ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തിയോ?

രാഷ്ട്രീയം

വിവരണം

ജിഎസ്‌ടിയില്‍ പണിപാളി.. ജിഎസ്‌ടി മന്‍മോഹന്‍ സിങിന്‍റെ ആശയമായിരുന്നു.. അതിനാല്‍ കോണ്‍ഗ്രസിനും പങ്കുണ്ട്-മോദി എന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന ഫെയ്‌‌സ്ബുക്ക് ഗ്രൂപ്പില്‍ നിയാസ് അഹമ്മദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 518ല്‍ അധികം ഷെയറുകളും 46ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ ജിഎസ്‌ടി ഒരു പരാജയമാണെന്ന അര്‍ധത്തില്‍ മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഇത്തരത്തിലൊരു പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടോ? വസ്‌തുത പരിശോധിക്കാം

വസ്‌തുത വിശകലനം

സാധരണയായി ഒരു വ്യക്തിയുടെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നേരിട്ട് ആ വ്യക്തിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചാണ് വസ്‌തുത ഞങ്ങള്‍ പരിശോധിക്കുന്നത്. എന്നാല്‍ പോസ്റ്റ് പ്രധാനമന്ത്രിയുടെ പേരിലായതിനാല്‍ ഗൂഗിളിലും മറ്റു ദേശീയ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും സന്ദര്‍ശിച്ച് പരിശോധിക്കുകയാണ് ചെയ്തിട്ടുള്ളത്. ജിഎസ്‌ടി നടപ്പിലാക്കിയത് ഒരു അബദ്ധമായി പോയി എന്ന തരത്തിലുള്ള ഒരു പരാമര്‍ശവും പ്രധാനമന്ത്രിയോ മറ്റ് കേന്ദ്ര മന്ത്രിമാരോ നടത്തിയിട്ടില്ലെന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ നിന്നും വ്യക്തമായി. മാത്രമല്ല ജിഎസ്‌ടി എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് 2000 കാലഘട്ടത്തിലെ വാജ്‌പൈ സര്‍ക്കാരാണ്. ജിഎസ്‌ടിയുടെ വെബ്‌സൈറ്റിലെ ചരിത്രത്തില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ജിഎസ്‌ടിക്കെതിരെ അത് പരാജയമാണെന്ന തരത്തില്‍ നരേന്ദ്ര മോദി പ്രസ്‌ചാവന നടത്തിയെന്ന നിലയില്‍ പ്രചരിക്കുന്ന പോസ്റ്റ് വാസ്‌തവ വിരുദ്ധമാണെന്ന് മനസിലാക്കാം.

ജിഎസ്‌ടിയുടെ ചരിത്രം-

ജിഎസ്‌ടി നടപ്പിലാക്കയതില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തയിതായി മാധ്യമ റിപ്പോര്‍ട്ടുകളില്ല. ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതിലും ഇത്തരത്തില്‍ റിസള്‍ട്ട് ലഭിച്ചില്ല-

മാത്രമല്ല പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വിഷയത്തെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നിഗമനം

ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി നരേന്ദ്രമോദി പ്രസ്‌താവന നടത്തിയിട്ടില്ലെന്നത് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു പ്രസ്‌താവനയെ കുറിച്ച് ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന രഹിതവും വസ്‌തുത വിരുദ്ധവുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •