അമിത് ഷാ കാശ്മീരിനെ കേന്ദ്രഭരണ സംസ്ഥാനമാക്കി മാറ്റുന്ന ബില്‍ പാസാക്കിയത് ആഘോഷിക്കുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണോ ഇത്…?

ദേശിയം

വിവരണം

FacebookArchived Link

“NaMO-Shah ബില്ല് പാസ്സാക്കിയതിന് ശേഷം ഇന്ത്യയിൽ പുതിയ ആഘോഷങ്ങൾ തുടങ്ങി ?” എന്ന അടിക്കുറിപ്പോടെ Prajeev Prabhakaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഓഗസ്റ്റ്‌ 8, 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യയുടെ ഒരുപാട് നീളമുള്ള ഒരു കൊടി ചിലര്‍ കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നു. ഓഗസ്റ്റ്‌ 5, 2019ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ജമ്മു കാശ്മീര്‍ പരിഷ്കരണ ബില്‍ അവതരിപ്പിച്ച് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനെ ജമ്മു കാഷ്മിര്‍, ലഡാഖ് എന്നി രണ്ട് കേന്ദ്ര ഭരണ സംസ്ഥാനങ്ങളാക്കി മാറ്റാനുള്ള ബില്‍ അവതരിപ്പിച്ചു. ഈ ബില്‍ അന്നുതന്നെ രാജ്യസഭയില്‍ പാസ് ആയി. അതിന്‍റെ പിറ്റേ ദിവസം തന്നെ ബില്‍ ലോക്സഭയിലും പാസായി. ഇതിനെ തുടർന്ന് ഉണ്ടായ ആഘോഷങ്ങളുടെ ഭാഗമാണ് വീഡിയോയില്‍ കാണിക്കുന്ന ഈ യാത്ര എന്ന് നമുക്ക് പോസ്റ്റിലൂടെ മനസിലാകുന്നു. എന്നാല്‍ ജമ്മു കാശ്മീര്‍ പരിഷ്കാരം ബില്‍ പാസായതിന്റെ ആഘോഷമാണോ നാം വീഡിയോയില്‍ കാന്നുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനംവീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ പതിവുപോലെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിനായി ആദ്യം In-vid ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് വീഡിയോയിനെ ഞങ്ങള്‍ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭ്യമായ ഫ്രേമുകളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ യുടുബിലും ലഭിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

യുടുബില്‍ പ്രസിദ്ധികരിച്ച വീഡിയോ പരിശോധിച്ചപ്പോള്‍, വീഡിയോ ജൂലൈ 30, 2019 ന് പ്രസിദ്ധികരിച്ചതായി കണ്ടെത്തി. അതായത് അമിത് ഷാ രാജ്യസഭയില്‍ ബില്‍ കൊണ്ടുവരുന്നതിന്‍റെ മുമ്പേ. അതോടെ ഈ വീഡിയോ അമിത് ഷാ ജമ്മു കാശ്മീര്‍ പരിഷ്കരണ ബില്‍ കൊണ്ട് വന്നതിനു ശേഷം നടന്ന സംഭവമല്ല എന്ന് വ്യക്തമാകുന്നു. 

“411 അടി നീളമുള്ള തിരംഗ കവാട്”  എന്നാണ് വീഡിയോയുടെ അടികുറിപ്പ്. ഇത് വെച്ച് ഞങ്ങള്‍ വീഡിയോയിനെ സംബന്ധിച്ച് വാര്‍ത്ത‍കല്‍ ഗൂഗിളില്‍ അന്വേഷിച്ചു. അതിലുടെ ഞങ്ങള്‍ക്ക് സംഭവത്തിനെ കുറിച്ചുള്ള ചില വാര്‍ത്ത‍കൾ ലഭിച്ചു. അമര്‍ ഉജാല അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം വീഡിയോയില്‍ കാണുന്നവര്‍ കാവടിയെടുക്കുന്നവരാണ്. വടക്കേ ഇന്ത്യയുടെ സാവന്‍ മാസത്തില്‍ യുപിയിൽ നിന്നും ബീഹാറിൽ നിന്നും ഒരുപാട് പേര് ഹരിദ്വാരിലെയ്ക്ക് പോയി ഗംഗാ ജലം എടുത്ത് അവരുടെ ഗ്രാമത്തിലെ ശിവാലയത്തില്‍ സമര്‍പ്പിക്കും. ഇവരെ കാവടിയ എന്നാണ് വിളിക്കുന്നത്. ഈ യാത്രയെ കാവട് യാത്ര എന്നും വിളിക്കും.

യുപിയില്‍ 411 മീറ്റര്‍ നീളമുള്ള ഇന്ത്യയുടെ കൊടിയുമായി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്കായി ആദരാഞ്ജലി നല്‍കാന്‍ കാവടിയ മാര്‍ കാവട് യാത്ര നടത്തി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നാം പ്രസ്തുത പോസ്റ്റില്‍ കാണുന്നത്.

Live HindustanArchived Link
Amar UjalaArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. കാശ്മീര്‍ പരിഷ്കാര ബില്‍ പാസാക്കിയതിനാല്‍ ഇന്ത്യയുടെ കൊടി കൊണ്ട് പോകുന്നവരുടെ വീഡിയോയല്ല ഇത് പകരം യുപിയിലെ കാവടിയമാരുടെ യാത്രയുടെതാണ്.

Avatar

Title:അമിത് ഷാ കാശ്മീരിനെ കേന്ദ്രഭരണ സംസ്ഥാനമാക്കി മാറ്റുന്ന ബില്‍ പാസാക്കിയത് ആഘോഷിക്കുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •