FACT CHECK ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

ദേശിയം

വിവരണം

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 

ഒരു പോസ്റ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട കാണും. പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.  

അതായത് ദീപാവലി ഒക്ടോബര്‍ മാസം ൨൪ ന് ആണല്ലോ.  അതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ത്യക്കാരോട്  ആഘോഷ വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ആഹ്വാനം  നൽകുന്ന സന്ദേശം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ചിത്രവും കയ്യൊപ്പും സർക്കാർ 

ചിഹ്നവും ഉള്ള ഒരു ലെറ്റർ ഹെഡിൽ പോലെയാണ് സന്ദേശം എഴുതിയിരിക്കുന്നത്.  

സന്ദേശം ഇങ്ങനെ: ഈ സന്ദേശം മൂന്നു പേർക്ക് താങ്കൾ അയക്കുക സമ്പൂർണ്ണ രാഷ്ട്രവും ഇതിനോടൊപ്പം അണിചേരും 

എൻറെ പ്രിയപ്പെട്ട നാട്ടുകാരെ വരുന്ന ദീപാവലി ആഘോഷത്തിൽ ഭാരതത്തിൽ ഉണ്ടാക്കിയ മധുരപലഹാരങ്ങളും ദീപാലങ്കാരങ്ങളും മാത്രം നമ്മുടെ വീടുകളില്‍ ഉപയോഗിക്കുക.  പ്രധാന സേവകനെ വാക്കുകൾ നിങ്ങൾ സ്വീകരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. 

ഓരോ ചെറിയ കാര്യങ്ങള്‍ക്കും നിങ്ങൾ എൻറെ കൂടെ നിൽക്കുകയാണെങ്കിൽ നമ്മുടെ ഭാരതത്തിന് ലോകത്തിലെ പ്രഥമ വരിയിൽ പ്രഥമസ്ഥാനത്ത് നിൽക്കാൻ സാധിക്കും എന്ന് ഞാൻ വാക്ക് തരികയാണ് 

തുടർന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പും നൽകിയിട്ടുണ്ട്.  

സ്വദേശി ജാഗരൺ മഞ്ച് കേരള എന്ന് സന്ദേശത്തിന്‍റെ ചുവട്ടില്‍ നല്‍കിയിട്ടുണ്ട്.  

archived linkFB post

എന്നാൽ ആദ്യമേ തന്നെ പറയട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തിൽ ഒരു സന്ദേശം അയച്ചിട്ടില്ല. വ്യാജ പ്രചരണം മാത്രമാണിത്. യാഥാര്‍ത്ഥ്യം അന്വേഷിക്കാം.

വസ്തുതാ വിശകലനം

 ഈ സന്ദേശം ഏതാണ്ട് 2014 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതാണ്.  സ്വദേശി  സാധനങ്ങൾ മാത്രം ഉപയോഗിച്ച് വരുന്ന ദീപാവലി ആഘോഷിക്കുവാൻ യാതൊരു ആഹ്വാനവും പ്രധാനമന്ത്രി നടത്തിയിട്ടില്ല.  ഇന്ത്യയില്‍ ഹിന്ദി അടക്കമുള്ള ഭാഷകളിൽ 2014 മുതൽ പ്രചരിക്കുന്ന ഈ സന്ദേശം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുടങ്ങാതെ വന്നിരുന്നു. പ്രചാരണം വ്യാപകമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിട്ടര്‍ പേജില്‍ നിന്നും സന്ദേശം വ്യാജമാണ്  എന്നൊരു അറിയിപ്പ് ൨൦൧൬ ഓഗസ്റ്റ് 30 ന്  നൽകിയിയിരുന്നു.  

archived link

സ്വ​​​യം​​പ​​​ര്യാ​​​പ്ത​​​ത​​​യു​​​ടെ പു​​​ത്ത​​​ന്‍ ഊ​​​ര്‍ജം എന്ന ആഹ്വാനത്തോടെ സ്വദേശി വൽക്കരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ദേശത്തെ അറിയിച്ചത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലായിരുന്നു. ആ​​​ഭ്യ​​​ന്ത​​​ര, അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ വ്യാ​​​പാ​​​രം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ, മു​​​ന്‍കൂ​​​ട്ടി കാ​​​ണാ​​​നാ​​​കാ​​​ത്ത, അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ജ്യം സ്വ​​​യം പ​​​ര്യാ​​​പ്ത​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേശം  പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ജ​​​ന​​​ങ്ങ​​​ള്‍ക്കു ന​​​ല്‍കി​​​യ​​​ത്. ആത്മനിർഭർ ഭാരത് എന്നാണു പദ്ധതിക്ക് പ്രധാനമന്ത്രി പേര് നൽകിയത്.  

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ, ’’ആ​​​ഗോ​​​ള വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ലെ ക​​​ഠി​​​ന​​​മാ​​​യ മ​​​ത്സ​​​ര​​​ത്തെ നേ​​​രി​​​ടാ​​​ന്‍ രാ​​​ജ്യ​​​ത്തെ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്ന​​​തു കൂ​​​ടി​​​യാ​​​ണു സ്വ​​​യം​​പ​​​ര്യാ​​​പ്ത​​​ത.’’ എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും സ്വ​​​യം​​പ​​​ര്യാ​​​പ്ത​​​ത​​​യു​​​ടെ പു​​​ത്ത​​​ന്‍ ഊ​​​ര്‍ജം ആ​​​ഗോ​​​ള വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ പ​​​ങ്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷഎന്ന് അദ്ദേഹം പറഞ്ഞു

ഹിന്ദി ഭാഷയില്‍ പ്രചരിച്ച ഈ സന്ദേശത്തിന്റെ മലയാള പരിഭാഷയാണ് ഇപ്പോള്‍ ഇവിടെ പ്രചരിച്ചു പോരുന്നത്. 

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന സന്ദേശം പൂര്‍ണ്ണമായും വ്യാജമാണ്.  ഇത്തരത്തിൽ പ്രചരിച്ച ഹിന്ദി സന്ദേശം പരിഭാഷപ്പെടുത്തി മലയാളത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ് 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്.  ദീപാവലിക്ക് സ്വദേശി സാധനങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണം എന്ന മട്ടിൽ ഒരു സന്ദേശം പ്രധാനമന്ത്രി നൽകിയിട്ടില്ല.  ഇത് തെറ്റാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്തകളിൽ വഞ്ചിതരാകാതിരിക്കുക.  

Avatar

Title:ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •