അട്ടപ്പാടിയില്‍ സേവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം ഇപ്പോഴത്തെതാണോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“ദേ പോകുന്നു പ്രത്യേക ചിഹ്നം ധരിച്ച ചുണകുട്ടികൾ അട്ടപ്പാടിയിലേക്ക്? സേവാ ഭാരതി?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ Abhishek Chand എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രച്ചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ കാക്കി ഷോര്‍ട്ട്സ് ധരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ട് പോക്കുന്നതായി കാണാന്‍ സാധിക്കുന്നു. കേരളത്തില്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം  ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ അട്ടപാടിയില്‍ ദുരിതാശ്വാസ സഹായവുമായി പോയിക്കൊണ്ടിരിക്കുന്ന സേവ ഭാരതി പ്രവര്‍ത്തകരാണ് ഇവര്‍ എന്ന് പോസ്റ്റില്‍ പറയുന്നു. ഈയിടെയായി പ്രത്യേക അടയാളങ്ങള്‍ കാണിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ക്കുള്ളിൽ കയറാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിട്ടുണ്ടായിരുന്നു. ഇതിനെ മാറി കടന്ന്‍ പ്രത്യേക ചിഹ്നം ധരിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെ അട്ടിമറിച്ച് അട്ടപാടിയിലേക്ക് സേവ ഭാരതി പ്രവര്‍ത്തകര്‍ പോകുന്നു എന്നാണ് പോസ്റ്റിലൂടെ ഉണയിക്കുന്ന അവകാശവാദം. എന്നാല്‍ സേവ ഭാരതി പ്രവര്‍ത്തകര്‍ ദുരന്താശ്വാസ സാമഗ്രികള്‍ എടുത്തുകൊണ്ട് പോകുന്ന ചിത്രം നിലവിലെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെകുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച പരിനാമങ്ങലിലൂടെ ഞങ്ങള്‍ക്ക് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ലഭിച്ചു. കേരള ബിജെപി മുന്‍ അധ്യക്ഷനും നിലവില്‍ കേന്ദ്ര മന്ത്രിയുമായ വി. മുരളിധരന്‍റെ ട്വിട്ടര്‍ അക്കൗണ്ടിലാണ് ചിത്രം കണ്ടെത്തിയത്. പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രത്തിനോടൊപ്പം വി. മുരളിധരന്‍ ചെയ്ത ട്വീറ്റ് താഴെ നല്‍കുന്നു.

ട്വീട്ടിന്‍റെ പരിഭാഷ ഇപ്രകാരമാണ്: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ അനുഭവിക്കുന്ന പശ്ചിമ ഘട്ടില്‍ അഗമ്യമായ ഒരു സ്ഥലത്തിലുള്ള പാലക്കാട്‌ അട്ടപാടിയിലെ ആദിവാസികള്‍ക്ക് ഭക്ഷണവും, തുണികളും വിതരണം ചെയ്യുന്ന #RSS പ്രവര്‍ത്തകര്‍.

ചിത്രം അട്ടപാടിയില്‍ ദുരന്താശ്വാസ സാമഗ്രി എത്തിക്കുന്ന സേവ ഭാരതി പ്രവര്‍ത്തകരുടെതാണ് എന്ന് വി. മുരളിധരന്‍റെ ട്വീട്ടിലൂടെ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ട്വീറ്റ് രണ്ട് കൊല്ലം പഴയതാണ്. 2017ല്‍ അട്ടപാടിയില്‍ സാഹയവുമായി എത്തിയ സേവ ഭാരതി പ്രവര്‍ത്തകരുടെ ചിത്രമാണിത് എന്ന് അദേഹത്തിന്‍റെ ട്വീട്ടിളുടെ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 20, 2017നാണ് വി. മുരളിധരന്‍ ഈ ട്വീറ്റ് ചെയ്തത്. ചിത്രം നിലവില്‍ കേരളം അനുഭവിക്കുന്ന ദുരന്തത്തിന്‍റെതല്ല. ഇതൊരു പഴയ ചിത്രമാണ് എന്ന് തെളിഞ്ഞിരിക്കുന്നു.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം രണ്ട് കൊല്ലം പഴയതാണ്. നിലവിലെ ജലപ്രളയത്തില്‍ സേവ ഭാരതി അട്ടപാടിയില്‍ നടത്തിയ ദുരിതാശ്വാസ സേവനത്തിന്‍റെ ചിത്രമല്ല പ്രസ്തുത പോസ്റ്റിലുള്ള ചിത്രം. 2017ല്‍ സേവ ഭാരതി അട്ടപാടിയില്‍ നടത്തിയ ദുരിതാശ്വാസ സഹായങ്ങളുടെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

Avatar

Title:അട്ടപ്പാടിയില്‍ സേവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം ഇപ്പോഴത്തെതാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •