ഈ വീഡിയോ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണോ…?

രാഷ്ട്രീയം

വിവരണം

Facebook Archived Link

“ഡെയ് പപ്പു പിറന്നാൾ ദിനത്തിലെങ്കിലും അദ്ദേഹത്തെ ഒരു കേക്കൊന്നു മുറിക്കാനെങ്കിലും അനുവദിച്ചു കൊടുക്കണ്ണാ….!!

മിണ്ടാപ്രാണികളോട് ഇത്ര ക്രൂരത പാടില്ല ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 26, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വീഡിയോയില്‍ വയനാട് എംഎല്‍എ രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും നമുക്ക് കാണാം. വീഡിയോ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണ് എന്നിട്ട് സ്വന്തം പിറനാള്‍ ദിവസത്തില്‍ പോലും സ്വന്തമായി കേക്ക് മുറിക്കാന്‍ രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ സമ്മതിച്ചില്ല എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെതാണോ? യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ പിറന്നാള്‍ ദിവസം കേക്ക് മുറിക്കാന്‍ പോലും സമ്മതിച്ചില്ലേ? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

26 സെപ്റ്റംബര്‍ 1937ല്‍ ജനിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ രാജ്യസഭ എംപിയായ ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ മാസം 26ആം തിയതി അദേഹത്തിന്‍റെ 87ആം പിറനാള്‍ ആഘോഷിച്ചു. ഈ ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ് എന്ന് തരത്തില്‍ അതെ ദിവസമാണ് വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പരിനാമങ്ങളില്‍ കാണുന്ന ലിങ്കുകള്‍ പരിശോധിചപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും കേക്ക് കട്ട് ചെയ്യുന്ന ഈ വീഡിയോയുടെ ഒരു സ്ക്രീന്ഷോട്ട് 2018ല്‍ കോണ്‍ഗ്രസ്സിന്‍റെ 134ആം സ്ഥാപന ദിനത്തിന്‍റെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പ്രസിദ്ധികരിച്ച വാര്‍ത്ത‍ റിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നു. 

Indian ExpressArchived Link
One Indiaarchived link

ഇതേ ചിത്രം കോണ്‍ഗ്രസ്‌ തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ അദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം 28 ഡിസംബര്‍ 2018ന് കോണ്‍ഗ്രസ്‌ ആസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിന്‍റെ 134ആം സ്ഥാപന ദിനം ആഘോഷങ്ങളുടെതാണ് എന്ന് അദേഹം ട്വീട്ടില്‍ വ്യക്തമാക്കുന്നു.

ഈ വീഡിയോ ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക യുടുബ്‌ അക്കൗണ്ടിലും കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രസിദ്ധികരിച്ചിട്ടുണ്ട്. 28 ഡിസംബര്‍ 2018നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്. വീഡിയോ താഴെ നല്‍കിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി വ്യാജമാണ്. കോണ്‍ഗ്രസ്സിന്‍റെ 134ആം സ്ഥാപന ദിവസത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ തെറ്റിധാരണ സൃഷ്ടിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നത്. 

Avatar

Title:ഈ വീഡിയോ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •