പ്രസിദ്ധ ചിത്രകാരന്‍ നിക്കോളാസ് റോറിച്ച് നെഹ്രുവിനൊപ്പം നില്‍ക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

ദേശിയം

വിവരണം

ഭാരതത്തിന്‍റെ ആദ്യത്തെ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ പുതിയ വിഷയമല്ല. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിര ഗാന്ധി, ഫെറോസ് ഗാന്ധി തുടങ്ങിയവരെ കുറിച്ച് പല വ്യാജ പോസ്റ്റുകള്‍ ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇതേ പോലെ ഒരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പോസ്റ്റില്‍ നെഹ്രുവിന്‍റെ ഒരു പഴയ ചിത്രം നല്‍കിട്ടുണ്ട്. ജനുവരി 6, 2020ന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന് 300ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്:

“ഇതാണ് യൂനുസ് ഖാനും പുത്രൻ ഫിറോസ് ഖാനും കൂടെ നിൽക്കുന്നത് ഫിറോസ് ഖാന്‍റെ ഭാര്യ അല്ലെങ്കിൽ നെഹ്രുവിന്‍റെ മകൾ ഇന്ദിരാ ഖാൻ പക്ഷെ ഇപ്പോഴും ആർക്കും മനസ്സിലാകാത്ത ഒരേ ഒരു ചോദ്യം ബാക്കിയാണ് എങ്ങനെ ആണ് ഫിറോസ് ഖാന്‍റെ ഭാര്യയായ #ഇന്ദിര_ഖാൻ #ഇന്ദിരാ_ഗാന്ധി ആയത്..?? അറിയാവുന്നവർ മാത്രം ഉത്തരം നൽകുക”

പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്:

FacebookArchived Link

നെഹ്രുവും, ഇന്ദിര ഗാന്ധിയും ഒരു നരച്ച താടിയുള്ള വൃദ്ധനോടൊപ്പം ഒരു ചെറുപ്പക്കാരനും നില്കുന്നുണ്ട്. ഈ വൃദ്ധന്‍ യുനുസ് ഖാന്‍ ആണ്  അടുത്ത് നില്‍കുന്നത് അദേഹത്തിന്‍റെ മകനും ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവുമായ ഫിറോസ്‌ ഗാന്ധിയാണെന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ മുമ്പ് ഫിറോസ്‌ ഗാന്ധിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ഫിറോസ്‌ ഗാന്ധിയെ കുറിച്ച് വിശദമായി വിവരങ്ങള്‍ നല്‍കിട്ടുണ്ട്. താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് റിപ്പോര്‍ട്ട്‌ വായിക്കാം.

ഫിറോസ് ഗാന്ധി മുസ്ലിമായിരുന്നോ…?

ഫിറോസ്‌ ഗാന്ധിയുടെ മുഴുവന്‍ പേര് ഫിറോസ്‌ ജെഹാന്‍ഗിര്‍ ഗന്ധി എന്നായിരുന്നു. ഗാന്ധിജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അദേഹം സ്വതന്ത്ര സമരത്തില്‍ പപങ്കെടുത്തു. എനിട്ട്‌ ഗന്ധി എന്ന സര്‍നെമിനെ മാറ്റി ഗാന്ധിയെന്നാക്കി. അദേഹത്തിന്‍റെ പിതാവിന്‍റെ പേര് ജെഹാംഗീര്‍ ഫരദൂന്‍ ഗന്ധി എന്നായിരുന്നു. 

ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം Alamy എന്ന സ്റ്റോക്ക്‌ വെബ്സൈറ്റില്‍ ലഭിച്ചു.

ചിത്രത്തിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: നെഹ്രു ഗാന്ധി റോറിച്ച്. ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് artcorusse.org എന്ന വെബ്സൈറ്റിലും ഇതേ ചിത്രം ലഭിച്ചു. വെബ്സൈറ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ചിത്രത്തില്‍ നെഹ്രുവും, ഇന്ദിര ഗാന്ധിയോടൊപ്പം പ്രസിദ്ധ ചിത്രകാരന്‍ നികൊലാസ് റോറിച്ചാണ്.

റഷ്യയില്‍ ജനിച്ച നികോളാസ് റോറിച്ച് പിന്നീട് ഇന്ത്യയില്‍ താമസിക്കാനെത്തി. ഹിമാചല്‍ പ്രദേശിലെ നഗ്ഗര്‍ നഗരത്തില്‍ അദേഹം താമസം ആരംഭിച്ചു. 1947ല്‍ അദേഹത്തിന്‍റെ ദേഹ വിയോഗം സംഭവിച്ചു.  ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നികോളാസ് റോറിച്ചിന്‍റെ മകന്‍ സ്വെതോസ്ലാവ് റോറിച്ചിന്‍റെ ജീവചരിത്രത്തില്‍ ഈ കൂടികാഴ്ചയെ  കുറിച്ച് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചു. ഈ കൂടികാഴ്ചയുടെ ഒരു ചിത്രം പുസ്തകത്തില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ലിങ്ക്

ചിത്രത്തില്‍ നെഹ്രുവും,  റോറിച്ചും, ഇന്ദിര ഗാന്ധിയോടൊപ്പം നമ്മള്‍ കാണുന്നത് കോണ്‍ഗ്രസ്‌ നേതാവും സ്വതന്ത്ര സമരം സേനാനിയായ  മുഹമ്മദ്‌ യുനുസ് ആണ്. ഇദ്ദേഹം തുര്‍ക്കി, സ്പൈന്‍, ഇന്‍ഡോനേഷ്യ, ഇറാക്ക് എന്നി രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി സേവിച്ചിട്ടുണ്ട്. 

Russia BeyondIndia Times
Roerich MuseumWikimedia

നിഗമനം

ചിത്രത്തില്‍ നെഹ്രുവും, ഇന്ദിര ഗാന്ധിയോടൊപ്പം നില്‍കുന്നത് പോസ്റ്റില്‍ വാദിക്കുന്ന പോലെ യുനുസ് ഖാനും, ഫിറോസ്‌ ഖാനും ഒന്നുമല്ല പകരം പ്രശസ്ത ചിത്രകാരന്‍ നികോളാസ് റോറിച്ചും മുന്‍ കോണ്‍ഗ്രസ്‌ നേതാവ് മുഹമ്മദ്‌ യുനുസുമാണ്. 

Avatar

Title:പ്രസിദ്ധ ചിത്രകാരന്‍ നിക്കോളാസ് റോറിച്ച് നെഹ്രുവിനൊപ്പം നില്‍ക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •