RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

ദേശിയം

വൈറല്‍ പോസ്റ്റുകളില്‍ വാദം:

പൌരത്വ നിയമ ഭേദഗതിക്കെതിരെ സിഖായി വേഷം മാറി വന്ന മുസ്ലിം യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി എന്ന തരത്തിലുള്ള പ്രചരണം ചില ഫെസ്ബൂക്ക് പോസ്റ്റുകൾ നടത്തുന്നു. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “കണ്ടല്ലോ പ്രതിഷേധത്തിന്‍റെ തനിനിറം ! സിഖുകാര്‍ പൗരത്വബില്ലിന് എതിരാണെന്നു കാണിക്കാന്‍ ചെന്ന സുഡാപ്പിയെ പോലീസ് പൊക്കി. മലയാള മാമാമാധ്യമങ്ങളില്‍ എത്തുംവരേ ഷെയര്‍ചെയ്യുക !! അവര്‍ അന്തിക്ക് ചര്‍ച്ചിക്കട്ടേ…”

പോസ്റ്റില്‍ വാചകതിനോടൊപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്:

FacebookArchived Link

എന്നാല്‍ ഈ വീഡിയോയിന് പൌരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമായി യാതൊരു ബന്ധമില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് മനസിലാക്കി.

വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ-

ഞങ്ങള്‍ വീഡിയോയുടെ ഒരു ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് sikhnet എന്ന വെബ്സൈറ്റില്‍ 2011ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ ഇതേ സംഭവത്തിനെ കുറിച്ചാണ്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

SikhnetArchived Link

ഞങ്ങള്‍ യുട്യൂബില്‍ “police remove sikh turban” എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരയല്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങളില്‍ 8 കൊല്ലം മുന്നേ പോസ്റ്റ്‌ ചെയ്ത ഇതേ സംഭവത്തിന്‍റെ പല വീഡിയോകൾ ലഭിച്ചു. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് തിരയലിൽ നിന്ന് ലഭിച്ച പരിണാമങ്ങൾ കാണാം.

കുടാതെ ഇതിനെ മുന്നേയും നിരവധി വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ വീഡിയോയിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. വിവിധ വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Alt NewsIndia Today
AFPBoom

യഥാര്‍ത്ഥത്തില്‍ 28 മാര്‍ച്ച്‌ 2011ല്‍ ചണ്ടിഗഡിലെ മൊഹാലിയില്‍ ഔഷധവാപാരികൾ നടത്തിയ പ്രതിഷേധത്തില്‍ നിന്ന് ഒരു സിഖ് യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിന്‍റെ ഇടയില്‍ പോലീസ് ഇയാളുടെ തലയിലെ കെട്ട് അഴിച്ചെടുത്തു. ഈ സംഭവം വലിയ വിവാദമായി മാറിയപ്പോള്‍ പഞ്ചാബ് പോലീസ് ഈ പ്രവര്‍ത്തി ചെയ്ത ഉദ്യോഗസ്ഥരെ സസ്പണ്ട് ചെയ്തിരുന്നു.

നിഗമനം

വൈറല്‍ പോസ്റ്റുകളില്‍ പ്രചരിപ്പിക്കുന്ന വീഡിയോക്ക് പൌരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമായി യാതൊരു ബന്ധമില്ല. വീഡിയോ 2011ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

Avatar

Title:RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •