അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

രാഷ്ട്രീയം

ഫോട്ടോ കടപ്പാട്: വിപ്പിന്‍ ചന്ദ്ര, ദി ഹിന്ദു

വിവരണം

FacebookArchived Link

“ഇദ്ദേഹം ആണ് കത്തെഴുതിയവർക്ക് എതിരെ ബീഹാർ കോടതിയിൽ കേസ് കൊടുത്തത്…

കോൺഗ്രസ്‌കാരനായ ഇദ്ദേഹമാണോ മോദി?????” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റില്‍ ഒരു ഫെസ്ബൂക്ക് പ്രൊഫൈലിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ ഏതോ സുധീര്‍ കുമാര്‍ ഒജ്ഹയുടെതാണ്. ഇദ്ദേഹമാണ് കോടതിയില്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ ബീഹാറില്‍ പരാതി കൊടുത്തതും, ഇദ്ദേഹം ഒരു കോണ്‍ഗ്രസ്‌ പാര്‍ട്ടി അംഗമാന്നെന്നും പോസ്റ്റില്‍ വാദിക്കുന്നു. ആള്കുട്ട കൊലപതകങ്ങല്‍ക്കെതിരെ പ്രധാനമന്ത്രി നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു 49 സാംസ്‌കാരിക നായകന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിട്ടുണ്ടായിരുന്നു. ഈ കത്ത് എഴുതിയ സാംസ്‌കാരിക നായകന്മാരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടി രേവതി, അപർണ സെന്‍, ശ്യാം ബെനെഗാല്‍, മണി രത്നം, അനുരാഗ് കഷ്യപ്പ് എന്നിവരുടെ പേരും അന്യ പ്രശസ്ത വ്യക്തികൾക്കൊപ്പം ഉണ്ടായിരുന്നു. ഈ കത്തിനെതിരെ ബീഹാറില്‍ ഒരു പരാതി പോലീസിന് നല്കിയിര്നു. പോലീസ് പരത്തി എടുക്കാത്ത സാഹചര്യത്തില്‍ പരാത്തികാരന്‍ മജിസ്ട്രേറ്റിനോട്‌ പരാതി സ്വീകരിക്കാന്‍ അഭ്യർത്ഥിച്ചു. മജിസ്ട്രേറ്റ് പരാതി എടുക്കാനായി പോലീസിന് നിര്‍ദേശം നല്‍കിയതിനു ശേഷം ബീഹാര്‍ പോലീസ് സാംസ്കാരിക നായകന്മാര്‍ക്കെതിരെയുള്ള പരാതി സ്വീകരിച്ചു. എന്നാല്‍ ഈ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ? യഥാര്‍ത്ഥ്യം എന്താണെന്നു നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പരാതികാരന്‍ പ്രസ്തുത പോസ്റ്റില്‍ ആരോപിക്കുന്ന ആള്‍ തന്നെയ്യാണോ എന്ന് അന്വേഷിക്കാനായി സംഭവത്തിനെ സംബന്ധിച്ച വാര്‍ത്ത‍കല്‍ പരിശോധിച്ചു. പരാതികാരന്‍ ഏതോ എസ്.കെ. ഒജ്ഹ ആണെന്ന് വാര്‍ത്ത‍കൾ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

News18Archived Link

വാര്‍ത്ത‍കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ബീഹാര്‍ പോളിസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സംഭവത്തിന്‍റെ എഫ്.ഐ.ആര്‍. പരിശോധിച്ചു. വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ച എഫ്.ഐ.ആര്‍. കോപ്പി താഴെ നല്‍കിട്ടുണ്ട്.

E_Coming-SoonimagesFIR23_302_FIR_673_19

എഫ്.ഐ.ആര്‍. റിപ്പോര്‍ട്ട്‌ പ്രകാരം പരാതിക്കാരന്‍ സുധീര്‍ കുമാര്‍ ഒജ്ഹ തന്നെയാണ് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ആണോ? ഈ കാര്യം പരിശോധിക്കാന്‍ ഞങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ പരിശോധിച്ചു. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ എഴുതിയ പോലെ അദേഹം മുംപേ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അംഗമായിരുന്നു. പക്ഷെ ഇത് ഒരുപാട് പഴയ കാര്യമാണ്. അദേഹം പല പാര്‍ട്ടികളില്‍ അംഗത്വം നേടി ഇപ്പൊൾ നിലവില്‍ എന്‍.ഡി.എ. യുടെ ഭാഗമായ റാം വിലാസ് പാസ്വാനുടെ ലോക് ജനശക്തി പാര്‍ട്ടി (LJP)യുടെ അംഗമാണ്. എല്‍.ജെ.പി.യുടെ അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് അദേഹം ഒരു കുറിപ്പും പ്രസിദ്ധികരിച്ചിട്ടുണ്ട്.

Archived Link

ഇതിനെ മുംപേ അദ്ദേഹം മുന്‍ എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രിയ ലോക് സമത പാര്‍ട്ടിയുടെ അംഗമായിരുന്നു. അദേഹം ഉപേന്ദ്ര കുശ്വാഹയെ പിന്തുണച്ച് രണ്ട് കൊല്ലം മുംപേ ഇട്ട പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Archived Link

പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്ക്കാരിക നായകൻമാർക്കെതിരെ കൊടുത്ത പരാതിയല്ലാതെ ഇദേഹം ബാങ്കുകളുടെ വിലയത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

കുടാതെ പെഹ്ലു ഖാന്‍റെ കേസിനെ കുറിച്ച് ട്വീറ്റ് ചെയ്തതിനാല്‍ ഇദേഹം കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വര്‍ഗിയത പകര്‍ത്തുന്നു എന്നാരോപ്പിച്ച് പരാതി നല്‍കിട്ടുണ്ട്.

India TodayArchived Link

നിഗമനം

പരാതിക്കാരനായ സുധീര്‍ കുമാര്‍ ഒജ്ഹ നിലവില്‍ കോണ്‍ഗ്രസ്‌ അംഗങ്ങമല്ല. അദ്ദേഹം പണ്ട് കോണ്‍ഗ്രസടക്കം പല രാഷ്ട്രിയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു പക്ഷെ ഇപ്പൊൾ കേന്ദ്രത്തിലും ബീഹാറിലും എന്‍.ഡി.എയുടെ ഘടക കക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമാണ്. പോസ്റ്റിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

Fact Check By: Mukundan K 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *