ക്ക് കൊടുത്ത വോട്ട് താമരക്ക് പോകുന്നതിന്‍റെ പുതിയ വീഡിയോ പുറത്ത്! സത്യം എന്താണെന്നറിയാം…

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •