FACT CHECK: ഇന്ത്യടുഡേ സര്‍വേ പ്രകാരം രാഹുല്‍ ഗാന്ധി ജനപ്രീതിയില്‍ മുന്നിലെത്തി എന്ന പ്രചരണം തെറ്റാണ്; ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയാണ്…

ദേശീയം

പ്രമുഖ മാധ്യമങ്ങൾ കാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടോ സർവ്വേകൾ നടത്താറുണ്ട്. അത്തരത്തിലൊരു ഒരു സർവ്വേയെ കുറിച്ചുള്ള പ്രചരണമാണ് നാം ഇവിടെ അന്വേഷിക്കുന്നത്.

പ്രചരണം 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സർവ്വേയിൽ മുന്നിലെത്തി എന്നാണ് പ്രചരണത്തിൽ നൽകിയിട്ടുള്ളത്. പി ആർ വർക്ക് ഇല്ലാതെ രാഹുലാണ് താരം ജനപ്രീതിയിൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യയുടെ മൂഡ് ഓഫ് നേഷൻ സർവേ

FB post

അതായത് ജനപ്രീതിയിൽ മുന്നിൽനിൽക്കുന്ന താരം രാഹുൽ ഗാന്ധി ആണെന്ന് ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷന്‍ സർവ്വേ റിസൾട്ടില്‍ തെളിഞ്ഞു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.  ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ ഭാഗമാണിതെന്ന് കണ്ടെത്തുകയും ചെയ്തു.

 വസ്തുത ഇതാണ്

ഇന്ത്യ ടുഡേ മാഗസിനിൽ പ്രസ്തുത സർവ്വേയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമോ? വിനാശകരമായ കോവിഡ് -19 പാൻഡെമിക് പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി കുറച്ചോ? ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും അവസ്ഥയെക്കുറിച്ച് രാജ്യം എന്താണ് ചിന്തിക്കുന്നത്? ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസ് തയ്യാറാണോ? സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണവും OTT സേവന സെൻസർഷിപ്പും ആവശ്യമുണ്ടോ? ഈ ചോദ്യങ്ങൾക്കും മറ്റു പലതിനും ഇന്ത്യയുടെ മികച്ച സർവേയിൽ ഉത്തരം ലഭിച്ചു – ഫലങ്ങൾ ഇതാ: എന്ന വിവരണത്തോടെയാണ് ഇന്ത്യ ടുഡേ ഫലങ്ങള്‍ നല്‍കിയിട്ടുള്ളത്. 

സർവ്വേ പ്രകാരം ഏറ്റവും ജനപ്രീതിയാർജിച്ച നേതാവ് എന്ന ഒരു ചോദ്യം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.  അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും യോജിച്ചത് ആര് എന്ന ചോദ്യത്തിന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  പേരാണ്  ഏറ്റവും കൂടുതൽ ആൾക്കാർ നിര്‍ദ്ദേശിച്ചത്. എന്നാൽ ഓഗസ്റ്റ് 2020 ല്‍ 66% ഉണ്ടായിരുന്നത്  2021ഓഗസ്റ്റില്‍  24% ആയി കുറഞ്ഞു.

ഇതുകൂടാതെ കോൺഗ്രസ്സിൽ ഇപ്പോഴുള്ള മികച്ച ലീഡർ ആരെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ പേരാണ്  ഉയര്‍ന്നു വന്നിട്ടുള്ളത്.  കോൺഗ്രസിനുള്ളില്‍ മാത്രമുള്ള  ഈ സ്ഥാനം 2020, 2021 വര്‍ഷങ്ങളില്‍ രാഹുൽഗാന്ധിക്ക് തന്നെയാണ് ലഭിച്ചിട്ടുള്ളത്.

ഓരോ സംസ്ഥാനങ്ങളിലും ജനപ്രീതിയാർജിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയും സര്‍വേയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്. രണ്ടാം സ്ഥാനത്ത് ഒഡീഷയുടെ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ്. മൂന്നാംസ്ഥാനത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.  സര്‍വേയുടെ പൂർണ്ണരൂപം ഇന്ത്യ ടുഡേ മാഗസിനിൽ ലഭ്യമാണ്.

തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഇന്ത്യ ടുഡേ സർവ്വേയിൽ ജനപ്രീതിയാർജ്ജിച്ച നേതാവായി രാഹുൽഗാന്ധി മുന്നിലെത്തി എന്നത് തെറ്റായ പ്രചരണമാണ്. ഭാവി പ്രധാനമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേര് നിർദ്ദേശിച്ചത് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  പേരാണ്. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേരാണ്.  മൂന്നാംസ്ഥാനമാണ്  രാഹുൽഗാന്ധിക്ക് ലഭിച്ചത്. സർവ്വേ ഫലം ഇന്ത്യ ടുഡേ അവരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്ത്യടുഡേ സര്‍വേ പ്രകാരം രാഹുല്‍ ഗാന്ധി ജനപ്രീതിയില്‍ മുന്നിലെത്തി എന്ന പ്രചരണം തെറ്റാണ്; ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •