മമത ബാനര്‍ജിയുടെ ഓഫീസില്‍ RSS ആക്രമണം നടത്തിയോ…?

രാഷ്ട്രീയം

വിവരണം

Archived Link

“മമത ബാനർജിയുടെ ഓഫീസിൽ RSS ആക്രമണം.

രോഷാകുലയായി മമത…..” എന്ന അടിക്കുറിപ്പോടെ Ansari Ansari Pa എന്ന പ്രൊഫൈലിലൂടെ   2019 മെയ്‌ 29 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. RSS കാര്‍ ആക്രമിച്ചതിനെ തുടർന്ന് രോഷാകുലയായ മമത ബാനര്‍ജിയുടെ വീഡിയോ ആണ് ഇത് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. വളരെ വേഗത്തില്‍ വൈറല്‍ ആകുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 900 ക്കാളധികം ഷെയറുകളാണ്. കയ്യില്‍ ഭരണഘടന പിടിച്ച് മമത ബാനര്‍ജീ രോഷം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ നമുക്ക് കാണാം. എന്നാല്‍ ഈ സംഭവം എപ്പോളാണ് നടന്നത് എന്നതിന്‍റെ വിവരം പോസ്റ്റില്‍ നല്കിട്ടില്ല. യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്ന സംഭവം എന്താണ്? യഥാര്‍ത്ഥത്തില്‍ RSS കാര്‍ ആക്രമിച്ചതിനെ തുടർന്നാണോ മമത ബാനര്‍ജി പ്രതിഷേധിക്കുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയില്‍ കാണുന്ന മമത ബാനര്‍ജീ വളരെ ചെറുപ്പമാണെന്നു തോന്നുന്നു. ഇപ്പോഴത്തെ മമത ബാനര്‍ജീയെക്കാൾ വളരെ വ്യത്യസ്തമായിട്ടാണ് ഈ വീഡിയോയില്‍ നാം കാണുന്നത്. അതിനാല്‍ ഇത് പഴയ വീഡിയോയാണ് എന്ന് തോന്നുന്നു.

നിലവിലെ മമത ബാനർജിയുടെ ചിത്രവും വീഡിയോയില്‍ കാണുന്ന മമത ബാനര്‍ജീയുടെയും സ്ക്രീൻഷോട്ടുകൾ

ഈ വീഡിയോയില്‍ കൈയില്‍ ഭരണഘടനയുടെ ഒരു പ്രതി പിടിച്ച് ബംഗാളിയില്‍ മമത ബാനര്‍ജീ എന്തോ പറയുന്നുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ബംഗാളി പരിഭാഷകനോട് ഈ വീഡിയോയില്‍ മമത ബാനര്‍ജീ പറയുന്നതിന്‍റെ പരിഭാഷ ചെയ്തു വാങ്ങി. വീഡിയോയുടെ തുടക്കത്തില്‍ “എന്നെ ആക്രമിച്ചു” എന്ന് പറയുകയാണ്. അതിനുശേഷം മമത ബാനര്‍ജീ രോഷം പ്രകടിപ്പിക്കുന്നു. മമത ബാനര്‍ജീയുടെ സംഭാഷണം ശ്രദ്ധിച്ചു കേട്ടാല്‍ ഈ സംഭവം ബംഗാള്‍ അസ്സെംബ്ലിയില്‍ നടന്നതാന്നെണ് മനസിലാകും. മമത ബാനര്‍ജീ 2011ലാണ് പശ്ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രി ആയത്. അപ്പോള്‍ ഈ വീഡിയോ 2011ന്‍റെ മുമ്പേ നടന്ന സംഭവത്തിന്‍റെതായിരിക്കും. ഞങ്ങള്‍ മമത ബാനര്‍ജീ വൈറല്‍ വീഡിയോ എന്ന കീ വേഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില വസ്തുത പരിശോധന റിപ്പോർട്ടുകള്‍ ലഭിച്ചു. മമത ബാനര്‍ജീ അവരുടെ സഹപ്രവർത്തകരോട് വന്ദേ മാത്രം പറയരുത് എന്ന് ആവശ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റിന്‍റെ പരിശോധനയാണ് ഈ വെബ്സൈറ്റുകള്‍ നടത്തിയത്. ഈ പോസ്റ്റുകളിലും പ്രസ്തുത പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന വീഡിയോ തന്നെയാണ്‌ ഉപയോഗിച്ചത്.

ഈ വീഡിയോ 13 കൊല്ലം പഴക്കമുള്ളതാണ്. 2006ല്‍ പശ്ചിമ ബംഗാള്‍ ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. അന്ന് മമത ബാനര്‍ജീ ലോകസഭയില്‍ എം.പി. ആയിരുന്നു. മമത ബാനര്‍ജീയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ അന്ന് കേന്ദ്രത്തില്‍ പ്രതിപക്ഷത്തുള്ള എന്‍.ഡി.എയുടെ ഒപ്പമായിരുന്നു. ടാറ്റാ മോട്ടോര്‍സ് സിങ്ങുരില്‍ ടാറ്റാ നാനോയുടെ നിര്‍മാണത്തിനായി ഫാക്ടറി തുടങ്ങാന്‍ സിപിഎം അനുവദിച്ചതിനെ തുടർന്ന് സിങ്ങുരിലെ കര്‍ഷകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം രൂക്ഷമായതോടെ സര്‍ക്കാര്‍ സിങ്ങുരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനു ശേഷം കര്‍ഷകരെ കാണാന്‍ എത്തിയ മമത ബാനര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെ തുടർന്ന്  2006 നവംബര്‍ 30 ന് മമത ബാനര്‍ജീയും തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പശ്ചിമ ബംഗാള്‍ അസ്സെംബ്ലിയില്‍ പ്രതിഷേധിച്ചു. അന്ന് നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.

ഈ വീഡിയോ ആജ് തക് എന്ന ദേശിയ മാധ്യമ ചാനലും ജൂലൈ 2017 ല്‍ പരിശോധിച്ചിട്ടുണ്ടായിരുന്നു. മമത ബാനര്‍ജീയും ത്രിണമൂല്‍ പ്രവര്‍ത്തകരും കലാപം നടത്തുന്നു എന്ന പേരില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ പരിശോധനയാണ് ആജ് തക് നടത്തിയത്. ആജ് തക് നടത്തിയ പരിശോധനയുടെ വീഡിയോ താഴെ നല്‍കിട്ടുണ്ട്. ഈ വീഡിയോ 4 മിനിറ്റ് ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താല്‍ പ്രസ്തുത വീഡിയോയുടെ പരിശോധന കാണാം.

BoomArchived Link
BBC MarathiArchived Link
DNA Archived Link

നിഗമനം

ഈ പോസ്ടിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായി വ്യാജമാണ്. RSS മമത ബാനര്‍ജീയുടെ ഓഫീസില്‍ ആക്രമണം നടത്തിട്ടില്ല. പ്രസ്തുത വീഡിയോ 13 കൊല്ലം പഴക്കമുള്ളതാണ്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:മമത ബാനര്‍ജിയുടെ ഓഫീസില്‍ RSS ആക്രമണം നടത്തിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •