FACT CHECK:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…

ആരോഗ്യം സാമൂഹികം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യം ആദ്യ ട്രെയിൻ ടിക്കറ്റിനുള്ള പാസ്സ് ലഭിക്കുമെന്ന് ഒരു അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയിട്ടുണ്ട് 

പ്രചരണം

പോസ്റ്റിൽ ഇതുമായി ആയി ബന്ധപ്പെട്ട 8 നൽകിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്. “നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തിരുവനന്തപുരം RCC യിൽ ചികിത്സക്കായി പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയിച്ച് കൊടുക്കുക.

     RCC യിൽ ഓരോ തവണയും O P യിൽ കാണിച്ച് 

ഇറങ്ങുമ്പോഴും,

   നിങ്ങൾക്ക് പോകേണ്ടത് ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷനിലേക്ക് ആണെങ്കിലും,

രോഗിക്കും, ഒരു സഹായി ക്കും, പോകുവാനും,

അടുത്ത ചെക്കപ്പിന് വീണ്ടും വരുവാനുള്ളതുമായ സൗജന്യ ടിക്കറ്റ് നുള്ള ഒരു പേപ്പർ RCC യിൽ

നിന്നും ലഭിക്കും,

സ്വന്തം വാഹനമില്ലാത്തവർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുക,

    OP യിലേക്ക് കയറും മുമ്പ് കാത്തിരിക്കുന്ന പ്രധാന ഹാളിൻ്റെ ഒരു ഭാഗത്തായി കാണുന്ന കൗണ്ടറുകളിൽ ഒന്നിൽ മേൽപ്പറഞ്ഞ ടിക്കറ്റ് നുള്ള പേപ്പർ നൽകുന്ന കൗണ്ടർ ആണ്,

ഇത് അറിയാതെ ഭാരിച്ച ചികിത്സാ ചിലവിൻ്റെ കൂടെ യാത്രാ ചിലവും താങ്ങാനാവാതെ പ്രയാസപ്പെടുന്ന ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അവർക്കായി  ഷെയർ ചെയ്യുക.”

archived linkFB post

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയിപ്പ് പൂര്‍ണ്ണമായും ശരിയല്ല എന്ന് മനസ്സിലായി.

വസ്തുത ഇങ്ങനെ 

പലരും ഈ അറിയിപ്പ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങള്‍ പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിലെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ വി. സുരേന്ദ്രന്‍ നായരുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഇത് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയാണ്. ആര്‍സിസിയുടെതല്ല. ഇവിടെ നിന്നും കാന്‍സര്‍ പേഷ്യന്‍റ്   ആണ് എന്ന ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കുന്നത്. രോഗിയുടെയും ഒരു സഹായിയുടെയും ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. പൂര്‍ണ്ണമായും സൗജന്യമല്ല. കൂടാതെ, ആര്‍സിസിയിലേക്ക് മാത്രമല്ല, മറ്റു കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കും ഹാര്‍ട്ട്, കിഡ്നി രോഗികള്‍ക്കും മറ്റു ചില മാറാ രോഗികള്‍ക്കും ഈ സൌജന്യ നിരക്ക് ലഭിക്കും.” 

തുടര്‍ന്ന് ഞങ്ങള്‍ റെയില്‍വേയുടെ വെബ്സൈറ്റില്‍ തിരഞ്ഞപ്പോള്‍ രോഗികള്‍ക്കുള്ള യാത്രാ സഹായത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി.

“ചികിത്സ/ആനുകാലിക പരിശോധനയ്ക്കായി ഒറ്റയ്ക്കോ അകമ്പടിയോടെയോ യാത്ര ചെയ്യുന്ന കാൻസർ രോഗികൾ ക്ക്  രണ്ടാം ക്ലാസ്, ഒന്നാം ക്ലാസ്, എസി ചെയർ കാർ എന്നിവയില്‍ 75% ഇളവ്,  

സ്ലീപ്പര്‍ ക്ലാസ്, 3AC എന്നിവയിൽ 100%

1AC, 2AC എന്നിവയിൽ 50%

എസ്‌കോർട്ട് പോകുന്നയാള്‍ക്കും  ഇളവിന് യോഗ്യതയുണ്ട് എങ്കിലും സ്ലീപ്പര്‍ ക്ലാസ്, 3AC എന്നിവിടങ്ങളിൽ എസ്കോർട്ടിന് 75% ആണ്  ഇളവ് ലഭിക്കുക” 

പലതരം രോഗികള്‍ക്ക് ഏതെല്ലാം യാത്രാ ഇളവുകളാണ് ലഭിക്കുകയെന്ന് റെയില്‍വേയുടെ വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചികിത്സക്കായുള്ള യാത്രാ  ഇളവ് പൂര്‍ണ്ണമായും സൗജന്യമല്ല.

നിഗമനം

പോസ്റ്റിലെ അറിയിപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. കാന്‍സര്‍ രോഗികളുടെയും അകമ്പടി പോകുന്ന സഹായിയുടെയും റെയില്‍വേ യാത്രാ ഇളവുകള്‍ പൂര്‍ണ്ണമായും സൗജന്യമല്ല. വിശദാംശങ്ങള്‍ക്കായി റെയില്‍വേയുടെ വെബ്സൈറ്റ് പരിശോധിക്കുക 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •