പശ്ചിമബംഗാളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മണി അടിച്ചതിനാണോ ഈ പുരോഹിതാനെ ആക്രമിച്ചത്…?

ദേശീയം സാമൂഹികം

വിവരണം

“രോഹിൻഗ്യ മുസ്ലീങ്ങൾക്കു വേണ്ടി അലമുറയിടുന്നവർ ഇതൊന്നു കാണു.

സ്ഥലം – വെസ്റ്റ് ബംഗാൾ..

ഇര – ബ്രാഹ്മണൻ

കുറ്റം – നവരാത്രി പൂജ നടത്തിയത് ( സ്വന്തം വീട്ടിൽ)

ന്യായം -മുസ്ലീങ്ങൾ താമസിയ്ക്കുന്ന സ്ഥലത്ത് മണിയടി ശബ്ദം കേൾക്കരുത്..” എന്ന അടിക്കുറിപ്പോടെ 14 ഡിസംബര്‍ മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു വൃദ്ധ പുരോഹിതനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ ഒരു പുരോഹിതാനാണ് എന്നിട്ട്‌ നവരാത്രിയില്‍ പൂജ നടത്തുമ്പോല്‍ മണി അടിച്ചു എന്നൊരു കാരണം കൊണ്ട് ഇയാളെ മുസ്ലിങ്ങള്‍ ആക്രമിച്ചു എന്നാണ് പോസ്റ്റുകളില്‍ വാദിക്കുന്നത്. പോസ്റ്റില്‍ നല്‍കിയ വീഡിയോ താഴെ കാണാം.

FacebookArchived Link

ഇത് പോലെയുള്ള പല പോസ്റ്റുകല്‍ കഴിഞ്ഞ മുന്ന്‍ ദിവസമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഒരു പഴയ വീഡിയോയാണ്. ഇതിനെ മുമ്പേയും ഞങ്ങള്‍ ഇതേ വീഡിയോയെ കുറിച്ച് വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ ഞങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് ഞങ്ങള്‍ ഹിന്ദിയില്‍ മെയ്‌ മാസത്തില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ വായിക്കാം.

क्या इस ब्राह्मण आदमी को पूजा करते वक्त घंटी बजाने के कारण मुस्लिम समुदाय द्वारा पीटा गया?

വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ ഒരു പുരോഹിതന്‍ തന്നെയാണ് പക്ഷെ പൂജ ചെയ്യുമ്പോള്‍ മണി അടിച്ചു എന്നതിനല്ല ഇയ്യാളെ തല്ലിയത്. പകരം പൂജ ചെയ്യാന്‍ വിട്ടില്‍ എത്തിയ പുരോഹിതന്‍ അവിടെയൊരു പെണ്‍കുട്ടിയോട്  അപമര്യാദയായി പെരുമാരിയപ്പോള്‍ വീട്ടുകാര്‍ ഇയ്യാളെ മര്‍ദിച്ചു. ഈ സംഭവം പോസ്റ്റില്‍ ആരോപിക്കുന്ന പോലെ ഒരു വര്‍ഗീയ സംഭവമല്ല. 

ഇതിനെ കുറിച്ച് കൊല്കത്ത പോലിസ് അവരുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജില്‍ ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 23, 2017ന് കൊല്കത്ത പോലിസ് ഇട്ട പോസ്റ്റ്‌ പ്രകാരം – ഒരു വിട്ടില്‍ പൂജ ചെയ്യാനെത്തിയ പുരോഹിതന്‍ അവിടെയുള്ള ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ മര്‍ദിച്ചു. ഇതിനെ കുറിച്ച് രണ്ടു പക്ഷത്തിന്‍റെയും എഫ്.ഐ.ആറുകള്‍ പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ തെറ്റായ വിവരം ചേര്‍ത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി പോലിസ് സ്വീകരിക്കും.”

FacebookArchived Link

നിഗമനം

ഒരു പഴയ വീഡിയോ തെറ്റായ വിവരണവും ചേര്‍ത്തു പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി വീട്ടില്‍ പൂജ ചെയ്യുന്നതിന് വേണ്ടി എത്തിയപ്പോള്‍ അവിടെയുള്ള ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന്‍ ആരോപിച്ചു വീട്ടുകാര്‍ തല്ലിയെന്നാണ് യഥാര്‍ത്ഥ സംഭവം. അതിനാല്‍ ഇത്തരത്തില്‍ തെറ്റായ വിവരമുള്ള  പോസ്റ്റ്‌ മാന്യ വായനക്കാര്‍ വസ്തുത അറിയാതെ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Avatar

Title:പശ്ചിമബംഗാളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മണി അടിച്ചതിനാണോ ഈ പുരോഹിതാനെ ആക്രമിച്ചത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •